Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കുണ്ടറയിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ, സുഹൃത്തിനും പങ്കുണ്ടോയെന്ന് അന്വേഷണം

കൊല്ലം: കുണ്ടറയ്ക്ക് സമീപം വെള്ളിമണിൽ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞ സംഭവത്തിൽ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. ഹെൽമെറ്റ് ധരിച്ച ഒരാൾ ബൈക്കിൽ സ്ഥിരമായി ഇവരെ തേടിയെത്താറുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയതായാണ് വിവരം. വെള്ളിമൺ വ്ളാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ലേഖാ മേരി (48)യെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ രാജുവും ലേഖാ മേരിയും മാത്രമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയാണ് രാജുവിനെ […]
Read more

തിരുവനന്തപുരം കോർപ്പറേഷനിൽ രേഖകളിൽ കൃത്രിമമെന്ന് ആരോപണം; മേയർക്ക് പങ്കുണ്ടെന്ന് എസ്.പി. ദീപക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അറ്റൻഡൻസ് രജിസ്റ്ററിലും പ്രധാനപ്പെട്ട കൗൺസിൽ രേഖകളിലും ഗുരുതരമായ കൃത്രിമം നടന്നെന്ന ആരോപണവുമായി എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക്. കാപ്പാ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന് നിയമവിരുദ്ധമായി അവധി അനുവദിക്കാനാണ് വ്യാജരേഖകൾ ചമച്ചതെന്നും ഇതിൽ മേയർ വി.വി. രാജേഷിനും പങ്കുണ്ടെന്നും ദീപക് ആരോപിച്ചു. ഏപ്രിലിൽ നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് മേയർ ആദ്യം സമ്മതിച്ചിരുന്നെങ്കിലും അന്നത്തെ കൗൺസിൽ യോഗത്തിൽ ഒപ്പ് പരിശോധിക്കാൻ അനുവദിച്ചില്ലെന്നാണ് ദീപകിന്റെ ആരോപണം. തുടർന്ന് അടുത്ത കൗൺസിൽ […]
Read more

അടൂർ പ്രകാശും സണ്ണി ജോസഫും ഡൽഹിയിൽ; ഹൈക്കമാൻഡിന് മുന്നിൽ രേഖാമൂലം പരാതിയെത്തിയേക്കും; വിഡി സതീശന്റെ ഏകാധിപത്യത്തിന് അന്ത്യമാകുമോ?

പരസ്യപ്രതികരണത്തിനു പിന്നാലെ കേരളത്തിലെ പാർട്ടിയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടും. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കിയതോടെ, വിഷയം കേരളത്തിന് പുറത്തേക്ക് എത്തുമെന്ന് വ്യക്തമായതാണ്. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രാപ്തരായ നേതാക്കൾ കേരളത്തിലുണ്ടെന്നാണ് ഇതെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഹൈക്കമാൻഡിന്റെ പ്രതികരണം. എന്നാൽ, ഡൽഹിയിലെത്തിയ അടൂർ പ്രകാശ് പരാതികൾ രേഖാമൂലം അവതരിപ്പിച്ചിരിക്കുകയാണ്. ഫലത്തിൽ ഇനി ഹൈക്കമാൻഡിനു മാറിനിൽക്കാൻ കഴിയില്ല. മികച്ച ഭൂരിപക്ഷത്തോടെ ജനം അധികാരത്തിലേറ്റി 5 മാസം തികയും മുൻപ് പാർട്ടിക്കുള്ളിൽ അസ്വാരസ്യം രൂപപ്പെട്ടതിൽ നേതൃത്വത്തിന് […]
Read more

കുമളിയിൽ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരിക്ക്

ഇടുക്കി: കുമളിയിൽ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണ് അപകടം. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പരിപാടി നടന്ന പന്തലാണ് തകർന്നുവീണത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വനംമന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.
Read more

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു. സഭ ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിൽ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ സഭ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും സഭയുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ആർക്കും ആശങ്കയുണ്ടാകാത്ത തരത്തിൽ കാര്യങ്ങൾ […]
Read more

കായികമേള ഒളിംപിക്‌സ് മാതൃകയിൽ തന്നെ വേണം; സമരവുമായി മുന്നോട്ടുപോകുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: കായികമേള ഒളിംപിക്‌സ് മാതൃകയിൽ തന്നെ നടത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് മുൻ സർക്കാർ കായികമേള സംഘടിപ്പിച്ചതെന്നും രാജ്യമൊട്ടാകെ മാധ്യമശ്രദ്ധ നേടിയ മാതൃകയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ 36 ഇനങ്ങൾ 36 ഇടങ്ങളിലായി നടത്താനാണ് നീക്കം. വിധികർത്താക്കൾ എന്താണ് തീരുമാനിക്കുന്നതെന്നോ പരിപാടികൾ എവിടെയാണ് നടക്കുന്നതെന്നോ അറിയാൻ കഴിയാത്ത സുതാര്യമല്ലാത്ത സംവിധാനമാണിതെന്നും ശിവൻകുട്ടി ആരോപിച്ചു. സ്‌കൂൾ ഒളിംപിക്‌സ് നടത്താൻ ഏതറ്റം വരെയുള്ള സമരപരിപാടികളുമായി […]
Read more

കൈതാരം ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്

എറണാകുളം: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കൈതാരം സ്വദേശിയായ ഇയാൾ നിലവിൽ ഒളിവിലാണെന്നും കേരളം വിട്ടതായുമാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് ഫ്യൂസ് ഊരിയ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീ നേരിൽ കണ്ടിരുന്നു. പ്രതിയുടെ വീട്ടിലെത്തിയ പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും വീട്ടിൽ ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയപ്പോൾ വീടിന്റെ പിൻവാതിലിലൂടെ ഇയാൾ രക്ഷപ്പെട്ടതായാണ് വിവരം. കഴിഞ്ഞ മാസമാണ് […]
Read more

പ്രതിപക്ഷ ഉപനേതൃ പദവി വേണം; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് വേണമെന്ന ആവശ്യത്തിൽ ഉറച്ച് പാർട്ടി. പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിന്റെ പ്രവർത്തന സംസ്കാരത്തിൽ മാറ്റം വരണം. പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ല. എൽഡിഎഫ് യോഗം ചേരുമ്പോൾ […]
Read more

കൊല്ലത്ത് സ്ത്രീധന പീഡനം; 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്ന് പരാതി

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചവറ സ്വദേശിനിയായ യുവതിയുടെ വീട്ടിൽനിന്ന് പ്രതി നന്ദു ദിനേശ് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് വിവരം. യുവതിയെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണവും നന്ദു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് വിവരം. 20 പവനിലധികം ആഭരണങ്ങൾ പ്രതിയുടെ വീട്ടിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ നന്ദുവിന്റെ വീട് പൂട്ടിയ നിലയിലാണ്. മാതാപിതാക്കളും സ്ഥലത്തില്ലെന്നാണ് വിവരം. സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു. […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോർഡിലെ നിയമനത്തിനായി നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലെ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 58 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാൽ, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ പിഴവായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix