ഡൽഹി ആശുപത്രിയിൽ ഡോക്ടറുടെ മരണം; ഡ്യൂട്ടി മുറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തി
ന്യൂഡൽഹി: ഡൽഹിയിലെ അരുണ ആസഫ് അലി ആശുപത്രിയിലെ ഡ്യൂട്ടി മുറിയിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനസ്തീഷ്യ വിഭാഗത്തിലെ സീനിയർ റെസിഡന്റായിരുന്ന ഡോ. സിമർപ്രീത് സിങ് ആനന്ദ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ സിവിൽ ലൈൻസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഡോ. സിമർപ്രീത് സിങ് കഴിഞ്ഞ മൂന്ന് വർഷമായി ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഡ്യൂട്ടി മുറിയിൽ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പും വ്യക്തിപരമായ ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ […]
Read more