Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും

കോഴിക്കോട്: പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്കും വിദേശത്ത് ജോലി തേടുന്നവര്‍ക്കും ആശ്വാസവാര്‍ത്ത. പാസ്പോര്‍ട്ട് നടപടികളുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷന്‍ റെക്കോര്‍ഡ് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും. ഇതോടെ ഈ രേഖയുടെ പേപ്പര്‍ രൂപം കൈയില്‍ കരുതേണ്ട ആവശ്യം ഇല്ലാതാകും. വിദേശകാര്യ മന്ത്രാലയവും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയവും ചേര്‍ന്നാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കും പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമ്ബോള്‍ ഇനി പരക്കം പായേണ്ടതില്ല. പേപ്പര്‍ രഹിത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും […]
Read more

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും. ടെലികോളര്‍, മെക്കാനിക്കന്‍ ടീച്ചിങ് ഫാക്കല്‍റ്റി, സെയില്‍സ് എക്സിക്യൂട്ടീവ് റിലേഷന്‍ഷിപ് മാനേജര്‍, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഇവാല്വേറ്റര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ട്രെയിനി, ഇലക്ട്രീഷ്യന്‍ ട്രെയിനി, ഷിഫ്റ്റ് എഞ്ചിനീയര്‍, എന്‍.എ.പി.എസ് ട്രെയിനി (ഷിഫ്റ്റ് എഞ്ചിനീയര്‍), മെഷീന്‍ ഓപറേറ്റര്‍ തസ്തികകളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയന്‍ […]
Read more

ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുന്നതിന് അടിയന്തിര പരിഹാരം കാണണം: ആർജെഡി

മലപ്പുറം: പെരുവള്ളൂർ വൈദ്യുത തടസ്സം കാരണം പറമ്പിൽ പീടിക കുടുംബാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച ലാബ്, ഫിസിയൊ തെറാപ്പി സേവനങ്ങൾ തടസ്സപ്പെട്ട് ധാരാളം രോഗികൾ മടങ്ങിപ്പോയ അവസ്ഥയുണ്ടായത് ദുഃഖകരമാണെന്നും പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും ആർ ജെ ഡി പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പുതിയ ഭരണ സമിതി അധികാരത്തിൽ വരുന്ന ഉടനെ അടിയന്തിര എച്ച് എം സി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്ത് പരിഹാരം കാണേണ്ടതുണ്ട്. ലോക് സഭാ -രാജ്യ സഭാ എം പി ഫണ്ട്, […]
Read more

ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷനിൽ സ്മിജിയുടെ റിക്കാർഡ് വിജയം

മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യുഡിഎഫ് സാരഥി അഡ്വ: എപി സ്മിജിയുടെ റിക്കാർഡ് വിജയം. നിലവിലുള്ള ഡിവിഷനിൽ നിന്നും മുസ്ലിം ലീഗിന് ഭൂരിപക്ഷമുണ്ടായിരുന്ന ചെറിയമുണ്ടം പഞ്ചായത്തിനെ വെട്ടിമാറ്റി സിപിഎമ്മിന് ഭൂരിപക്ഷമുള്ള ഒഴൂർ ബ്ലോക്ക് ഡിവിഷൻ ഉൾപ്പെടുത്തിയതിനാൽ വിജയിക്കാമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു സിപിഎം . എന്നാൽ അഡ്വ : സ്മിജിയെ സ്ഥാനാർത്ഥിയാക്കി പാണക്കാട് സ്വാദിഖലി തങ്ങൾ പ്രഖ്യപിച്ചതോടെ യു ഡി എഫ് പ്രവർത്തകർ ആവേശത്തിലായി. ചിട്ടയായ പ്രചരണപ്രവർത്തനങ്ങൾ വാർഡ് തലം മുതൽ തുടങ്ങി. ഡിവിഷൻ തല കൺവെൻഷനിൽ മുസ്ലിലീഗ് […]
Read more

പാലാ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദവുമായി മായ രാഹുൽ; യുഡിഎഫ് പ്രതിസന്ധിയിൽ

കോട്ടയം : നഗരസഭാ ഭരണമുറപ്പിക്കാൻ സ്വതന്ത്രരുടെ പിന്തുണ തേടുന്ന യു.ഡി.എഫിന് വെല്ലുവിളിയായി കോൺഗ്രസ് വിമത മായ രാഹുലിന്റെ അവകാശവാദം. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തിന് തനിക്കും അർഹതയുണ്ടെന്നും ആദ്യ ടേമിൽ തന്നെ ഈ പദവി വേണമെന്നും മായ രാഹുൽ വ്യക്തമാക്കി. ഇക്കാര്യം അവർ യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് സ്വതന്ത്രരിൽ ഒരാളായ മായയുടെ നിലപാട് കേവല ഭൂരിപക്ഷത്തിനായി നെട്ടോട്ടമോടുന്ന യു.ഡി.എഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുൻ സി.പി.എം അംഗം ബിനു പുളിക്കാക്കണ്ടം, മകൾ ദിയ, സഹോദരൻ […]
Read more

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗംഭീര ദേശവിളക്ക് ആഘോഷം

തൃശൂർ : ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേശവിളക്ക് മഹോത്സവം ഗംഭീരമായി ആഘോഷിച്ചു. രാവിലെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന സത്യമുദ്ര സമർപ്പണം നടന്നു. തുടർന്ന് ഗുരുവായൂർ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം, അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവയ്ക്ക് ക്ഷേത്രം സാക്ഷ്യം വഹിച്ചു. ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. വൈകുന്നേരം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ഗജവീരൻ, പഞ്ചവാദ്യം, ഉടുക്കുപാട്ട്, താലങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാലകൊമ്പ് എഴുന്നെള്ളിപ്പ് മേൽപ്പാലം വഴി […]
Read more

ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച 10 കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

തൃശ്ശൂർ: ചായ്പ്പന്‍ കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ ജാമ്യമില്ല വകുപ്പ് പ്രകാര കേസെടുത്തിരിക്കുന്ന പത്ത് കോണ്‍ഗ്രസ് നേതാക്കളെ ജനവരി 6 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടിതി നിര്‍ദ്ദേശിച്ചു.സംഭവുമായി ബന്ധപ്പെട്ട് 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ച സംഭവത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്ന പത്ത് പേരേയും ജനുവരി 6 വരെ അറസ്റ്റ് ചെയ്യുവാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. ഡിസംബര്‍ എട്ടാം […]
Read more

കോട്ടയത്ത്‌ ഇൻഫാം രജതജൂബിലി ആഘോഷം; ദീപശിഖാ പ്രയാണത്തിന് തുടക്കം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇൻഫാം രജതജൂബിലി ദീപശിഖാ പ്രയാണവും വിളംബരജാഥയും കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ സംഘടനയുടെ സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിൽനിന്ന് ആരംഭിച്ചു. മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സമൂഹബലി നടത്തി. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിലും വിവിധ കാർഷിക ജില്ലകളെ പ്രതിനിധീകരിച്ച് ഇരുപതിനാലു വൈദികരും സഹകാർമികരായി. പ്രാർഥനയ്ക്ക് ബിഷപ് മാർ മാത്യു അറയ്ക്കൽ നേതൃത്വം നൽകി. ബിഷപ്പുമാർ കത്തിച്ചു നൽകിയ ദീപശിഖ ഫാ. തോമസ് മറ്റമുണ്ടയിൽ ഏറ്റുവാങ്ങി ജാഥാ ക്യാപ്റ്റൻ […]
Read more

ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിലെ കൂടപ്പുഴയിൽ  കേബിൾ കുഴികൾ ഭീഷണി

തൃശ്ശൂർ: ചാലക്കുടി ആനമല അന്തർസംസ്ഥാന പാതയിൽ കൂടപ്പുഴ പ്രദേശത്ത്  കേബിൾ ഇടുവാൻ നിർമ്മിച്ച  കുഴികൾ ശരിയായ രീതിയിൽ മണ്ണ് ഇടാതെ വലിയ കുഴികളായി മാറിയത്തോടെ നിരവധി വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടങ്ങൾ പതിവായി. ഇതിനെതിരെ പ്രതിഷേധം ശക്തമായത്തോടെ നിയുക്ത വാർഡ് കൗൺസിലർ ഉഷ പരമേശ്വരൻ്റേയും, നാട്ടുകാരുടെയും നേതൃത്വത്തിൽ ഈ അപകട കുഴികൾ മണ്ണിട്ട് നികത്തി. നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി  ഈ കുഴി കാണാത്തെ അപകടത്തിലായിരുന്നു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും  തലനാരിഴക്കാണ് വാഹനത്തിലെ യാത്രക്കാർ രക്ഷപ്പെട്ടിരുന്നു.  റോഡുകളിലെ ഈ […]
Read more

കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം

തൃശ്ശൂർ: കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റിനെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം.വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണം തിരിച്ച് പിടിച്ച പഞ്ചായത്തുകളാണ് രണ്ട് പഞ്ചായത്തുകളും. പ്രസിഡന്റുമാര്‍ സംവരണമായത്തിനാല്‍ പ്രസിഡന്റുമാര്‍ക്ക് വേണ്ടി തര്‍ക്കമില്ലെങ്കിലും വൈസ് പ്രസിഡന്റുമാര്‍ക്കായി രണ്ട് പഞ്ചായത്തുകളിലും നിരവധി പേര്‍ രംഗത്തുണ്ട്. അനൗദ്യോഗികമായി നടക്കുന്ന ചര്‍ച്ചകളില്‍ തന്നെ തര്‍ക്കം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കൊരട്ടി പഞ്ചായത്തില്‍ പ്രസിഡന്റ് വനിത സംവരണമാണ്.പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്‍ ആവും. വൈസ് പ്രസിഡന്റിനായി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഫിന്‍സോ തങ്കച്ചന്‍, ജോബീ മാനുവലും സജീവമായി രംഗത്തുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer