Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതിയായ യുവതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇന്‍സ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ യുവതി ഒളിവില്‍. സംഭവശേഷം യുവതി വിദേശത്തേക്ക് കടന്നതായി സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം. നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ യുവതിയുടേയും […]
Read more

സജി ചെറിയാന്‍ പിടിച്ച പുലിവാല്

യുഡിഎഫ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് മന്ത്രി സജി ചെറിയാന്‍ ഇത്തവണ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആ സമുദായത്തില്‍ അല്ലാത്തവര്‍ ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാലും ജയിക്കില്ലെന്നും. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വര്‍ഗീയ വല്‍കരിക്കാനാണ് ശ്രമമെന്നും വിവാദ പരാമര്‍ത്തിനിടെ മന്ത്രി പറയുകയുണ്ടായി മന്ത്രിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ കാസര്‍കോട് നഗരസഭ റിസള്‍ട്ട് […]
Read more

പഴഞ്ഞി മങ്ങാട്ടിൽ യുവതി തീ കൊളുത്തി മരിച്ചു

തൃശ്ശൂർ: പഴഞ്ഞി മങ്ങാടിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മങ്ങാട് മുപ്പങ്ങൽ സ്വദേശിനി ചന്ദ്രാവതി ആണ് മരിച്ചത്. യുവതി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും 1.5 ലക്ഷം രൂപയും കവർന്നു കളഞ്ഞ പ്രതി പിടിയിൽ. വിയ്യൂർ പടുകാട് പുത്തൻ വീട്ടിലെ ഹെൻറി ജോസഫ് ആണ് പിടിയിലായത്. പ്രതിയെ രണ്ടുവർഷത്തിന് ശേഷം ചെറുതുരുത്തി പൊലീസ് സംഘം ബോംബെ എയർപോർട്ടിൽ നിന്നുമാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശിയായ അന്യ മതസ്ഥയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 40 പവൻ സ്വർണവും 1.5 ലക്ഷം രൂപയും പല തവണ കൈപ്പറ്റുകയും പിന്നീട് 2024-ൽ നാടുവിട്ടു […]
Read more

കോണ്‍ഫിഡന്‍സ് ലെവല്‍ വാനോളമുയര്‍ത്തി കോണ്‍ഗ്രസ്സ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോണ്‍ഫിഡന്‍സ് ലെവല്‍ ഉയര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി വീണ്ടും ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കയറി നില്‍ക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ വരവും തീപ്പൊരി പ്രസംഗത്തിലും അടിമുടി കോരി തരിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ചക്കവീണ് മുയലു ചത്തതാണെന്ന് പറയുന്ന എതിര്‍പാര്‍ട്ടിക്കാരാണ് ധാരാളം. സര്‍ക്കാരിനോടുള്ള വിയോജിപ്പ് വോട്ടായി വീണത് കൊണ്ട് മാത്രം കോണ്‍ഗ്രസ്സിന് ജയം കിട്ടിയതാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലും. പാര്‍ട്ടിക്കുള്ളിലെ താന്‍മാത്രമാണ് വലുതെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനിടയിലും മുതിര്‍ന്ന നേതാക്കളുടെ ഒക്കെ സീറ്റിനായുള്ള വാശികളും, രാഹുല്‍ […]
Read more

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതിയായ യുവതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായി സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം. നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിൻ്റെയും മൊഴി […]
Read more

സംസ്ഥാന സ്കൂൾ കലോത്സവം; തേക്കിൻകാട് മൈതാനം ശുചീകരിച്ച് തൃശ്ശൂർ കോർപ്പറേഷൻ

തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവം സമാപിച്ചതിനെ തുടർന്ന് തിരക്കൊഴിഞ്ഞ തേക്കിൻകാട് മൈതാനത്ത് ഇന്ന് പുലർച്ചെ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത കലോത്സവത്തിനുശേഷം പൂരംപറമ്പ് മാലിന്യമുക്തമാക്കുന്നതിനായി തൃശ്ശൂർ മേയറുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ഡെപ്യൂട്ടി മേയർ, കൗൺസിലർമാർ, കോർപ്പറേഷൻ ജീവനക്കാർ എന്നിവർ പുലർച്ചെ മുതൽ നേരിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കലോത്സവത്തിന്റെ ആവേശം പൂർണമായി അടങ്ങുന്നതിന് മുൻപേ നഗരത്തെ പഴയ ശുചിത്വരൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിച്ചത്.അധികാരമേറ്റെടുത്തതിന് ശേഷം നഗരഭരണത്തിൽ നടപ്പാക്കിയ […]
Read more

അയിനൂർ അയ്യമ്മലക്കാവിൽ മകര ചൊവ്വ മഹോത്സവം ആഘോഷിച്ചു

തൃശ്ശൂർ: അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വമഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരി രാവിലെ 7 -30 ന് ക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽ തീ പകർന്നു നൽകി. തുടർന്ന് ദേശത്തേ വീടുകളിലെ അമ്മമാർ ദേവിക്ക് പൊങ്കാലയിട്ടു തുടർന്ന് പാതിരി കുന്നത്ത് മന നിലകണ്ഠൻ നമ്പൂതിരി ,കോതച്ചിറ രമേശൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ സർപ്പക്കാവിൽ പ്രത്യേക പൂജകളുമുണ്ടായി. പുന:പ്രതിഷ്ഠാചടങ്ങുകളുടെ ഭാഗമായി അഞ്ചാം ദിവസമായ ഇന്ന് ജലദ്രോണിപൂജ, തത്വ ഹോമകുണ്ഠത്തിൽ അഗ്നി ജനനം, തത്വ കലശപൂജ, ബ്രഹ്മകലശപൂജ, […]
Read more

പഴമയുടെ പ്രൗഢിയിൽ മാമാങ്ക കാല് നാട്ടി

മലപ്പുറം: പഴമയുടെ പ്രൗഢി ഉണർത്തി കൊണ്ട് മൂപ്പത്തിരണ്ടാം മാമാങ്ക ഉത്സവത്തിന്‌ തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്. ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾഅധ്യക്ഷതവഹിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായിമാമാങ്കോമഹോത്സം സംഘടിപ്പിച്ച്‌ വരുന്നു. ചരിത്ര രേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുന്നാ വായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്ത് നിന്നും ആരംഭിച്ച കൂറ എഴുന്നളളത്തിന് […]
Read more

കലശമല ടൂറിസം കേന്ദ്രം ആദ്യഘട്ടം പൂർത്തിയായി

തൃശ്ശൂർ : രണ്ടായിരത്തി പതിനാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ കലശമല ടൂറിസം കേന്ദ്രത്തിന്റെ ആദ്യഘട്ട വികസനം യാഥാർത്ഥ്യമായി. പതിമൂന്ന് കോടി രൂപ ചെലവഴിച്ച് പന്ത്രണ്ട് ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. നിലവിലുണ്ടായിരുന്ന ഭൂമിയിൽ പരിസ്ഥിതിയോട് ഇണങ്ങുന്ന നിർമാണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാണ് പദ്ധതി നടപ്പാക്കിയത്. വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി കലശമലയെ മാറ്റുന്നതിൽ കുന്നംകുളം നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയായ എ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

About Us

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Top categories

whiteswantvnews.com@2023. All Rights Reserved.