സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട്ടിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയായ ഷേക്ക് അബ്ബ ആണ് മരിച്ചത്. ഇന്നലെ രാത്രി ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഉമ്മർ ഫറൂഖ് തന്റെ 18 വയസുള്ള മകളായ മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. മറിയം ജുമൈലയുടെ മാതാവിന്റെ സഹോദരിയുടെ ഭർത്താവാണ് ഷേക്ക് അബ്ബ. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം നടന്നത്. തർക്കത്തിനിടെ ഉമ്മർ ഫറൂഖ് ആദ്യം ഷേക്ക് അബ്ബയെ ആക്രമിക്കുകയും […]
Read more

മാത്യൂ തോമസ്- ദേവിക സഞ്ജയ് ചിത്രം ‘സുഖമാണോ സുഖമാണ്’; ആദ്യ ഗാനം റിലീസായി

ഫാമിലി എന്റെര്‍റ്റൈനെര്‍ ‘സുഖമാണോ സുഖമാണ് ‘ എന്ന ചിത്രത്തിന്റെ ആദ്യഗാനം റിലീസായി. കൂടെ കൂടാന്‍ എന്ന ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റേതാണ്. എവുഗിന്‍ ആണ് ഈ മനോഹരമായ ഗാനത്തിന്റെ ആലാപനം. നിപിന്‍ ബെസന്ത് ആണ് സുഖമാണോ സുഖമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 13ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.സുഖമാണോ സുഖമാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് […]
Read more

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. ആർക്കും […]
Read more

ഭിന്നശേഷി സംവരണം; സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി

തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജിയിൽ എതിർകക്ഷികൾക്ക് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദേശം നൽകി. എൻ.എസ്.എസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സമാന സാഹചര്യങ്ങളിലുള്ള മറ്റ് അദ്ധ്യാപകർക്കും ബാധകമാക്കണമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആവശ്യം. ഏയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ താത്കാലിക തസ്തികകളിൽ തുടരുന്ന അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി ഇന്ന് പരിഗണന നടത്തിയത്. […]
Read more

ഇടുക്കി സീറ്റിന് വേണ്ടി കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു

കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി ലോക്‌സഭാ സീറ്റിനെച്ചൊല്ലിയുള്ള അവകാശവാദം കോൺഗ്രസിനകത്ത് കടുത്ത ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് വഴിവെക്കുകയാണ്. അവകാശവാദം ഉന്നയിച്ചത് വ്യക്തി താല്പര്യത്തിന് വേണ്ടിയെന്നാണ് ഒരു വിഭാഗത്തിൻറെ ആരോപണം. ഇതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ ചൂടേറുകയാണ്. ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാൽ ഇടുക്കി സീറ്റ് വിട്ടുനൽകില്ലെന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് (ജോസഫ്) […]
Read more

മണിപുരിൽ‌ സർക്കാർ രൂപീകരിക്കാൻ ബിജെപി

ഇംഫാൽ: മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രുവരി 12ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി ബിജെപിയും എൻഡിഎ സഖ്യകക്ഷികളും ഡൽഹിയിലെത്തി. ബിജെപി എംഎൽഎമാരോടൊപ്പം നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എന്നിവയുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മണിപുര്‍ ബിജെപി അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിൽ എത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത് പത്ര ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സർക്കാർ രൂപീകരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് […]
Read more

വീണ്ടും ഇടിഞ്ഞ് സ്വര്‍ണ വിലയില്‍: ഒറ്റ ദിവസം രണ്ട് തവണകളായി കൂടിയത് പതിനായിരത്തോളം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം 3,200 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,07, 920 രൂപയായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പതിനായിരത്തോളം രൂപയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഇന്ന് രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ച കഴിഞ്ഞ് വീണ്ടും സ്വര്‍ണവില കുറഞ്ഞത്. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. കേന്ദ്ര […]
Read more

യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി അപകടം; സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി.ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിയുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

പെരിയ കൊലക്കേസിലെ പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ. രണ്ട് മാസം മുൻപും പ്രതിക്ക് പരോൾ ലഭിച്ചതിനെ തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിലെ മറ്റ് പ്രതികളായ പീതാംബരൻ, ജിജിൻ എന്നിവരും നിലവിൽ പരോളിലാണ്. സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് ഇഷ്ടാനുസരണം പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ ആരോപിച്ചത്. അനധികൃത പരോളുകളെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ […]
Read more

കേന്ദ്ര ബജറ്റിലെ അവഗണന; സംസ്ഥാനത്ത് നാളെ സിപിഎം ആഹ്വാനം ചെയ്ത കരിദിനം

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ച് സി പി എം. ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തില്‍ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം കുറ്റപ്പെടുത്തി. നിര്‍മല […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.