സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

സാറ്റലൈറ്റ് ന്യൂസ്‌ ചാനലായ എം ഫൈവ് ലൈവിൽ ചീഫ് എഡിറ്ററായി ശ്രീ. ആർ. അജിത്ത് കുമാറിനും ന്യൂസ്‌ ഡയറക്ടറായി ശ്രീ. ജി. കെ. സുരേഷ് ബാബുവിനും നിയമനം

കൊച്ചി : എം ഫൈവ് ലൈവ് (M5 Live) ന്യൂസ്‌ ചാനൽ എഡിറ്റർ ഇൻ ചീഫായി ശ്രീ.ആർ.അജിത് കുമാറിനും, ന്യൂസ്‌ ഡയറക്ടറായി ശ്രീ. ജി. ക്കെ. സുരേഷ് ബാബുവിനും നിയമനം നൽകി മീഡിയ കമ്പനിയായ പ്രജ്ന ന്യൂസ്‌ എൽ. എൽ. പി. കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ സോംദേവിൽ നിന്ന് മഹാത്മാ ഗാന്ധി രചിച്ച ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തിനോടൊപ്പം ഇരുവരും അപ്പോയിന്റ്മെന്റ് ലെറ്ററുകൾ ഔപചാരികമായി കൈപ്പറ്റി. “ജേർണലിസം […]
Read more

എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്റർവൈസ് പ്രസിഡന്റായിജിജി.ഐ.റ്റി ചുമതലയേറ്റു

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായുള്ള റിട്ടയേർഡ് വായു സേന അംഗങ്ങളുടെ സംഘടനയായ എയർ ഫോഴ്സ് അസോസിയേഷന്റെ കേരള ശാഖയുടെ കീഴിൽ വരുന്ന എറണാകുളം ചാപ്റ്ററിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. റിട്ടയേർഡ് വായു സേന അംഗങ്ങളായ ജിജി ഐ.റ്റി(വൈസ് പ്രസിഡന്റ്) രഞ്ജിത് മാർക്കോസ് (സെക്രട്ടറി) രാജേഷ് പി.ആർ (ഖജാൻജി) എന്നിവരാണ് പുതിയ ഭാരവാഹികളായി ചുമതയേറ്റത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകരിച്ച സംഘടനയാണ് എയർ ഫോഴ്സ് അസോസിയേഷൻ
Read more

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം ചെക്യാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശിയായ ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. യുപി സ്വദേശിയായ ജാനി എന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

മലപ്പുറം: ആറുവരിപ്പാത പുത്തനത്താണി ചുങ്കത്ത് ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻ പ്രമുഖ ചാനൽ

മലയാളത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരു മാധ്യമം ഇത്രകണ്ട് അധപതിക്കരുതെന്ന വിമര്‍ശനങ്ങളാണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയില്‍ മുഴുവനും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരളത്തില്‍ ഉണ്ടാക്കിയ കോളിളക്കത്തിനും ജയില്‍ വാസത്തിനും ജാമ്യത്തിനും ശേഷം പൊതു സമൂഹത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു.അങ്ങനെ പുറത്തിറക്കാതിരുന്ന രാഹുല്‍ കഴിഞ്ഞദിവസം 24 ന്യൂസിന് കൊടുത്ത അഭിമുഖമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ വെള്ളപൂശാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചു കൊണ്ട് രംഗത്തെത്തിയവര്‍ നിരവധിയാണ്. സ്വന്തം പാര്‍ട്ടിക്കകത്തെ വനിതകള്‍ തന്നെ […]
Read more

കമ്പളക്കാട് ജുമാഅ മസ്ജിദില്‍ മോഷണം

കൽപ്പറ്റ: കമ്പളക്കാട് ജുമാഅ മസ്ജിദിൽ മോഷണം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു മോഷണം. കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയുള്ള കെഎസ്ഇബി കുന്നിലെ മസ്ജിദിലാണ് മോഷണം നടന്നത്. മസ്ജിദിനുള്ളിൽ പ്രവേശിച്ച യുവാവ് മേശകളും മറ്റ് സ്ഥലങ്ങളും പരിശോധിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. മദ്രസയിൽ ക്ലാസ് എടുക്കാൻ പോയ ഉസ്താദ് മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഉസ്താദിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പള്ളി […]
Read more

ഗംഭീര പ്രതികരണം നേടി ജോണ്‍ പോള്‍ ജോര്‍ജ്- ഇന്ദ്രന്‍സ് ചിത്രം ‘ആശാന്‍’ പ്രിവ്യു ഷോ

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കൊച്ചിയില്‍ വെച്ച് നടന്നു. ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമങ്ങളും സിനിമാ ലോകത്തെ പ്രമുഖരും എത്തിച്ചേര്‍ന്ന പ്രിവ്യു ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തിന് ഗംഭീര പ്രതികരണം. മറ്റൊരു മനോഹരമായ ചിത്രം കൂടി ജോണ്‍ പോള്‍ ജോര്‍ജ് നല്‍കി എന്നഭിപ്രായപെട്ട പ്രേക്ഷകര്‍, ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവരുടെ പ്രകടന മികവിനെയും അഭിനന്ദിച്ചു. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന, ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ഗംഭീര എന്റെര്‍റ്റൈനെര്‍ ആണ് ചിത്രമെന്ന […]
Read more

അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂട്ടി, ലിറ്ററിന് 240 രൂപയായി

ആലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിനു വില വര്‍ധിപ്പിച്ചു. 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വര്‍ധിപ്പിക്കുന്നത്. പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്‍ധിച്ചതോടെയായിരുന്നു പാല്‍പ്പായസത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ 250 ലിറ്റര്‍ പാല്‍പ്പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 350 ലിറ്റര്‍ വരെയാക്കാനും ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.
Read more

കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശൂർ: കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ മമ്പ്രമ്പത്തയിൽ വിജയന്റെ മകൻ വിപിൻ (ഇരുപത്തിനാല്) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്കൂളിന്റെ വാർഷികാഘോഷത്തിന് മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്നതിനായി എത്തിയതിനിടെയാണ് വിപിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടലിലെ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഗുരുവായൂരിൽ […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പുറത്ത്; ചിത്രം 2026 ഓണം റിലീസ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് 14 വര്‍ഷങ്ങള്‍ തികയുന്ന ദിവസം പ്രമാണിച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.