Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; കോട്ടയം ജില്ലയിൽ ഒരു ലക്ഷത്തിഅറുപതിനായിരം പേരെ ഒഴിവാക്കി

കോട്ടയം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റൈസേഷൻ പൂർത്തിയായപ്പോൾ ഒഴിവാക്കപ്പെട്ടത് 1,61,588 പേരാണ്. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 16,41,249 പേർക്ക് വോട്ടവകാശമുണ്ടായിരുന്നു.എന്നാൽ എസ്ഐആറിനായി വിതരണം ചെയ്തത് 16,11,002 ഫോമുകളാണ്. 30,247ന്റെ കുറവുണ്ട്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയുമായി ബന്ധമില്ലെന്നാണ് ഇതിന് കാരണമായി അധികൃതർ പറഞ്ഞത് . തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയാറാക്കിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. രണ്ട് പട്ടികയിലും പേര് ചേർക്കുന്നത് പ്രത്യേകമായിട്ടാണ്. […]
Read more

ലൈംഗിക അതിക്രമ കേസ്; സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
Read more

ചാലക്കുടിയുടെ ദേശീയോത്സവമായ കൂടപ്പുഴ കാവടി ഉത്സവത്തിനു കൊടിയേറി

തൃശ്ശൂർ: ചാലക്കുടി കൂടപ്പുഴ കാവടി ഉത്സവത്തിനു കൊടിയേറിചാലക്കുടി കൂടപ്പുഴ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനു തന്ത്രി സി.കെ. നാരായണൻകുട്ടി കൊടികയറ്റി. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.എ.ഉണ്ണിക്കൃഷ്ണ‌ൻ, സെക്രട്ടറി എ.ടി.ബാബു, ട്രഷറർ കെ.ജി.സുന്ദരൻ, വൈസ് പ്രസിഡന്റുമാരായ കെ.പരമേശ്വരൻ, ഇ.എസ്.അനിയൻ എന്നിവർ നേതൃത്വം നൽകി. കൂടപ്പുഴ മയൂഖ അവതരിപ്പിച്ച വീരനാട്യം അരങ്ങേറി. 21ാം തിയതി 7നു തണ്ടിക സമർപ്പണം, 7.30നു വീരനാട്യം, 8നു പ്രവീൺ കലാഭവനും പ്രദീപ് പുലാനിയും ഒരുക്കുന്ന മാജിക്കൽ ഡാൻസ് – മിമിക്രി ഷോ. 22ന് 7.30നു കലാഭവൻ […]
Read more

ഐടിഐയിൽ ബോധവത്ക്കരണ ക്ലാസ് നടത്തി

തൃശ്ശൂർ: ചാലക്കുടി എക്സൈസ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെൻറ് ഐടിഐയിൽ  ലഹരി ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ രാജു കെ.കെ. ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ സിന്ധു പോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൻസിപ്പാൾ . രാജേഷ് വി ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർമാരായ. സിക്കന്ദർ മിർസ, റാഫി എം. എസ്,  വിജയപ്രസാദ്, . ഷീജ പി. വി എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അയ്യപ്പൻ കെ. കെ നന്ദി […]
Read more

ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മലപ്പുറം: ആളൊഴിഞ്ഞ കവുങ്ങിന്‍ തോപ്പിൽ യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം സ്വദേശി നിഷാന്ത് ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗര്‍ ശ്മശാനത്തിന് താഴെ കവുങ്ങിന്‍ തോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയും, ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. നിഷാന്തിൻ്റേത് അപകട മരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കവുങ്ങിൽ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയിൽ ചെരുപ്പ്, ഷർട്ട്, […]
Read more

ക്രൈസ്തവ സഭകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം തിരുനക്കര മൈതാനത്ത്

കോട്ടയം: കേരള കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇരുപതിന്  വൈകിട്ട് അഞ്ചരയ്ക്ക് തിരുനക്കര മൈതാനത്ത് സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. ക്രിസ്മസ് കാരളോടെ ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. ഭക്തിഗാന രചയിതാവ് ജിനോ കുന്നുംപുറം, സ്പെഷൽ സ്‌കൂളുകളായ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ, വില്ലൂന്നി സതീർഥ്യ, മണ്ണയ്ക്കനാട് ഹോളിക്രോസ് എന്നിവരും. കൂടാതെ അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് […]
Read more

നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകട‌ത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലാണ് അപകടം നടന്നത്. അമൽ ,അഖിൽ എന്നിവരാണ് മരിച്ചത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം

ദുബായ്: കനത്ത മഴയിൽ ദുബായ് നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കാനും രാത്രി മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്തത് ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ്. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതം നിയന്ത്രിക്കാനും ജനവാസ മേഖലകൾ സുരക്ഷിതമാക്കാനും പൊലീസ് സേനയും മറ്റ് അടിയന്തര വിഭാഗങ്ങളും കർമ്മനിരതരാണ്. ദുബായിലെയും ഷാർജയിലെയും പ്രധാന റോഡുകളില്‍ ടാങ്കറുകളെത്തി വെള്ളം വറ്റിക്കുന്ന ജോലികൾ തുടരുകയാണ്. അയൽ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചു കൊണ്ട് അധികൃതർ നേരത്തെ തന്നെ സുരക്ഷാ […]
Read more

കൊച്ചിയിൽ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം റോഡരികിൽ തള്ളി

കൊച്ചി: ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിന് സമീപത്ത് നിന്നും തട്ടിക്കൊണ്ടുപോയി. ഒരു സംഘം ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിക്കുകയും ചെയ്തു. മൊബൈൽ ഫോണും സാധനങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്ത ശേഷം സംഘം യുവാവിനെ വഴിയിൽ തള്ളി. കാസർകോട് കിഴക്കേക്കര തവയ്ക്കൽ മൻസിലിൽ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്. മർദനത്തിനിടെ പല സ്ഥലങ്ങളിലൂടെ കറങ്ങിയ സംഘം കുറെ സമയത്തിന് ശേഷം യുവാവിനെ ആലുവ പറവൂർ കവലയിൽ ഇറക്കി വിടുകയായിരുന്നു. ഉപദ്രവിച്ച […]
Read more

സംസ്ഥാന സ്കൂൾ കലോത്സവം; മുഖ്യവേദി പന്തൽ കാൽനാട്ട്

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിയുടെ പന്തൽ കാൽനാട്ട് കർമ്മം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കലോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സംഘാടക സമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് കലാപ്രതിഭകളെ സ്വീകരിക്കാൻ മുഖ്യവേദി ഒരുങ്ങുന്നതിന്റെ ആദ്യഘട്ടമായാണ് പന്തൽ കാൽനാട്ട് കർമ്മം നടത്തിയത്. വിദ്യാർത്ഥികളുടെ കലാസാംസ്കാരിക കഴിവുകൾ വളർത്തുന്നതിൽ സ്കൂൾ കലോത്സവം വലിയ പങ്ക് […]
Read more

Recent News

Advertisement
WhiteswanTV Footer