സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

എം.എ. ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: എം.എ. ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങൾ മാതൃകാപരമാണ്. വീട്ടിലായാലും പാർട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ട്. ബേബിയുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും എൻ്റെ പാത്രം കഴുകുകയും ചെയ്തിട്ടുണ്ട്. പാത്രത്തിൽ എടുക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല. സദ്യയ്ക്കു പോയാൽ ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകൾ നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഞാൻ കൗതുകപൂർവ്വം നോക്കിയിട്ടുണ്ട്. എം.എ. ബേബിയുടെ […]
Read more

നെന്മാറ വിത്തനശേരിയിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: നെന്മാറ വിത്തനശേരി ജനവാസമേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി. വിത്തനശേരി വായനശാലയ്ക്ക് സമീപമായാണ് ഇന്നലെ രാവിലെ പുലിയെ കണ്ടത്. പുലിയെ കണ്ട ഉടൻ തന്നെ നാട്ടുകാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളും, സ്ഥലത്തെ കാൽപ്പാടുകളും പരിശോധിച്ച ശേഷം പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ വിത്തനശേരി അള്ളിച്ചോട്ടിൽ പുലിയെ കാണുകയും, തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുകയും ചെയ്തിരുന്നു. ഈ പുലിക്ക് […]
Read more

4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന യുവാക്കൾ പിടിയിൽ

കൊല്ലം: നാലു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് യുവാക്കൾ കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പൊലീസ് പിടികൂടി. മുർഷിദാബാദ് സ്വദേശികളായ സിൻറ്റു മണ്ടൽ , രാഹുൽ മണ്ടൽ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഭാഗത്തുനിന്ന് കെഎസ്ആർടിസി ബസിൽ കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. […]
Read more

കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചനിലയിൽ

പാലക്കാട്: കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകൾ രുദ്ര രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ രാത്രി ഒൻപതോടെയാണ് ഹോസ്റ്റൽ മുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സീനിയർ വിദ്യാർത്ഥിനികളുടെ റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛൻ രാജേഷ് പറയുന്നത്. സീനിയർ വിദ്യാർത്ഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഈ കാര്യങ്ങൾ ഹോസ്റ്റൽ വാർഡന് […]
Read more

ശബരിമല സ്വർണക്കൊള്ള; 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ നിർണായക കണ്ടെത്തലുകൾ. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിച്ചുവെന്ന് കണ്ടെത്തി. മരവിപ്പിച്ച ആസ്തികളുടെ മൂല്യം ഏകദേശം 1.3 കോടി രൂപയാണെന്നണ് ഇഡി റിപ്പോർട്ട്. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനകൾക്കപ്പുറം നടപ്പാക്കിയ നടപടി സംബന്ധിച്ചാണ് വിവരങ്ങൾ ലഭിച്ചത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു. സ്വർണ കട്ടികളും ചെമ്പാക്കിയ രേഖകളും റെയ്ഡിൽ കണ്ടെത്തിയതായി ഇഡി റിപ്പോർട്ട് ചയ്തു. ദേവസ്വം ബോർഡ് […]
Read more

പട്ടാമ്പിയിൽ അഴുക്കുചാലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കം

പാലക്കാട്: പട്ടാമ്പിയിൽ അഴുക്കുചാലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കം. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് അഴുക്കു ചാലുകളുടെ സ്ലാബുകൾ മാറ്റി പരിശോധന നടത്തുന്നത്. മേലെ പട്ടാമ്പി നഗരത്തിലെ അഴുക്കുചാലുകളിൽ മലിന ജല കെട്ടിക്കിടക്കുകയും പോലീസ് സ്റ്റേഷൻ വളപ്പിലെ കിണർ വെള്ളത്തിൽ ദുർഗന്ധവും നിറം മാറ്റവും അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വലിയ ആശങ്കക്കിടയാക്കി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് […]
Read more

കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം

തൃശൂർ: കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയാണ് ഓഫീസിൽ കടന്ന മോഷ്ടിച്ചത്. സംഭവത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് . സമീപത്തെ വീടുകളിൽ നിന്നും ഒരു ബൈക്കും മോഷണം പോയതായാണ് വിവരം. കോടതി ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകളോ മറ്റ് സാമഗ്രികളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒന്നരയോടെയാണ് മോഷണശ്രമം നടന്നത്. ഓഫീസിന്റെ വാതിൽ പൂട്ടം തകർത്താണ് മോഷ്ടാവ് കടന്നത്. വാതിൽ തകർക്കുന്ന ശബ്ദം കേട്ട ഡ്യൂട്ടിയിലുണ്ടായ സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യിൽ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കള്ളക്കേസില്‍ റിമാന്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെ വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും, അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ സാധിക്കുന്നുണ്ടോയെന്ന് പരിശോധന റിപ്പോർട്ടില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ശങ്കരദാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സ്വർണ്ണക്കള്ളക്കേസിലെ 11-ാം പ്രതിയായ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സ്വകാര്യ ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ ഉടൻ അറസ്റ്റ് […]
Read more

കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം

തൃശ്ശൂർ: നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയായ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. സെക്യൂരിറ്റി ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും, കൈവശമുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ […]
Read more

കേരളത്തിന് 3 അമൃത് ഭാരത് ട്രെയിനുകൾ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകൾ വെള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം– താംബരം അമൃത് ഭാരത് താംബരത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെടും. ‌ വ്യാഴാഴ്ചകളിൽ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും. ഹൈദരാബാദ്– തിരുവനന്തപുരം നോർത്ത് അമൃത്‌ ഭാരത് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.