Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വയനാട് മണ്ണിടിച്ചിൽ; നാല് അതിഥി തൊഴിലാളികൾ മരിച്ചു

വയനാട്: വയനാട് കള്ളാടിയിൽ നാല് അതിഥി തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടമുണ്ടായ നിമിഷം അഞ്ച് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം, വയനാട്–കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്ക നിർമാണത്തിനായി മാറ്റിയിട്ടിരുന്ന മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കുന്നിൻഭാഗം ഇടിഞ്ഞുവീണ് നിർമാണ മേഖല മുഴുവൻ മണ്ണിനടിയിലായി. അപകടത്തിൽ നാല് അതിഥി തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേർക്ക് പരിക്കേറ്റു. […]
Read more

മേപ്പാടിയിലെ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട്: മേപ്പാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മീനാക്ഷിപ്പാലത്തിന് സമീപത്തെ ഒരു കടയിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. മണ്ണും പാറയും വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുന്നതും പിന്നാലെ മണ്ണും വെള്ളവും പാലം കടന്ന് ശക്തമായി ഒഴുകിവരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മണ്ണിനും ചെളിക്കുമൊപ്പം വാഹനങ്ങൾ ഒഴുകിനീങ്ങുന്നതും അപകടത്തിൽപ്പെട്ട ചിലർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലരെ ഒഴുക്കിൽപ്പെട്ടതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഈ സിസിടിവി ദൃശ്യങ്ങൾ.
Read more

തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി അസമിൽ പിടിയിൽ

തൃശൂർ: തൃശ്ശൂർ നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ക്രൂരമായി മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലമിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശി ധൻപത് നായിക്കാണ് കേസിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നൂർ ആലമിന്റെ അറസ്റ്റോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം ഏഴായി. കഴിഞ്ഞ 18-ന് രാത്രി തൃശ്ശൂർ […]
Read more

യുവാക്കൾ സഞ്ചരിച്ച കാർ ട്രക്കിന് പിന്നിൽ ഇടിച്ചുകയറി 5 മരണം

ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ദേശീയപാത 30-ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൈഹാർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സത്ന ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ […]
Read more

ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ച് ഭർത്താവിനെ കൊലപ്പെടുത്തി; നഴ്‌സായ ഭാര്യ അറസ്റ്റിൽ

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും മറ്റൊരു സുഹൃത്തും അറസ്റ്റിലായി. സന്ധ്യ, ആൺസുഹൃത്തായ അനിൽ, വെങ്കട്ട് സായി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ബന്ധത്തെ തുടർന്നുണ്ടായ ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പൊലീസ് പറയുന്നതനുസരിച്ച്, ഗൾഫിൽ ജോലി ചെയ്തിരുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭാര്യ സന്ധ്യയും അനിലും തമ്മിലുള്ള ബന്ധത്തെ ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് പ്രശാന്തിനെ ഒഴിവാക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് […]
Read more

പരീക്ഷയിൽ കുറഞ്ഞ മാർക്ക്; മലപ്പുറത്ത് 18കാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറത്ത് പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമത്തെ തുടർന്ന് 18കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. നിലമ്പൂർ വടപുറം സ്വദേശിയായ ദീപക് (18) ആണ് മരിച്ചത്. മഞ്ചേരി ഐടിഐയിലെ വിദ്യാർഥിയായ ദീപകിനെ ചൊവ്വാഴ്ച രാവിലെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. വാറന്റ് ഓഫീസർ ബൽവർ സിങ്ങും ഹവിൽദാർ സി.എം. സിങ്ങുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ദേശീയപാത 202-ൽ സൈനിക വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് പതുങ്ങിയിരുന്ന ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വവും ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാസേന സംഭവസ്ഥലത്തെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും വ്യാപക തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ആക്രമണത്തെ […]
Read more

റിട്ട. SIയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കാരാടിയിൽ റിട്ടയേർഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പുടമയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കൽപ്പറ്റ സ്വദേശിയായ ജോസഫ് എങ്ങനെ താമരശ്ശേരിയിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. മരിച്ച ജോസഫിന്റെ […]
Read more

കൊല്ലത്ത് സ്വകാര്യ ബസിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ച് കയറി; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 27കാരി മരിച്ചു. കാർ യാത്രികയായ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരിൽ രണ്ടുവയസുകാരിയുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അമൃതയുടെ ഭർതൃമാതാവ് പത്മാവതി (60), അർച്ചന (24), അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവറായ സാംസൺ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. […]
Read more

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് KSEB ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: വിരിപ്പാടത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാനായ സുരേഷ് ബാബുവാണ് അപകടത്തിൽ മരിച്ചത്. വിരിപ്പാടം ഇടശ്ശരിക്കോളിൽ ലൈൻ അഴിച്ചുമാറ്റുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒരുവശത്തേക്ക് ചെരിഞ്ഞ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. പോസ്റ്റിനടിയിൽപ്പെട്ട സുരേഷ് ബാബുവിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix