Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

രോഗികൾ മരിച്ചതിനു കാരണം തീപിടിത്തമല്ല, മെഡിക്കൽ കോളജ് വകുപ്പ് മേധാവിമാരുടെ റിപ്പോർട്ട്; നിയമനടപടിക്ക് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗികള്‍ മരിച്ചതു തീപിടിത്തം കാരണം അല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നും വകുപ്പ് മേധാവികളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട് . തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത് . അഞ്ച് രോഗികളുടെയും മരണത്തിനു കാരണം ഗുരുതര പരുക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതിനെ തുടർന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു . തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും […]
Read more

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു, വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം

കൊച്ചി: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറും ലോറിയും കൂട്ടി ഇടിച്ചു ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം. തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അങ്കമാലിയിൽ നിന്ന് കറുകുറ്റി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറും അതേ ദിശയിൽ പോയ ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത് . ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ശ്രീദിവ്യ ലോറിയുടെ അടിയിലേക്ക് […]
Read more

75കാരി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയിൽ

ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിലുള്ള പാൽഡി കാലാൻ ഗ്രാമനിവാസിയായ നതി ദേവി ബാവ്‌രി കന്നുകാലികൾക്കുള്ള ഭക്ഷണം തേടി മാർച്ച് 16ന് വീടിന് പുറത്തേക്ക് പോയത്. സമയം ഏറെ കഴിഞ്ഞിട്ടും 75കാരി തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത് . ശരീരത്തിൽ ഏഴ് ലക്ഷത്തോളം വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ ധരിച്ചാണ് ഇവർ പുറത്തേക്ക് പോയതെന്ന് കുടുംബം പറയുന്നു. പിറ്റേദിവസം മറ്റൊരു ഗ്രാമമായ പച്ച്‌റണ്ടയിലെ ഗ്രാമവാസികളാണ് കുറ്റിക്കാടിനിടയിൽ പ്ലാസ്റ്റിക്ക് കവറിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തലയും […]
Read more

വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. വടുതലയിലെ വാടക വീട്ടിൽ ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും, കുട്ടികളെ കട്ടിലിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. അശ്വതിയുടെ ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തിയത് മൂലമുള്ള മാനസിക വിഷമമാണ് ഈ തീരുമാനത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ […]
Read more

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി മരിച്ചു

കാസർകോട്: കാസർകോട് മൊഗ്രാലിൽ ബൂത്ത് ലെവൽ ഓഫീസർ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് (32) ആണ് മരിച്ചത്. ചെർക്കളയിലെ ഒരു സ്കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഏകദേശം 7.30-ഓടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് പാലത്തിൽ നിർത്തിയതിന് ശേഷം സവാദ് പുഴയിൽ ചാടുകയായിരുന്നു. രാവിലെ മുതൽ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ പാലത്തിൽ ബൈക്ക് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സവാദിനെ പുഴയിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read more

ഉള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത. ഉള്ളൂർ ആക്കുളം മാവടിനടയിലെ പുഷ്പ ഭവനിൽ താമസിച്ചിരുന്ന രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനമനുസരിച്ച്, പുഷ്പയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥൻ നായർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയം. രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു, പുഷ്പയുടെ മൃതദേഹം വീടിന്റെ തറയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. വീട്ടിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ബന്ധുക്കൾ […]
Read more

ഡോക്‌ടർ വന്ദനാ ദാസിന്റെ കൊലപാതകം; വിധി ഇന്ന്

കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ ശിക്ഷയെക്കുറിച്ചുള്ള വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതിയായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷയെക്കുറിച്ചുള്ള വാദങ്ങളാണ് നടന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സെഷൻസ് […]
Read more

തിരുവനന്തപുരത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഘുനാഥൻ നായരുടെ മൃതദേഹം അടുക്കളയിൽ തൂങ്ങിയ നിലയിലും, പുഷ്പയുടെ മൃതദേഹം നിലത്തുമാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി പൊലീസെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തിരുവനന്തപുരം […]
Read more

ബാറിൽ തർക്കം; തലയ്ക്ക് അടിയേറ്റ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: എഴുപുന്നയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് സ്വദേശിയായ നിധിൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 11.30 ഓടെയായിരുന്നു സംഭവം. എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നിധിനും നാലംഗ സംഘത്തിനും ഇടയിൽ തർക്കം ഉണ്ടായി. തുടർന്ന് ബാറിന് പുറത്തുവെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതായാണ് പോലീസ് അറിയിച്ചത്. ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിലയിൽ നിധിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അരൂർ പോലീസ് എത്തി അദ്ദേഹത്തെ കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം പരാതി നൽകി. കഴിഞ്ഞ ജനുവരി 6നായിരുന്നു ഏഴാമത്തെ പ്രസവം. അവസാനത്തേത് വീട്ടിലെ പ്രസവമായിരുന്നു. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ രണ്ട് കുട്ടികളും മുൻപ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം. ചാവക്കാട് പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു.
Read more
Advertisement
WhiteswanTV Footer