സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kasargod

നിർമാണ സ്ഥലത്തെ ലിഫ്റ്റ് കുഴിയിൽ മൃതദേഹം; കൊലപാതകമെന്ന് സംശയം

കാസർകോട്: നുള്ളിപ്പാടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം കണ്ടത്. കർണാടക സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതശരീരത്തിൽ വലിച്ചിഴച്ചതിന്‍റെ പാടുകൾ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് സംഭവം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു. ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]
Read more

ജീവനക്കാർക്ക് സ്വർണനാണയം, അംഗങ്ങൾക്ക് ടാബ്; മംഗൽപ്പാടിയിൽ ‘ഗോൾഡൻ’ ബജറ്റ്

കാസർഗോഡ്: മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റ് ‘ഗോൾഡൻ’ ബജറ്റായി. ഓഫീസ് ജീവനക്കാർ, ആസൂത്രണസമിതി അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രസിഡൻറ്‌ ഗോൾഡൻ അബ്ദുൾ റഹ്‌മാൻ ബജറ്റ് സമ്മാനമായി സ്വർണനാണയം നൽകി. അംഗങ്ങൾക്ക് ടാബ്‌ലറ്റും സമ്മാനിച്ചു. സേവനങ്ങൾ ഏറെക്കുറെ ഓൺലൈനിലായതോടെ ജനങ്ങൾക്ക് സുതാര്യസേവനം നൽകുന്നതിനായാണ് അംഗങ്ങൾക്ക് ടാബ്‌ലറ്റ് സമ്മാനിച്ചതെന്നും സ്വർണത്തിന്റെ മൂല്യമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും അതിന്റെ ഭാഗമായാണ് സ്വർണനാണയങ്ങളും ടാബും നൽകിയതെന്നും പ്രസിഡൻറ്‌ ഗോൾഡൻ അബ്ദുൾ റഹ്‌മാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപ സ്വന്തമായി ചെലവഴിച്ചാണ് […]
Read more

കയ്യൂർ സമര സേനാനി കെ നാരായണന്റെ ചരമ വാർഷികം ആചരിച്ചു

കാസർഗോഡ്: കയൂർ സമര സേനാനിയും കരിന്തളം നെല്ലെടുപ്പ് കേസിലെ പോരാളിയും വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന കിനാനൂരിലെ കെ.നാരായണന്റെ 19-ാം ചരമവാർഷികം സി പി ഐ (എം) കിനാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്‌മരണ യോഗം ജില്ലാക്കമ്മറ്റിയംഗം വി.കെ രാജൻ ഉൽഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായി. കെ പി.നാരായണൻ പുഷ്പ്പചക്രമർപ്പിച്ചു. വികെ രാജൻ പതാകയുയർത്തി. പാറക്കോൽ രാജൻ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി കെ കുമാരൻ സ്വാഗതം പറഞ്ഞു.
Read more

ട്രെയിൻ കയറാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരന്റെ കൈയറ്റു

കാസർഗോഡ്: ട്രെയിൻ കയറുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ റെയിൽവെ ജീവനക്കാരൻ്റെ കൈയറ്റു. തിരുനെൽവേലി സ്വദേശിയായ രാജശേഖര(36)ന്റെ വലതു കൈയാണ് അറ്റുപോയത്. വെള്ളിയാഴ്‌ച വൈകുന്നേരം 2.50ന് കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിൽ കയറുന്നതിനിടയിലാണ് അപകടം. താഴേയ്ക്ക് വീണ രാജശേഖരൻ്റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയാണ് വലതു കൈയിൽ ഗുരുതരമായി പരിക്കേറ്റത്. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കാസർഗോഡ് പോളിംഗ് 74.89 %; കൂടുതൽ നീലേശ്വരത്ത്

കാസർഗോഡ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ 74.89 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 111 21 90 മാരിൽ 83 2894 പേർ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും വനിതകളാണ്. 375959 പുരുഷന്മാരും വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ രണ്ടുപേർ ട്രാൻസ്ജെന്റർ വോട്ടർമാരാണ്. ജില്ലയിൽ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്‌ത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്, 78.36 ശതമാനം. ഏറ്റവും കുറവ് കാസർകോട് മുനിസിപ്പാലിറ്റിയിൽ – 67.99 ശതമാനം. കാഞ്ഞങ്ങാട് […]
Read more

വോട്ടിംഗ് മെഷീൻ പണിമുടക്കി; പോളിംഗ് തുടങ്ങാൻ ഒന്നര മണിക്കൂർ വൈകി

കാസർഗോഡ് : വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ചെറു പനത്തടി ഒന്നാം ബൂത്തിലാണ് വോട്ടിംഗ് മെഷീൻ പണിമുടക്കിയത്. തുടർന്ന് ഒന്നരമണിക്കൂർ വൈകിയാണ് പോളിംഗ് തുടങ്ങിയത്. സെൻറ് മേരിസ് കോളേജിൽ ആണ് സംഭവം. രാവിലെ തന്നെ ധാരാളം ആളുകൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു. ദൂരെ സ്ഥലങ്ങളിലേക്ക് പോകാനുള്ളവർ വോട്ട് ചെയ്ത് തിരിച്ചു പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ചിലർ വോട്ട് ചെയ്യാതെ തന്നെ മടങ്ങി. ഇപ്പോൾ വോട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നു
Read more

തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി ഹരിത കർമ സേനയും

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത കർമ്മസേന ശക്തമായ ഹരിത ചട്ടങ്ങൾ നടപ്പാക്കി. വോട്ടർമാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളോ പേപ്പർ വിസർജനങ്ങളോ ഓല കൊണ്ട് മടക്കി തയ്യാറാക്കിയ പ്രത്യേക കൊട്ടകളിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശം സേന പുറപ്പെടുവിച്ചു. പോൾിങ് കേന്ദ്രങ്ങളിലെ ഹരിത നടപടികൾ വിലയിരുത്താൻ പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സന്ദർശനം നടത്തി. ഹരിത കർമ്മസേനയുടെ പ്രവർത്തനമുറകളും മാലിന്യ ശേഖരണ സംവിധാനങ്ങളും പരിശോധിച്ചതായി അറിയിച്ചു. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ മാതൃക സൃഷ്ടിക്കുകയെന്നാണ് ഹരിത പ്രവർത്തനങ്ങളുടെ […]
Read more

സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവം; തൃക്കരിപ്പൂരിൽ സ്വകാര്യ ബസ് ഇന്ന് പണിമുടക്ക്

കാസർഗോഡ് : സ്വകാര്യ ബസ്സിലെ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലും പ്രതികളെ ഹർത്ത് ചെയ്യാത്തതിലും പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക് നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു. കഴിഞ്ഞദിവസം പയ്യന്നൂർ -ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബാവാസ് ബസ്സിലെ ഡ്രൈവർ പെരുമ്പട്ട സ്വദേശി റുവൈസിനും കണ്ടക്ടർ തടിയൻകൊവ്വൽ സ്വദേശി അഭിനന്ദിനും മർദ്ദനമേറ്റിരുന്നു. ശനിയാഴ്‌ച രാത്രി തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് സംഭവം. കാറിലെത്തിയ സംഘം ബസ്സിന് കുറുകെയിട്ട് ജീവനക്കാരെ ബസ്സിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു എന്നാണ് കേസ്. ബീരിച്ചേരി റെയിൽവേ […]
Read more

ദേശീയ കടുവ കണക്കെടുപ്പ് ഇന്ന് അവസാനിക്കും

കാസർഗോഡ്: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിന് ഇന്ന് സമാപനം. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്. ജില്ലയിൽ ആറു ബ്ലോക്കുകളിലായി എട്ട് – ദിന പ്രോട്ടോകോൾ കണക്കെടുപ്പ് നടത്തി. ഒന്നാംദിവസം മുതൽ മൂന്നാം ദിവസം വരെ നിർദ്ദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാൽപാടുകളും വിസർജ്ജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖ പാടുകൾ മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് […]
Read more

ഇടത് ഭരണത്തിൽ വികസനം പാർട്ടി അണികൾക്ക് മാത്രം; എം.എൽ. അശ്വിനി

കാസർഗോഡ് : ഇടത് ഭരണ ത്തിൽ വികസനമുണ്ടായത് പാർട്ടി അണികൾക്കും നേതാക്കൾക്കും മാത്രമാണെന്ന് ബി ജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു. പനത്തടി പഞ്ചായത്ത് 7-ാം വാർഡ് കല്ലപ്പള്ളിയിൽ ബിജെ പി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളെ പരമാവധി കൊള്ളയടിച്ച ശേ ഷം ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണ്ണക്കൊള്ളയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ശ്രദ്ധ ചെലുത്തുന്നതെന്നും അശ്വിനി ചൂണ്ടിക്കാട്ടി. ബൂത്ത് പ്രസിഡണ്ട് രാജശേഖരൻ അധ്യക്ഷത വഹിച്ചു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.