Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം ഏഴായി

മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിൽ തുടരുന്നതിനിടെ നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശി സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കൂടാതെ തിരിച്ചറിയാത്ത ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, […]
Read more

സ്വത്തിനും സർക്കാർ ജോലിക്കും വേണ്ടി അമ്മയെ കൊലപ്പെടുത്തി; മകളടക്കം ഏഴ് പേർ അറസ്റ്റിൽ

ജയ്പുർ: കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കാൻ വാടകക്കൊലയാളിയെ ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ മകളടക്കം ഏഴ് പേർ അറസ്റ്റിൽ. ജയ്പുർ പ്രതാപ് നഗർ സ്വദേശിനി ആയുഷി ശർമ (23)യാണ് അമ്മ നീരജ് ശർമയെ (45) കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. ജൂലൈ മൂന്നിനായിരുന്നു സംഭവം. മകനെ കോച്ചിങ് സെന്ററിൽ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നീരജിനെ അതിവേഗത്തിലെത്തിയ സ്‌കോർപിയോ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീരജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടമെന്ന […]
Read more

ഉത്തര കന്നടയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ മരിച്ചു

ബംഗളൂരു: ഉത്തര കന്നഡയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡയിലെ യെല്ലാപൂർ താലൂക്കിലെ അരബൈൽ ഘട്ടിൽ ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്. ദേശീയപാത 52ലായിരുന്നു അപകടം. ധാർവാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. ധാർവാഡിൽ നിന്ന് ധർമസ്ഥലയിലേക്കും ചിക്കമംഗളൂരുവിലേക്കും യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38), മഞ്ജുനാഥ് (33), സഞ്ജീവ് (33) എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ചികിത്സയിലായിരുന്ന […]
Read more

കോന്നിയിൽ 17 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ 17 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി ശബരി (17)യെയാണ് വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കോന്നി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Read more

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇന്ന് റീ പോസ്റ്റ്മോർട്ടം

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്. ഹരിപ്പാട് പൊലീസാണ് പ്രതി സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇന്ന് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്. രാവിലെ 11 മണിയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പരിശോധന നടക്കും. മകളുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സാവരിയയുടെ പിതാവ് ജില്ലാ […]
Read more

ഓട്ടോറിക്ഷയിൽ പ്രസവം; നാല് നവജാത ശിശുക്കളും മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച യുവതിയുടെ നാല് നവജാത ശിശുക്കളും മരിച്ചു. ഏഴാം മാസത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ പ്രസവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞും രക്ഷിക്കാനായില്ല. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മണ്ഡ്ല ജില്ലയിലെ രജനി സിംഗാരാമിനാണ് നാല് കുഞ്ഞുങ്ങൾ ജനിച്ചത്. പ്രസവവേദന ശക്തമായതിനെ തുടർന്ന് ആദ്യം ഘൂട്ടാസ് സർക്കാർ ആരോഗ്യകേന്ദ്രത്തിലെത്തിച്ച യുവതിയെ ആരോഗ്യനില ഗുരുതരമായതിനാൽ ബിച്ചിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. […]
Read more

പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. 75 വയസ്സുള്ള മാത്തുക്കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിലാണ് മാത്തുക്കുട്ടി കുടുങ്ങിയത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. സംഭവ സമയത്ത് വീട്ടിൽ ഇദ്ദേഹവും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
Read more

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; സഹപാഠി കുറ്റം സമ്മതിച്ചു

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയായ സഹപാഠി സദറുല്‍ അനം (23) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബുഖാറ പൊലീസിനോടാണ് പ്രതി കൊലപാതകം സമ്മതിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷം വിദ്യാർഥിനിയെ മർദിക്കുകയും ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചതും സദറുല്‍ അനം തന്നെയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ ശനിയാഴ്ച […]
Read more

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ അഞ്ച് ദിവസമായി സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കശ്മീരിലെ സൈദ്‌പോര മേഖലയിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. അഞ്ച് ദിവസം മുമ്പ് പ്രദേശത്തെ ഒരു തോട്ടത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിൽ രണ്ട് ഭീകരരുടെ സാന്നിധ്യം പതിഞ്ഞതിനെ തുടർന്ന് സുരക്ഷാസേന വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. ലഷ്കർ കമാൻഡർ സാക്കിർ ഗനിയും സഹായി ലത്തീഫ് ഭട്ടും മേഖലയിൽ ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രദേശം വളഞ്ഞ് […]
Read more

2008 അഹമ്മദാബാദ് ബോംബ് സ്ഫോടനം; 38 പേർക്ക് വധശിക്ഷ

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. കേസിലെ മറ്റ് 11 പ്രതികൾക്ക് വിധിച്ച ജീവപര്യന്തം തടവും ഹൈക്കോടതി നിലനിർത്തി. ശിക്ഷിക്കപ്പെട്ടവരിൽ മലയാളികളും ഉൾപ്പെടുന്നു. വധശിക്ഷ ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്. വധശിക്ഷ ലഭിച്ചവരിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix