Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ബഹ്റിനിൽ ഒളിവിൽ കഴിഞ്ഞ  പ്രതിയെ ലുക്കൗട്ട് സർക്കുലർ വഴി ബാഗ്ലൂർ എയർപോർട്ടിൽ  പിടികൂടി

തൃശ്ശൂർ: കൊടകരയിൽ മുൻ വൈരാഗ്യത്താൽ യുവാവിനെയും സുഹൃത്തിനെയും സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൊറത്തിശ്ശേരി  കരുവന്നൂർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദ് നുജു എന്നയാളെയാണ് ബാഗ്ലൂർ എയർപോർട്ടിൽ നിന്നും  അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2016 മെയ് 26 ന് നെല്ലായി ആലത്തൂർ സ്വദേശികളായ അരീക്കാട്ടിൽ വീട്ടിൽ സജിത്ത് ആലത്തൂർ മരാശ്ശേരി വീട്ടിൽ ജിജുവാസ് എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്ത് ഒളിവിൽ പോവുകയായിരുന്നു. ബഹ്റിനിൽ ഒളിവിൽ കഴിയുകയായിരുന്ന […]
Read more

വയനാട്ടിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടസംഘം പിടിയിൽ

വയനാട്: സൗത്ത് വയനാട് ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടയാടാൻ ശ്രമിച്ച മൂന്നംഗ സംഘം വനപാലകരുടെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരെയാണ് പിടികൂടിയത്.ബീനാച്ചി-കേണിച്ചിറ റോഡിന് സമീപമുള്ള മടുർ സർക്കാർ വനത്തിനുള്ളിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കാറിലെത്തിയ […]
Read more

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസിനുള്ളിലെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോവിന്ദപുരം സ്വദേശി ദീപക് (32) ആണ് മരിച്ചത്. ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രക്കിടെയാണ് ബസില്‍ നിന്നും യുവതി വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മറ്റൊരു പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം കണ്ടാണ് വിഡിയോ പകര്‍ത്താന്‍ തുടങ്ങിയതെന്നും ഇയാള്‍ അത് കണ്ടതോടെ തന്നെയും മോശമായി സ്പര്‍ശിച്ചെന്നാണ് […]
Read more

കാഴ്ചപ്പാടില്ലാതെ വൃദ്ധവിശ്രമകേന്ദ്രം പണിതത് ജനങ്ങൾക്ക് ദുരിതമായി

കോട്ടയം : മറവൻതുരുത്തിൽ ജില്ലാ പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതിയായി 2019-20ൽ ഏഴുലക്ഷം രൂപയും, 20-21-ൽ പത്തു ലക്ഷം രൂപയുമാണ് ഉപയോഗിച്ച് നിർമിച്ച വൃദ്ധ വിശ്രമ കേന്ദ്രം ഇപ്പോൾ ഉപയോഗിക്കാൻ കഴിയാതെ കിടക്കുന്നു. ലക്ഷംവീട് നഗറിലെ കുടുംബങ്ങൾക്കുള്ള പൊതുസ്ഥലതാണ് കെട്ടിട നിർമാണം ആരംഭിച്ചത്‌. ആദ്യഘട്ടത്തിൽ കെട്ടിടത്തിന്റെ ഘടന നിർമിച്ചു. അതിനു ശേഷം ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. കാഴ്ചപ്പാടില്ലാതെ വൃദ്ധവിശ്രമകേന്ദ്രം പണിതത് ജനങ്ങൾക്ക് ദുരിതമായി. മറവൻതുരുത്ത് പഞ്ചായത്തിൽ മുപ്പത്തിരണ്ടു വീടുകളുള്ള കുളങ്ങര ലക്ഷംവീട് നഗറിലെ വൃദ്ധ വിശ്രമകേന്ദ്രമാണ് പ്രദേശവാസികളെ […]
Read more

മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിൽ   മഹാ ഭഗവതി സേവ സംഘടിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി.മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹാ ഭഗവതി സേവയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കാളികളായി.ക്ഷേത്രത്തില്‍ എത്തി ചേര്‍ന്ന നൂറു കണക്കിന് ഭക്ത ജനങ്ങളെ പങ്കെടുപ്പി്ച്ച് കൊണ്ട് നടന്ന മഹാ ഭഗവതി സേവക്ക് ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയും,വിഷ്ണു ശാന്തിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രത്തില്‍ വലിയ നിര്മ്മാലക്കും ചുറ്റു വിളക്കിനും, ദുര്‍ഗ്ഗദേവിക്ക് വിശേഷാല്‍ പൂജക്കും ശേഷമാണ് മഹാഭഗവതി സേവ നടത്തിയത്. മഹോത്സവത്തിന്റെ ഭാഗമായി വര്‍ഷത്തിലൊരിക്കലാണ് മുഴുവന്‍ ഭക്ത ജനങ്ങളേയും പങ്കെടുപ്പിച്ചു […]
Read more

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. ഇന്ന് രാവിലെ 11 മണിയോടുകൂടി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ എഗ്മോർ മംഗലാപുരം എക്സ്പ്രസിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ പോലീസിന്റെ പരിശോധന കണ്ട് ഭയന്ന് പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എഗ്മോർ എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച 17.1 കിലോ കഞ്ചാവ് റെയിൽവേ പോലീസ് കണ്ടെത്തിയത്. ബാഗിൽ രണ്ടു കവറുകളിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. […]
Read more

ചുങ്കത്ത് പോൾ അനുസ്മരണം

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡണ്ടും ചാലക്കുടിയിലെ സമസ്ത മേഘലയിലും സജീവ സാന്നിധ്യമായിരുന്ന, വ്യാപാര പ്രമുഖൻ പോൾ ചുങ്കത്തിന്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ നടത്തുന്നു. ചരമവാർഷിക ദിനമായ ജനുവരി 19 തിങ്കളാഴ്ച്ച 4 മണിക്ക് ചാലക്കുടി വ്യാപാര ഭവനിൽ അനുസ്മരണ യോഗവും, ജീവകാരുണ്യ സഹായ വിതരണവും നടത്തുന്നു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ […]
Read more

തൃത്താല കൂറ്റനാട് പെരിങ്ങോട് ഓണപ്പറമ്പ് നഗർ അംബേദ്കർ ഗ്രാമമാകുന്നു

പാലക്കാട്: കൂറ്റനാട് പെരിങ്ങോട് ഓണപറമ്പ് നഗർ അംബേദ്കർ ഗ്രാമമാകുന്നു. തൃത്താല മണ്ഡലത്തിൽ നടത്തുന്ന വികസനോത്സവത്തിനു തുടക്കം കുറിച്ച് കൊണ്ടാണ് 1 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നത്. മന്ത്രി എംബി രാജേഷ് നിർമ്മാണോൽഘാടനം നിർവ്വഹിച്ചു. ഹോൾഡ് ഫെബ്രുവരി 24 വരെ തൃത്താല മണ്ഡലത്തിൽ നടപകുന്ന വികസനോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട് ഓണപ്പറമ്പ് നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്റെറി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് […]
Read more

എൽ ഡി എഫ്  നടത്തുന്ന മധ്യമേഖലാ ജാഥക്കുള്ള നടപടികൾ ആരംഭിച്ചു

കോട്ടയം: ഇടതു മുന്നണിയിൽ നിന്ന് മാറ്റമില്ലെന്ന്‌ ഉറപ്പിച്ച്‌ പ്രഖ്യാപിച്ചതിനു പിന്നാലെ എൽഡിഎഫ്‌ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്‌ കെ. മാണി. ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും ശനിയാഴ്‌ച എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്‌ത്‌ ജോസ്‌ കെ. മാണി പറഞ്ഞു. ഇടതുപക്ഷത്തിനുമാത്രമേ കൃത്യമായി ചെയ്യാൻ കഴിയുകയുള്ളൂ. കർഷക താത്‌പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യങ്ങൾ നടപ്പാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും, സർക്കാർ പാവപ്പെട്ടവരുടെ […]
Read more

പട്ടാമ്പിയിൽ മലിനജലം കെട്ടിക്കിടക്കുന്നു ;കിണറുകളിലെ വെള്ളം ഉപയോഗശൂന്യം

പാലക്കാട്: പട്ടാമ്പിയിലെ അഴുക്കുചാലുകളിൽ മലിന ജലം കെട്ടിക്കിടക്കുന്നതിൻ്റെ ഫലമായി നഗരത്തിലെ കിണറുകൾ ഉപയോഗശൂന്യമായി. പട്ടാമ്പി പോലീസ് സ്റ്റേഷനും കോടതിയും ഉൾപ്പെടുന്ന പ്രദേശത്തെ കിണറുകളിൽ അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയ കണ്ടെത്തിയതോടെ ആശങ്കയിലാണ് ജനങ്ങൾ. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്. പട്ടാമ്പി നഗരത്തിലെ റോഡ് നവീകരണത്തിൻ്റെ ഭാഗമായി അഴുക്കുചാൽ പലയിടങ്ങളിലും അടഞ്ഞു. ഇതേ തുടർന്നാണ് ഏറെ ആശങ്ക പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. പട്ടാമ്പി പോലീസ് സ്റ്റേഷൻ്റെ […]
Read more

Recent News

Advertisement