സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: highcourt

ശബരിമല സ്വര്‍ണപ്പാളി; സന്നിധാനത്ത് എസ്‌ഐടിയുടെ നിര്‍ണായക പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ണായക പരിശോധന ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്‌ഐടി. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയിരിക്കുയാണ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹര്‍ജി ദേവസ്വം ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദേവസ്വം […]
Read more

അന്ധവിശ്വാസ – അനാചാര നിരോധന നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ ഉറച്ച് സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. പൂർണമായുമുള്ള അന്ധവിശ്വാസ – അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരാണ് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ. […]
Read more

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം’; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കുന്നത്. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Read more

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, ഇവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും, ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലര്‍ത്തിയ കൃത്രിമ കുങ്കുവം കച്ചവര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. സ്വോഭാവിക കുങ്കുമം വില്‍ക്കുന്നതിന് തടസമില്ല. രാസവസ്തുക്കള്‍ കലര്‍ന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവഡാലങ്ങള്‍ക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെഞ്ച്. വ്യക്തമാക്കി.
Read more

മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം; ‘ആദ്യ ഭാര്യ എതിര്‍ത്താല്‍ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കരുത്’: ഹൈക്കോടതി

കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിര്‍ത്താല്‍ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കരുത് എന്നും കോടതി നിര്‍ദ്ദേശം. രണ്ടാം വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മത നിയമങ്ങള്‍ അല്ല, ഭരണഘടനയാണ് മുകളിലെന്നും കോടതി പറഞ്ഞു. വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ നിരസിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ കരുമത്തൂര്‍ സ്വദേശിയും രണ്ടാം […]
Read more

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകൾ ആശയുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി. മകൾ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്. എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പുനഃപരിശോധനാ ഹർജി. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് മകൾ ആശ ലോറന്‍സ് പുനഃപരിശോധനാ ഹർജി നൽകിയത്. 2024 സെപ്റ്റംബർ […]
Read more

‘ഹാൽ’കണ്ട് ഹൈക്കോടതി; നിർമാതാക്കളുടെ ഹർജി 30-ന് വീണ്ടും പരിഗണിക്കും

കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പതിനഞ്ചിലധികം കട്ടുകൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ച ‘ഹാൽ’ സിനിമ ഹൈക്കോടതി ശനിയാഴ്ച കണ്ടു. ജസ്റ്റിസ് വി.ജി. അരുൺ ആണ് ശനിയാഴ്ച വൈകീട്ട് ഏഴിനുശേഷം കാക്കനാട് പടമുകൾ കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ സിനിമ കണ്ടത്. അദ്ദേഹത്തോടൊപ്പം കേസിലെ കക്ഷികളുടെ അഭിഭാഷകരും ഉണ്ടായിരുന്നു. സെൻസർ ബോർഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിർദേശങ്ങൾക്കെതിരേ സിനിമയുടെ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജി ഹൈക്കോടതി ഒക്ടോബർ 30-ന് വീണ്ടും പരിഗണിക്കും. ഷെയ്ൻ നിഗം […]
Read more

‘ഹാൽ’ വിവാദം; ഇന്ന് ഹൈക്കോടതി സിനിമ കാണും

കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ സിനിമ ഹൈക്കോടതി ഇന്ന് കാണും. രാത്രി എഴ് മണിക്ക് പടമുകൾ കളർ പ്ലാനറ്റിലാണ് പ്രത്യേക പ്രദർശനം. ജസ്റ്റിസ് വി ജി അരുണാണ് സിനിമ കാണാൻ എത്തുന്നത്. സിനിമയിൽ ധ്വജ പ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്‌ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് അണിയറ പ്രവർത്തകർ ഹൈക്കോടതി സമീപിച്ചത്. സിനിമ മതസൗഹാർദം തകർക്കുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക കോൺഗ്രസും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് […]
Read more

ഹിജാബ് വിവാദം: ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഒപ്പംസെന്റ് റീത്താസ് സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് പറഞ്ഞു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു […]
Read more

മുനമ്പം ഭൂമി വിഷയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി. ഹര്‍ജിക്കാര്‍ക്ക് ലോക്കല്‍ സ്റ്റാന്‍ഡി ഇല്ലെന്ന് നിരീക്ഷിച്ച ഡിവിഷന്‍ ബെഞ്ച്, ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശകളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടു. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം […]
Read more

Recent News

Advertisement