Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഗാസിയാബാദിൽ കാണാതായ ഏഴുവയസ്സുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അതിഥിത്തൊഴിലാളികളായ ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. രാജ്‌നഗറിലെ നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിന്റെ ബേസ്മെന്റിലാണ് ശനിയാഴ്ച പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയും മാതാപിതാക്കളും മാളിന് സമീപത്തെ താൽക്കാലിക ഷെഡിലായിരുന്നു താമസം. അവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയതായും തുടർന്ന് കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ടതാകാമെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ചിപ്സും മിഠായിയും […]
Read more

ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 34 വയസുകാരനായ പ്രശാന്താണ് അമ്മ, മുത്തശ്ശി, അമ്മാവൻ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പ്രശാന്തിന്റെ അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്തിലാണ് സംഭവം. രാവിലെ ആറുമണിയോടെ പിതാവ് ജോലിക്കായി വീട്ടിൽ നിന്ന് പോയതിന് പിന്നാലെയാണ് സംഭവം നടന്നത്. വാക്കത്തി ഉപയോഗിച്ച് മൂന്നുപേരെയും ആക്രമിച്ച ശേഷം പ്രശാന്ത് വീട്ടിലെ […]
Read more

കുളിമുറിയിൽ വീണ് പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: കുളിമുറിയിൽ കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം എക്‌സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനും കണിയാപുരം ചാന്നാങ്കര മൈവള്ളി ഹൗസിൽ താമസക്കാരനുമായ ജാബിർ (44) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ കോലിയക്കോടുള്ള ഭാര്യയുടെ വീട്ടിൽവച്ചാണ് അപകടമുണ്ടായത്. കുളിമുറിയിൽ കാൽ വഴുതി വീണ ജാബിറിന് തലയിൽ ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം […]
Read more

കൊല്ലത്ത് ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

കൊല്ലം: ദേശീയപാതയിൽ ബൈക്ക് ബാരിക്കേഡിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലമ്പലം ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അരുൺ കൃഷ്ണ (20) ആണ് മരിച്ചത്. അക്കുടു എന്ന പേരിലും അരുൺ അറിയപ്പെട്ടിരുന്നു. അരുണിന്റെ സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് […]
Read more

തെലങ്കാനയില്‍ കൂട്ടക്കൊല; പോക്‌സോ കേസ് പ്രതി കൊലപ്പെടുത്തിയത് ആറ് പേരെ

ഹൈദരാബാദ്: തെലങ്കാനയില്‍ കൂട്ടക്കൊല നടത്തി പോക്‌സോ കേസിലെ പ്രതി. റായ്‌വാലഗുഡ സ്വദേശിയായ രാജ് കുമാര്‍(35) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും അടക്കമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോക്‌സോ കേസിൽ 16 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ മുൻകൂർ ജാമ്യത്തിലായിരിക്കെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയത്. കൊലപാതകത്തിന് പിന്നാലെ രാജ് കുമാർ […]
Read more

കണ്ണൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് മരണം

കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളുമാണ്. ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. പരം ഛേദ്രി, ഹര്‍ഷ്, റിസ്‌വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്.
Read more

ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസിലെ പ്രതി; ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ. 35കാരനായ രാജ്കുമാറാണ് വെള്ളിയാഴ്ച രാത്രിയോടെ നടന്ന കൂട്ടക്കൊലപാതകങ്ങളുടെ പ്രതി. കൃത്യത്തിന് ശേഷം പിതാവിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ച ഇയാൾക്കായി പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച്, ഷാബാദിലെ വീട്ടിൽ ആദ്യം ഭാര്യ പാർവതി സരിത (30), നാലും ഒന്നും വയസ്സുള്ള രണ്ട് ആൺമക്കൾ എന്നിവരെ രാജ്കുമാർ കൊലപ്പെടുത്തി. തുടർന്ന്, തനിക്കെതിരെ […]
Read more

അമ്മയെ കൊലപ്പെടുത്തിയ കേസ്; പിതാവിന്റെ മരണത്തിലും ആയുഷിക്കെതിരെ ഗുരുതര ആരോപണം

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ അമ്മയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 23കാരി എൽഎൽബി വിദ്യാർത്ഥിനി ആയുഷി ശർമ്മയ്‌ക്കെതിരെ പുതിയ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി. 2025 ഏപ്രിലിൽ മരിച്ച പിതാവ് വിജയ് ശർമ്മയുടെ മരണവും ആസൂത്രിത കൊലപാതകമാണെന്നും അതിന് പിന്നിലും ആയുഷിയാണെന്നുമാണ് അമ്മാവൻ രാകേഷ് ശർമ്മ പോലീസിനും കോടതിക്കും നൽകിയ പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ജൂലൈ 3-ന് ജയ്‌പൂരിലെ പ്രതാപ് നഗറിൽ സർക്കാർ ജീവനക്കാരിയായ അമ്മ നീരജ് ശർമ്മയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ആയുഷി […]
Read more

സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറ സ്വദേശി അരുണ്‍ സജി (26) ആണ് മരിച്ചത്. അപകടത്തിൽ അരുണിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. […]
Read more

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മനു പോളിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജറായി ജോലി ചെയ്തിരുന്ന അരുൺ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix