സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

കണ്ണൂര്‍ എഡിഎം തുങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലാണ്കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു ക്ഷണം ലഭിക്കാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് അനുമതി നല്‍കിയില്ലെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടി സ്ഥലം മാറ്റം വന്നതിന് […]
Read more

ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമഞ്ഞ് തറവേല കാണിക്കുന്നു; എം വി ജയരാജന്‍

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ഫേയ്‌സ്ബുക്ക് വീഡിയോയിലുടെയായിരുന്നു ജയരാജന്റെ പ്രതികരണം. ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്നും 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നും ജയരാജന്‍ പ്രതികരിച്ചു. ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ജയരാജന്‍ വീഡിയോയിലൂടെ പറഞ്ഞു.
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാം വഴി കുടുംബത്തെ വീഡിയോ കോള്‍ ചെയ്തുവെന്ന് കുടുംബം അറിയിച്ചിരുന്നു. കുട്ടി സ്വയം കോഴിക്കേടെത്തിയെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളില്‍ നിന്നുമുണ്ടായ മാനസിക ബുദ്ധിമുട്ടാണ് കുട്ടി നാടുവിടാന്‍ കാരണമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബക്കളത്തെ ജ്യൂസ് […]
Read more

തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ നിന്ന് കാണാതായ പതിനാലുകാരനായി അന്വേഷണം ശക്തമാക്കി പൊലീസ്. പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് ആര്യനെ കാണാതായത്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാണാതുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്‍ ധരിച്ചിരുന്നത്. കൈവശം സ്‌കൂള്‍ ബാഗമുണ്ട്.
Read more

രോഗികളെ ആശങ്കയിലാക്കി പരിയാരം മെഡിക്കല്‍ കോളേജില്‍ പാമ്പ് ശല്യം

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ പാമ്പ് ശല്യം രൂക്ഷം. 503-ാം നമ്പര്‍ സ്‌പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്. 15 കുഞ്ഞുങ്ങളും നഴ്സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. കൂട്ടിരിപ്പുകാരാണ് പാമ്പിനെ കണ്ടത്. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം.
Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ ‘മയിലാട്ടം’, വ്യോമഗതാഗതത്തിന് ഭീഷണി

മട്ടന്നൂര്‍: വിമാനത്താവളത്തില്‍ ചിറകടിച്ചും പീലിവിടര്‍ത്തിയും നിറയുന്ന മയിലുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മന്ത്രിതലയോഗം.റണ്‍വേക്ക് സമീപവും മറ്റും കൂട്ടമായെത്തുന്ന മയിലുകള്‍ വ്യോമഗതാഗതത്തിന് ഭീഷണിയാകുന്നത് തടയാനാണ് നടപടി. കണ്ണൂര്‍ വിമാനത്താവളത്തിലാണ് വെള്ളിയാഴ്ച വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ദേശീയപക്ഷിയുടെ ചിറകൊതുക്കാനുള്ള അപൂര്‍വമായ യോഗം നടക്കുക. കഴിഞ്ഞ ദിവസം വനംമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗം വിഷയം ചര്‍ച്ചചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപത്തെ മയിലുകളെ പിടിച്ച് പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചത്. വെള്ളിയാഴ്ച മന്ത്രി ശശീന്ദ്രന്‍, കിയാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ചചെയ്യും. മുന്‍കരുതലായാണ് നടപടിയെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു മൂര്‍ഖന്‍പറമ്പില്‍ […]
Read more

ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് ബിരുദ വിദ്യാർഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. പൂവം കടവിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ (28) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു.പഴശ്ശി ജലസംഭരണിയുടെ പടിയൂർ പൂവംകടവിലാണ് വിദ്യാർഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേനാ വിഭാഗങ്ങളിൽനിന്നുള്ള സ്കൂബാ സംഘത്തിന്റെയും മേഖലയിൽനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം […]
Read more

ഡി കെ ശിവകുമാറിനെതിരെ ആഭിചാരപൂജ നടത്തിയത് സിദ്ദരാമയ്യയോ ?

രാജേഷ് തില്ലങ്കേരി കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.കേരളത്തിലെ രാജരാജേശ്വരീ ക്ഷേത്രത്തില്‍ മൃഗബലിയും ചില ആഭിചാര പൂജകളും നടത്തിയെന്നായിരുന്നു ആരോപണം.തന്നെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാനായാണ് ഈ നീക്കമെന്നാണ് അന്ന് ഡി കെ ആരോപിച്ചിരുന്നത്.കേരളത്തില്‍ എവിടെയാണ് ഈ ആഭിചാര ക്രിയകള്‍ നടത്തിയതെന്ന് ഡി കെ വ്യക്തമാക്കിയിരുന്നില്ല.ആരാണ് ഈ പൂജകള്‍ക്ക് പിന്നിലെന്നും ഡി കെ പറഞ്ഞിരുന്നില്ല.എന്നാല്‍ കര്‍ണ്ണാടകയിലും കേരളത്തിലും ഡി കെയുടെ ആരോപണം കത്തിപ്പിടിച്ചു. […]
Read more

ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍:മാച്ചേരി ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണ്.
Read more

മനു തോമസ് ഇനി ഏത് കൊടിക്കീഴില്‍

അനീഷ എം എ രാഷ്ട്രീയ കേരളത്തില്‍ ഇടതിന് തുടര്‍ച്ചയായി കനത്ത പ്രഹരം ഏറ്റുകൊണ്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും,നേതാക്കളുടെ രഹസ്യ കൂട്ടുകെട്ടുകളും, വിവാദങ്ങളും എല്ലാം സിപിഎമ്മിനും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ട എന്നറിയപ്പെടുന്ന കണ്ണുരിലെ, രാഷ്ട്രീയ കാലാവസ്ഥയും കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുകയാണ്.മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും സി പി എം യുവനേതാവുമായ മനു തോമസിന്റെ വെളിപ്പെടുത്തലുകളാണ് ഏറ്റവും ഒടുവിലായി സിപിഎമ്മിനെ ചൂടിപിടിപ്പിച്ചിരിക്കുന്നത്.പാര്‍ട്ടിയില്‍ നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.