Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സൈബർ പൊലീസ് സിവിൽ പൊലീസ് സിപിഒ കുളനട സ്വദേശി അനൂപ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം. പത്തനംതിട്ട എ.ആർ ക്യാമ്പിലെ കാന്റീനിൽ ഭക്ഷണം കഴിക്കുന്നതിനിടെ അനൂപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. അനൂപിന്റെ മൃതദേഹം തുടർ നടപടികൾക്കായി […]
Read more

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം; അവസാനത്തെ മൃതദേഹവും കണ്ടെത്തി

വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. മീനാക്ഷി പുഴയുടെ കരയിൽ നിന്നാണ് ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. ഇപ്പോൾ ലഭിച്ച മൃതദേഹം വിക്രം റാണയുടേതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ദുരന്തം നടന്ന ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ മുതൽ വ്യാപകമായ തിരച്ചിലാണ് നടന്നത്. പുഴയുടെ […]
Read more

കണ്ണൂർ കാർ അപകടം; ചികിത്സയിലായിരുന്ന 21കാരനും മരിച്ചു

ചാലോട്: കണ്ണൂരിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ കൂടാളിയിൽ അർധരാത്രിയോടെ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. […]
Read more

ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ദേശീയപാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബുവിന്റെയും അജിതയുടെയും ഏകമകനായ അരുൺ കൃഷ്ണ (22) ആണ് മരിച്ചത്. മാവിൻമൂട് സ്വദേശിയായ ശ്യാമിനും നെല്ലിക്കോട് സ്വദേശിയായ ബാലുവിനുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ നാവായിക്കുളം മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അരുൺ കൃഷ്ണയും സുഹൃത്തുക്കളായ രണ്ടുപേരും റോഡരികിൽ ദേശീയപാത അതോറിറ്റി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് […]
Read more

ഇന്ത്യൻ വംശജയായ ഗൂഗിൾ എക്സിക്യൂട്ടീവ് ശീതൾ വ്രസെൻ കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ

അറ്റ്‌ലാന്‍റ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയും ഗൂഗിളിലെ മുതിർന്ന സാങ്കേതിക ഉദ്യോഗസ്ഥയുമായ ശീതൾ വ്രസെൻ (57) വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ ദമ്പതികളുടെ 23-കാരനായ മകൻ ജെയ്‌സൺ വ്രസെനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി. വ്രസെനെ (56) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ജോർജിയയിലെ സ്മിർണയിലെ ഇവരുടെ വസതിയിൽ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെടിയൊച്ച കേട്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ശീതളിനെ മരിച്ച […]
Read more

ഗുരുവായൂരില്‍ വയോധികയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഗുരുവായൂരിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് സന്താനവല്ലിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് കുമാറിനെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇന്നലെ സന്താനവല്ലി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് […]
Read more

എസ് ജാനകി ഓർമയാകുമ്പോൾ കൂടെ പോകുന്നത് ഒരു കാലഘട്ടം കൂടി

തേനും വയമ്പും നാവിൽ തൂകുംവാനമ്പാടി… പ്രകൃതി തന്നെ തേനും വയമ്പും നൽകി അനുഗ്രഹിച്ച വാനമ്പാടി…. തൻ്റെ മധുര സ്വരത്താൽ മണ്ണിനെ മുഴുവൻ മയക്കിയ വാനമ്പാടി ഇനി വിണ്ണിലും പാടി പറക്കും… തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീതലോകത്ത് പാടിവച്ച എത്രയോ നല്ല ഗാനങ്ങൾ ആണ്. ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിൽ ഏറെ പാട്ടുകൾതെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു […]
Read more

നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തമായ ഫേവ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ബിഹാർ സ്വദേശി രോഹിത് ശർമ (28) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി നേപ്പാളിലെത്തിയതായിരുന്നു രോഹിത്. പൊഖാരയിലെ തൽ ബരാഹി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ഫേവ തടാകത്തിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നീന്തുന്നതിനിടെ സംഘം തടാകത്തിലെ ആഴമേറിയ ഭാഗത്ത് അകപ്പെടുകയായിരുന്നു. രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നവംബറിൽ വിവാഹം നടക്കാനിരിക്കെയാണ് രോഹിത്തിന്റെ അപ്രതീക്ഷിത മരണം. വിവാഹ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് […]
Read more

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 15ഓളം പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി നടത്തിയിരുന്ന ബോട്ടാണ് മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി ഏകദേശം 400 […]
Read more

രണ്ട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തി; കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധിക സരസമ്മാളിന്റെ കൊലപാതകക്കേസിൽ രണ്ട് പ്രതികൾ പിടിയിലായി. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ 17കാരനെയും തമിഴ്നാട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 10-നാണ് സരസമ്മാളെ കാണാതായത്. അന്വേഷണത്തിനൊടുവിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തി. രണ്ട് മൂക്കുത്തികൾ കവർന്നെടുക്കാനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ വിവരം. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽവച്ചാണ് സരസമ്മാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ ചവിട്ടുകയും പിന്നീട് കൊടുവാൾ ഉപയോഗിച്ച് കഴുത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix