സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Idukki

ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ സമരം. ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ക്യാമ്പസിനുള്ളിലെ റോഡ് ടാറിംഗ് നടത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ക്ലാസ് തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പറേഷന്‍ തിയേറ്ററുകളില്‍ മതിയായ പഠന സൗകര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജില്ല ആശുപത്രിയുടെ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ മാത്രമാണ് നിലവിലുള്ളത്. ആറു മോഡുലാര്‍ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ പണികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കിറ്റ്‌കോയാണ് പണികള്‍ നടത്തുന്നത്. തിയേറ്ററുകളിലേക്ക് ഓക്‌സിജന്‍ […]
Read more

അല്ലാംപള്ളി ജംഗ്ഷനിൽ ബസ് കാത്തിരുപ്പ് കേന്ദ്രം വേണം; യാത്രാദുരിതത്തിൽ വലഞ്ഞ് പൊതുജനം

കോട്ടയം: കോട്ടയം– കുമളി റോഡും പാമ്പാടി– കരുകച്ചാൽ– പുതുപ്പള്ളി റോഡും സംഗമിക്കുന്ന അല്ലാംപള്ളി ജംഗ്ഷനിൽ യാത്രക്കാർക്കായി ബസ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേഖലയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും തൊഴിലാളികളുമാണ് ബസ് കാത്തിരിക്കുന്നത്. എന്നാൽ നിലവിൽ മതിയായ സൗകര്യങ്ങളില്ലാത്തത് യാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കുകയാണ്. ഉപയോഗശൂന്യമായ സ്ഥലം പ്രയോജനപ്പെടുത്താംരണ്ട് പ്രധാന റോഡുകൾക്കിടയിലായി നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം ബസ് കാത്തിരുപ്പ് കേന്ദ്രത്തിനായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഷെഡ് നിർമ്മിക്കുകയാണെങ്കിൽ രണ്ട് […]
Read more

പാലാ രൂപത കോർപ്പറേറ്റ് അധ്യാപക-അനധ്യാപക മഹാസംഗമം ശനിയാഴ്ച

കോട്ടയം: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന മഹാസംഗമം ഈ മാസം 20-ാം തീയതി ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ അറിയിച്ചു. വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി. ശശികുമാർ മുഖ്യപ്രഭാഷണം […]
Read more

വാഴത്തോപ്പ് സ്‌കൂള്‍ ബസ് അപകടം: ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി സ്‌ക്കൂളില്‍ പ്ലേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.നിലവില്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. തടിയമ്പാട് പറപ്പള്ളില്‍ ബെന്‍ ജോണ്‍സന്റെ മകള്‍ നാലു വയസുകാരി ഹെയ്‌സല്‍ ബെന്‍ ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ […]
Read more

കോൺഗ്രസ്സ് നേതൃത്യത്തെ വെല്ലുവിളിച്ച് കൊലക്കേസ് പ്രതി നിഖിൽ പൈലി

ഇടുക്കി: കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവും ധീരജ് കൊലക്കേസിലെ ഒന്നാം പ്രതിയുമായ നിഖില്‍ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി. മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിലാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും നിഖില്‍ പൈലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു. 2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് […]
Read more

എട്ട് വയസുകാരിയെ മർദിച്ച് യുവാവ് പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ എട്ട് വയസുകാരിയെ മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ. മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു (30) വിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ മുഖം മൂടി ധരിച്ച ഒരാൾ വിളിച്ച് അടുത്ത കുറ്റിക്കാട്ടിൽ കൊണ്ട് പോയി. അവിടെ വച്ച് കുട്ടിയുടെ ഇരുകരണത്തിനും അടിക്കുകയും കവിളിൽ കടിക്കുയകും ചെയ്തു ശേഷം ഉപേക്ഷിച്ചു പോയി എന്നാണ് പരാതി. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. കുട്ടിയെ വിശദമായ പരിശോധനക്കും മറ്റുമായി കോട്ടയം […]
Read more

തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറിയക്കുട്ടി ഒരുങ്ങുന്നു

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭിക്ഷയെടുത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു . അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത്. ബിജെപി നേതാക്കള്‍ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി പറഞ്ഞു. ഈ വര്‍ഷം മെയിലാണ് മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി […]
Read more

അറ്റകുറ്റപ്പണി: നവംബർ 11 മുതൽ ഡിസംബർ 11 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും

ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം പവർഹൗസ് ഒരുമാസത്തേക്ക് അടച്ചിടും. നവംബർ 11മുതൽ ഡിസംബർ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂർണമായി നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതിനിലയത്തിലെ ബട്ടർഫ്‌ളൈ വാൾവിനുളള ചോർച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇൻലറ്റ് വാൾവുകളുടെ അറ്റകുറ്റപ്പണി എൻ്നിവയ്ക്കാണ് നിലയം അടച്ചിടുന്നത്. എന്നാൽ സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ജൂലൈയിൽ അധികമായി ഉല്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യ പ്രദേശ്, ഡൽഹി എന്നീ […]
Read more

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി പിതൃസഹോദരി

ഇടുക്കി: ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സുകുമാരൻ്റെ പിതൃസഹോദരിയും കോട്ടയം കട്ടച്ചിറ സ്വദേശിയുമായ തങ്കമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. സുകുമാരനും തങ്കമ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ നാട്ടുകാർ ചേർന്ന് ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് […]
Read more

നഴ്സിങ് വിദ്യാർത്ഥികളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയാതായി ആരോപണം

ഇടുക്കി: ഇടുക്കി ഗവണ്‍മെന്‍റ് കോളേജിലെ അസൗകര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നഴ്സിങ് വിദ്യാർത്ഥികളെ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഭിഷിണിപ്പെടുത്തിയതായി ആരോപണം. “ഞങ്ങടെ സർക്കാരിന് ഇടുക്കിയിൽ നഴ്സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ, കോളജ് ഇവിടെ നിന്ന് മാറ്റാനും അറിയാം” എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗത്തിലാണ് സി വി വർഗീസിന്‍റെ പരാമർശം. യോഗം വിളിച്ചത് ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലാണ്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.