Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് 19 കാരനായ ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും രണ്ട് യുവാക്കളെയും ഇറാൻ പരസ്യമായി വധിച്ചു. സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരും വധശിക്ഷയ്ക്ക് വിധേയരായി. 2026 ജനുവരി 8-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എന്നാൽ മർദ്ദനവും പീഡനവും വഴിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയിൽ പറഞ്ഞിരുന്നു. അന്താരാഷ്ട്ര ഗുസ്തി മത്സരമായ സായ്റ്റീവ് കപ്പിൽ വെങ്കല മെഡൽ നേടിയ താരമായിരുന്നു സാലിഹ് മുഹമ്മദി. […]
Read more

നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ആദിത്യൻ (22), ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ കയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണം. തുടർന്ന് ബൈക്കും കാറും ടിപ്പർ ഇടിച്ചുകയറി. […]
Read more

ഡൽഹിയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ പാലം കോളനി റാം ചൗക്കിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വസ്ത്ര വ്യാപാരിയായ രാജേന്ദർ കശ്യപിന്റെ കടയും വീടും ഉൾപ്പെടുന്ന നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. നാലാം നിലയിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങൾ അകത്ത് കുടുങ്ങി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാൽ […]
Read more

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു

കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് മൂന്നര വയസുകാരി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിനിയാണ് മരിച്ചത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും സമാന രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. പരിശോധനാഫലം ഇന്ന് പുറത്തുവന്നതോടെയാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്ത് അഞ്ചുപേർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. പ്രദേശത്ത് രോഗവ്യാപന സാധ്യത പരിശോധിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. […]
Read more

ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭ‍ർത്താവ് പിടിയിൽ

മുംബൈ: കുടുംബ വഴക്കിനിടെ 13 വയസ്സുള്ള മകന്റെ മുന്നിൽ ഭർത്താവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം . യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്, രാജ്കുമാർ ഗുപ്ത (42), സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നുവെങ്കിലും ഗുജറാത്തിലെ സൂറയിൽ നിന്ന് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. പുഷ്പയുടെ സഹോദരൻ കമലേഷ് കുമാർ ഗുപ്ത (30) പോലീസിനോട് […]
Read more

കിണറ്റിൽ വീണ മകനെ രക്ഷിക്കാനിറങ്ങിയ അച്ഛൻ മരിച്ചു

പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ ഇറങ്ങിയ അച്ഛൻ മരിച്ചു. മാരാത്തുകുന്ന് വാരിയത്ത് വീട്ടിൽ വിഷ്ണു ആണ് മരിച്ചത്. മൂന്നുവയസ്സുകാരനായ മകൻ അരുഷ് കിണറ്റിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയതാണ് അപകടത്തിൽ കലാശിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിനരികിലേക്ക് പോയപ്പോൾ കാൽതെന്നി വീഴുകയായിരുന്നു. സംഭവം കണ്ടറിഞ്ഞ ഉടൻ വിഷ്ണു മകനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. നിലവിളി കേട്ട് എത്തിയ അയൽവാസിയായ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ അഗ്നിരക്ഷാസേന […]
Read more

തൊടുപുഴയിൽ ‘പുത്രവാത്സല്യം’ വിനയാകുന്നു : ജോസഫ് ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര് മുറുകുന്നു

തൊടുപുഴ : കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തൊടുപുഴ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഗ്രൂപ്പ് വലിയ പ്രതിസന്ധിയിലാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കായി പ്രവർത്തിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് മകനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.​ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇടുക്കി സീറ്റ് കോൺഗ്രസിന് നിരുപാധികം വിട്ടുകൊടുക്കാൻ പി.ജെ. […]
Read more

കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ – പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

സഹോദരിയെ 84 തവണ കുത്തിക്കൊലപ്പെടുത്തി യുവാവ് : ‘സർപ്രൈസ്’ ഉണ്ടെന്ന് പറഞ്ഞ് അമ്മയെ വിളിച്ചുവരുത്തി വധിക്കാൻ ശ്രമം

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം ഇരട്ടസഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മയെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 25കാരനായ ഹാർദിക് പിടിയിലായി. ഇൻഷുറൻസ് കമ്പനി അസിസ്റ്റന്റ് മാനേജരായ നീലിമയുടെ മകനാണ് പ്രതിയായ ഹാർദിക്. സഹോദരി ഹിമശിഖയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജോലി ചെയ്യുന്ന ഓഫീസിലെത്തി “അമ്മേ വീട്ടിലേക്ക് വരൂ, ഒരു സർപ്രൈസുണ്ട്” എന്ന് പറഞ്ഞാണ് ഹാർദിക് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ്. ഈ നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം […]
Read more

സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപണം; യുവാവിനെ തല്ലിക്കൊന്നു

ചെന്നൈ: മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വഴിയരികിലൂടെ നടന്നുപോയ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ കലൈസെൽവൻ (30) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു കലൈസെൽവൻ മദ്യലഹരിയിലായിരുന്നതെന്ന് പറയുന്നു. ഓട്ടോയിൽ നിന്നുകൊണ്ട് റോഡിലൂടെ നടന്നു പോയിരുന്ന സ്ത്രീയുടെ മേൽ ഇയാൾ മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഇതിനെത്തുടർന്ന് സ്ത്രീയും കലൈസെൽവനും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ടതോടെ തർക്കം രൂക്ഷമായി. തുടർന്ന് ആൾക്കൂട്ടം […]
Read more
Advertisement
WhiteswanTV Footer