Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് കേരള പൊലീസ്

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ കൊലപാതകത്തിൽ കേരള പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നാട്ടിലെത്തിച്ച സാവരിയയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. പരിശോധനയിൽ തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതര മർദനമേറ്റ പാടുകളും നട്ടെല്ലിന് പൊട്ടലും കണ്ടെത്തിയതായി […]
Read more

സിംഹത്തിന്റെ ആക്രമണത്തില്‍ 21കാരന് ദാരുണാന്ത്യം

അമ്രേലി: ഗുജറാത്തിലെ അമ്രേലിയിൽ സിംഹത്തിന്റെ ആക്രമണത്തിൽ 21 വയസുകാരൻ മരിച്ചു. സോഹിൽ മുൻജാവർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം അനുമതിയില്ലാതെ വനമേഖലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് സംഭവമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സിംഹങ്ങൾ ഇണചേരുന്ന സമയത്തായിരുന്നു ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷെട്രുഞ്ചി ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചിരാഗ് അമിൻ പറഞ്ഞു. വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആൺ സിംഹമാണ് സോഹിലിനെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ യുവാവിനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ […]
Read more

ഉഷ്ണതരംഗത്തിനിടെ സ്പെയിനിൽ കാട്ടുതീ; 12 പേർ മരിച്ചു

ബാഴ്സലോണ: സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു. തെക്കൻ സ്പെയിനിലെ വിവിധ മേഖലകളിലേക്ക് തീ അതിവേഗം വ്യാപിച്ചതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സമീപകാലത്ത് രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്. അൻഡലൂഷ്യയിലെ ബെദാർ, ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളിലാണ് തീ ഏറ്റവും കൂടുതൽ നാശം വിതച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ നിലയിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൊള്ളലേറ്റും പുക […]
Read more

ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്

ആലപ്പുഴ: ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും കണ്ടെത്തലുകൾക്ക് സമാനമായാണ് പുതിയ റിപ്പോർട്ടിലുമുള്ളത്. തലയ്ക്ക് പിന്നിൽ രണ്ട് തവണ അടിയേറ്റതിന്റെ പാടുകളും നട്ടെല്ലിന് ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിടുക. സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം […]
Read more

അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മണ്ടൂർ ബസ് അപകടം; ഡ്രൈവർക്ക് 5 വർഷം കഠിനതടവ് ശിക്ഷ

കണ്ണൂർ: കണ്ണൂർ മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ് ശിക്ഷ. 2017-ൽ നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിൽ ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2017 നവംബർ 4-നാണ് സംസ്ഥാനത്തെ നടുക്കിയ അപകടം നടന്നത്. പയ്യന്നൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് സർവീസ് നടത്തിയിരുന്ന ‘അൻവിത’ എന്ന സ്വകാര്യ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് […]
Read more

30 രൂപ മോഷ്ടിച്ചെന്ന ആരോപണം; എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

ബെം​ഗളൂരു: കർണാടകയിലെ അനേകലിൽ സ്കൂളിൽ നിന്ന് 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് മനംനൊന്ത് എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതായി പരാതി. സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽ നടന്ന പണമോഷണത്തിൽ തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്നും അധ്യാപകർ അപമാനിക്കുകയും ശകാരിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പിൽ പറയുന്നു. സ്കൂളിൽ നിന്ന് 20 രൂപയും പിന്നീട് 10 […]
Read more

കാർ ഇടിച്ചാണ് അപകടം; ഐടി ജീവനക്കാരായ രണ്ട് സുഹൃത്തുക്കളുടെ മരണത്തിൽ വഴിത്തിരിവ്

തിരുവനന്തപുരം: കഴക്കൂട്ടം–കാരോട് ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ട് സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ മാറനല്ലൂർ സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പാച്ചല്ലൂരിലെ ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം. കഴക്കൂട്ടം യു.എസ്.ടി. ഗ്ലോബൽ ജീവനക്കാരനായ നവീൻ സിബി (25), കഴക്കൂട്ടം […]
Read more

ന്യൂയോർക്കിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല, മുളപാഡു സ്വദേശിനിയായ പ്രസന്ന അട്ടല്ലൂരി (25)യാണ് അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ വാഹനം ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഈ മാസം അഞ്ചിനാണ് അപകടം നടന്നത്. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിലേക്കാണ് മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിച്ചുകയറിയത്. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമെന്ന് കുടുംബം അറിയിച്ചു. സംഭവത്തിൽ പ്രസന്നയുൾപ്പെടെ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂയോർക്കിലെ പേസ് സർവകലാശാലയ്ക്ക് കീഴിലുള്ള […]
Read more

ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും തല സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വിവാഹം കഴിഞ്ഞിട്ട് 2 മാസം, വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ 19കാരിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദ്–സഹീറ ദമ്പതികളുടെ മകളായ നാസിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യാശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ അൻസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix