സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വർക്കല മേൽവെട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. വർക്കലയിലേക്ക് ബൈക്കിൽ വരികയായിരുന്ന വിഷ്ണുവിന്‍റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Read more

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് ക്വാറി തൊഴിലാളികള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റ അസം സ്വദേശി ഗൗതം (40) ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കെഎസ്ഇബി പോസ്റ്റിൻ്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവ൦; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

ആലപ്പുഴ: പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ വിശ്രമിക്കാനായി കരയ്ക്ക് കയറാൻ പിടിച്ച കെഎസ്ഇബി പോസ്റ്റിൻ്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ സ്റ്റേ കമ്പി ഫ്യൂസ് കാരിയറിൽ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ അപകട സാധ്യത കെഎസ്ഇബി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. കെഎസ്ഇബി ഉദ്യോഗസ്ഥർ, പാടശേഖര ഭാരവാഹികൾ, നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. https://whiteswantvnews.com/vijay-deverakonda-and-keerthy-suresh-in-action-drama/ […]
Read more

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ്

കൊച്ചി: കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കേസില്‍ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഈയാഴ്ചയാണ്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ റമീസിന് പുറമെ റമീസിന്റെ മാതാവും പിതാവും […]
Read more

പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം വൈക്കത്ത് പ്ലസ് ടു വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി.പൂജയെ (17) ആണ് മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അക്കരപ്പാടം പാലത്തിൽനിന്നു മൂവാറ്റുപുഴയാറ്റിലേക്കു കുട്ടി ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം നടന്നത്. 9.30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു. വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു […]
Read more

കോഴിക്കോട് മുക്കത്ത് വാഹനാപകടം; മൂന്നു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കീഴുപറമ്പ് മുഹമ്മദ് ഹിബാൻ (3) ആണ് മരിച്ചത്. മുക്കം നോര്‍ത്ത് കാരശ്ശേരിയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോധിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് […]
Read more

ഹരിയാനയില്‍ ഐപിഎസ് ഓഫീസറെ വീട്ടില്‍ മരിച്ച നിലയില്‍

ചണ്ഡിഗഡ്: ഹരിയാനയില്‍ എഡിജിപിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിജിപി പുരന്‍ കുമാറിനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരന്‍ കുമാര്‍. ചണ്ഡീഗഡിലെ സെക്ടര്‍ 11 ലെ 116-ാം നമ്പര്‍ വീട്ടില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് വിവരം ലഭിച്ചത്. ഹരിയാന കേഡറിലെ 2001 ബാച്ച് ഉദ്യോഗസ്ഥനാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്’- ചണ്ഡിഗഡ് സീനിയര്‍ പൊലീസ് […]
Read more

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം: കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ല

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ വന്‍ പ്രതിഷേധം. ഇന്നലെ ശാന്തകുമാര്‍ എന്നയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മേഖലയില്‍ നാല് പേരാണ് മരിച്ചത്.ഇന്നലെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാര്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ […]
Read more

വയനാട് പുല്‍പ്പള്ളിയില്‍ ക്ഷേത്ര മൈതാനത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: ക്ഷേത്ര മൈതാനത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ചെറ്റപ്പാലം അച്ചന്‍കാടന്‍ ജയഭദ്രന്‍ (52) നെയാണ് സീതാദേവി ക്ഷേത്ര മൈതാനത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി ടൗണിലെ ടെമ്പോ ഡ്രൈവറാണ് ജയഭദ്രന്‍. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ് ആത്മഹത്യയാണെന്നാണ പോലീസിന് നല്‍കുന്ന സൂചന.
Read more

മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ് നിഗമനം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.