സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമീഷൻ നിർദേശം ഭരണഘടനാവിരുദ്ധം ; അബ്ദുൽ അസീസ് മൗലവി

കായംകുളം : ദേശീയ ബാലാവകാശ കമീഷൻ നിർദേശം അനുസരിച്ച് രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമീഷൻ നിർദേശം ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. സമൂഹത്തിൽ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും ശ്രമം നടക്കുകയാണെന്നും അബ്ദുൽ അസീസ് മൗലവി പറഞ്ഞു.
Read more

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഇന്നും നില നില്‍ക്കുന്നുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ […]
Read more

ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിൽ മാറ്റം വരുത്തി റെയിൽവെ

ന്യൂഡൽഹി : ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിൽ മാറ്റം വരുത്തി റെയിൽവെ. മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നടപടിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിൽ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത് 60 ദിവസമാക്കി കുറക്കാനാണ് തീരുമാനം. നവംബർ 1 മുതലാണ് മാറ്റം നിലവിൽ വരിക. 2015 ഏപ്രിൽ 1 വരെ 60 ദിവസമായിരുന്നു മുൻകൂർ റിസർവേഷൻ കാലയളവ്. എ.സി, നോൺ എ.സി കോച്ചുകൾ ഉൾപ്പെടെ എല്ലാ ക്ലാസ് യാത്രകളെയും മാറ്റം ബാധിക്കും. […]
Read more

ഗവര്‍ണര്‍ പദവിയില്‍ മാറ്റം വരുത്താന്‍ സാധ്യത; ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും

ഗവര്‍ണര്‍ പദവിയില്‍ മാറ്റം വരുത്താന്‍ സാധ്യത. പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയെന്നാണ് വിവരം. കേരളം, ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്തിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്നാണ് സൂചന. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് […]
Read more

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നടി നെയ്യാറ്റിന്‍കര കോമളം(93) അന്തരിച്ചു. വിടവാങ്ങിയത് പ്രേം നസീറിന്റെ ആദ്യ നായിക. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1955 ല്‍ പുറത്തുവന്ന ന്യൂസ് പേപ്പര്‍ ബോയ് ആണ് ശ്രദ്ധേയചിത്രം. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.
Read more

പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം : നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്. സി.പി.ഐക്കെതിരെ അപവാദ പ്രചരണം നടത്തിയതിനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അന്‍വര്‍ ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ വാർത്തസമ്മേളനത്തില്‍ സി.പി.ഐ 2011ലും 2021ലും ഏറനാട് സീറ്റ് മുസ്‍ലിംലീഗിന് വിൽപന നടത്തിയതായി ആരോപിച്ചതിന്മേലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരം ആനയറ സ്വദേശിയും സി.പി.ഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്.എസ്. ബാലുവാണ് നോട്ടീസ് അയച്ചത്. 2011ൽ അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ നേതൃത്വത്തിൽ 25 ലക്ഷം രൂപക്ക് […]
Read more

സി.പി.ഐക്ക് വേണ്ടി വയനാട്ടിൽ നിന്നും സത്യൻ മൊകേരി മത്സരിക്കും

കൽപ്പറ്റ : ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വയനാട് നിന്നും സി.പി.ഐ സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കും. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. മുമ്പ് സത്യൻ മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ സി.പി.ഐ മികച്ച പ്രകടനവും നടത്തിയിരുന്നു.
Read more

നവീൻ ബാബുവിനെക്കുറിച്ച് പി.പി ദിവ്യ വെറുതെ വന്ന് സംസാരിച്ചതല്ല ; പി.വി അൻവർ

പാലക്കാട് : യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി അൻവർ എം.എൽ.എ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വെറുതെ വന്ന് സംസാരിച്ചതല്ലെന്നും അൻവര്‍ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ ശശിക്ക് ബിനാമി ഇടപാടിൽ പെട്രോൾ പമ്പുകളുണ്ടെന്നും അതിൽ ഒരു ബിനാമിയാണ് ദിവ്യയുടെ ഭർത്താവെന്നും അൻവര്‍ ആരോപിച്ചു. ‘ഒരുപാട് മാനസിക പീഡനങ്ങൾക്ക് ഇരയായി […]
Read more

പി. സരിൻ ഇടതുപക്ഷത്തേയ്ക്ക്

പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ പി. സരിൻ ഇടതുപക്ഷത്തേയ്ക്ക്. കോണ്‍ഗ്രസിലെ സരിന്‍റെ പ്രാഥമിക അംഗത്വം റദ്ദാക്കി കോണ്‍ഗ്രസ്. താൻ ഇനി ഇടതുപക്ഷത്തിന് ഒപ്പമായിരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി.സരിനും അറിയിച്ചു. എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സരിന്‍ പറഞ്ഞു. സരിൻ വാർത്തസമ്മേളനം നടത്തുന്നതിനിടെ തന്നെ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയുള്ള ഉത്തരവും വന്നിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സരിനെ പുറത്താക്കുകയാണെന്ന് കെ.പി.സി.സിയുടെ വാർത്താകുറിപ്പിൽ അറിയ്ക്കുകയായിരുന്നു. വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ […]
Read more

വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് പി. സരിന്‍

പാലക്കാട് : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ പി. സരിൻ. പാർട്ടിയിൽ ഉടമ – കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. വി.ഡി സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻറെ ആരോപണം. ഇങ്ങനെ പോയാൽ 2026ൽ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത രാജാക്കന്മാരെപ്പോലെയാണ് വി.ഡി സതീശന്‍ ഓരോ നീക്കങ്ങളും നടത്തുന്നതെന്നും പി.സരിന്‍ പറഞ്ഞു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.