സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

‘ഉമ്മൻചാണ്ടിയുടെ 2 മക്കൾ മത്സരിക്കാൻ യോഗ്യരാണെന്ന് വരുന്നത് അഭിമാനകരമല്ലേ’; മറിയ ഉമ്മൻ മത്സരിക്കുമോ?

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മറിയ ഉമ്മൻ മത്സരത്തിന് ഇറങ്ങുമോയെന്ന ചോദ്യം കോൺഗ്രസിൽ ഉയരുന്നു. കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ സീറ്റുകളിലേക്കാണ് മറിയയുടെ പേരുയർന്നത്.പരസ്യമായി സീറ്റ് ആവശ്യപ്പെടുകയോ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ അവർ തയ്യാറാകുമെന്നാണ് സൂചന. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ ചാണ്ടി ഉമ്മന്റെയും മറിയയുടെയും നേതൃത്വത്തിലാണ് ഇപ്പോൾ നടക്കുന്നത്. മറിയ നടത്തുന്ന സാമൂഹികപ്രവർത്തനങ്ങളും മത-സാമൂഹ്യ നേതാക്കളെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ഇതേസമയം കുടുംബത്തിൽനിന്ന് ഒരാളേമത്സരരംഗത്തുണ്ടാകൂവെന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ, മറിയയുടെ രാഷ്ട്രീയപ്രവേശനത്തോടുള്ള അനിഷ്ടം നേരത്തേപ്രകടിപ്പിച്ചിരുന്നു. എന്നാൽ, […]
Read more

ധർമ്മടത്തെ അജയ്യൻ; വീഴ്ത്താൻ കോൺ​ഗ്രസിൽ ആളുണ്ടോ?

കണ്ണൂരിലെ ഇടതിന്റെ ഉരുക്ക് കോട്ടയാണ് ധർമ്മടം. രൂപീകരണം മുതൽ ഇന്ന് വരെ ചുവപ്പ് തന്നെയായിരുന്നു ധർമ്മടത്തിന്റെ നിറവും മനവും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ നൽകിയ മണ്ഡലം. ഇവിടെ ജനിച്ച, ധർമ്മടത്തിന്റെ പുത്രനായ പിണറായി വിജയൻ തന്നെ മൂന്നാം അങ്കത്തിലും ഇടതിനെ നയിക്കുമെന്ന് ഉറപ്പായതോടെ ഇനി ചർച്ചകൾ എതിരാളിയെ ചുറ്റിപ്പറ്റിയാകും. ധർമ്മടത്ത് പിണറായിയെ വീഴ്ത്തുക ഒട്ടും എളുപ്പമല്ലെന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രണ്ടും കൽപ്പിച്ചൊരു പോരാട്ടത്തിന് കോൺ​ഗ്രസ് ഒരുങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന വിഷയം. അങ്ങനെയൊരാളെ […]
Read more

എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി.പി.എം

തിരുവനന്തപുരം: എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി.പി.എം. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ വേണ്ടിയാണ് ഈ നേതൃമാറ്റം. വർക്കല എം.എൽ.എയായ ജോയിയെ മാറ്റി നിർത്തിയാൽ മണ്ഡലത്തിലെ വിജയസാധ്യതയെ കുറിച്ച് പാർട്ടിക്കുള്ളിൽ ആശങ്ക ഉയർന്നിരുന്നു. തുടർഭരണം ലക്ഷ്യമിട്ട് വിജയത്തിന് മുൻഗണന നൽകാനാണ് സി.പി.എം. തീരുമാനം. അതിന്റെ ഭാഗമായാണ് ജോയിയെ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തിറക്കുന്നത്. ഇതിനോടൊപ്പം, എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനും പാർട്ടി […]
Read more

സന്തോഷ വാർത്ത; അടച്ച പൈസ തിരികെ തരുമെന്ന് KSEB

തിരുവനന്തപുരം: മാർച്ച് മാസത്തിൽ ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ നൽകാൻ കെഎസ്ഇബി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതി ബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽ വിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് 2 പൈസ യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്. മാർച്ച് മാസത്തെ ബില്ലിൽ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 […]
Read more

ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യത്തിന് ശുപാർശ

തിരുവനന്തപുരം: ക്രിസ്ത്യാനികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകണമെന്ന് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ശുപാർശ ചെയ്തു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ ‘സംവരണേതര വിഭാഗം’ എന്ന നിലയിൽ തിരിച്ചറിയണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമസ്ഥാപനങ്ങളുടെ ഭരണസംവിധാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. റിപ്പോർട്ട് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തി. ഇതിനിടെ, വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ റിപ്പോർട്ട് നടപ്പാക്കുന്നതിന് പ്രത്യേക മേൽനോട്ട സംവിധാനമുണ്ടാക്കണമെന്ന് ആവശ്യമുയർന്നു. ഈ നിർദേശത്തോട് മുഖ്യമന്ത്രി യോജിച്ചതായും […]
Read more

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന’കല്യാണമരം’റിലീസിന് ഒരുങ്ങി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: സംവിധായകൻ രാജേഷ് അമനകഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററിലെത്തും മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ‘കല്യാണമരം’ വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, […]
Read more

തിരുവനന്തപുരത്ത് നിന്ന് ഗൾഫിലേക്കുള്ള 18 സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾക്ക് വലിയ തിരിച്ചടി. ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങളും തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ ആകെ 37 സർവീസുകളാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ റദ്ദാക്കപ്പെട്ടത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷം തുടരുന്നതിനാൽ സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സൗദി എയർലൈൻസിന്റെ റിയാദ് വിമാനം കോഴിക്കോട് എത്തി. […]
Read more

ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചത്; മന്ത്രിയുടെ മൊഴിയെടുക്കണമെന്ന് പോലീസ്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാവുകയുള്ളൂവെന്ന് പോലീസ്. കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക്‌ പരിക്കേറ്റത് അന്വേഷിക്കുന്ന റെയിൽവേ പോലീസ്, കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശാരീരിക അസ്വസ്ഥത കാരണം മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്നും കെ.എസ്.യു. പ്രവർത്തകർ നൽകിയ ജാമ്യഹർജിയെ എതിർത്തുള്ള റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കെ.എസ്.യു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം […]
Read more

‘അപ്പൻ ഉണ്ടെടാ കൂടെ…’; മകനെ പിന്തുണച്ച് ടിനി ടോം

കൊച്ചി: കഞ്ചാവ് കൈവശം വച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മകനെ പിന്തുണച്ച് ടിനി രം​ഗത്ത് വന്നത്. കാലം എല്ലാം തെളിയിക്കുമെന്ന് ടിനി കുറിച്ച ടിനി ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഈ മാസം 23 നാണ് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം അടക്കം മൂന്ന് പേരെ കഞ്ചാവ് കൈവശം വച്ചതിന്റെ […]
Read more

കരുതലിന്റെ മാതൃക; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടൗൺഷിപ്പ് മാതൃകയിലാണ് പുതിയ വില്ലേജിലും പുനരധിവാസം സജ്ജമാക്കുന്നത്. ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നിവ വേണ്ടെന്ന് പറഞ്ഞവരും സാമ്പത്തിക സഹായം മാത്രം മതിയെന്ന് പറഞ്ഞവരും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.