Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

സിപിഎമ്മിനെ വെട്ടിലാക്കി സുരേഷ് ബാബു, പീഡനം പാർട്ടി ഓഫീസിൽ വെച്ചും; കടുത്ത നടപടിയിലേക്ക് പാർട്ടി; എതിരാളികൾക്ക് ഇട്ടുകൊടുത്ത ആയുധം

CPIM പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിൻ്റെ അപ്രതീക്ഷിത പുറത്താക്കൽ പാർട്ടിയിൽ വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചിരിക്കുന്നത്. കേവലം സംഘടനാപരമായ വീഴ്ചകൾക്കപ്പുറം ഗുരുതരമായ കുറ്റകൃത്യങ്ങളും സ്വഭാവദൂഷ്യങ്ങളുമാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്നത് വിഷയത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. പാർട്ടി കേഡറായ ഒരു യുവ അഭിഭാഷകയോട് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സുരേഷ് ബാബു മോശമായി പെരുമാറുകയും, തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയപ്പോൾ ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നാണ് ഉയർന്നുവന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇതിനുപുറമെ […]
Read more

പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിയായ 80കാരിക്ക് ദാരുണാന്ത്യം

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ 80കാരിക്ക് ദാരുണാന്ത്യം. കൊല്ലം പത്തനാപുരത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ രാജമ്മയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം; കെസെടുത്ത് പൊലീസ്

കണ്ണൂര്‍: കെ. സുധാകരന്‍ എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. പി.ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കെ. സുധാകരന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയെ മാറ്റണമെന്ന് കെ. സുധാകരന്‍ പറഞ്ഞുവെന്നായിരുന്നു വ്യാജ പ്രചാരണം. വ്യാജ വാര്‍ത്താ കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന് നേരെ ചീമുട്ട എറിയുമെന്നായിരുന്നു വ്യാജ പ്രചാരണം.
Read more

ഇടിമിന്നലേറ്റ് ആന ചെരിഞ്ഞു; വിട പറഞ്ഞത് പല്ലാട്ട് ബ്രഹ്‌മദത്തൻ, സംഭവം കോട്ടയത്ത്

കോട്ടയം: മിന്നലേറ്റ് ആന ചെരിഞ്ഞു. ആനപ്രേമികൾക്കിടയിൽ ഗജകൗസ്തുഭം എന്ന് വിശേഷണമുള്ള പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചെരിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ മേലമ്പാറയിലായിരുന്നു സംഭവം. ഉടമയുടെ വീടിന് സമീപം തളച്ചിരുന്ന ആന, കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ചെരിഞ്ഞത്. കേരളാ ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്‌മദത്തൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഈ ആനയ്ക്ക് ആരാധകരും ഏറെയുണ്ടായിരുന്നു. നീരിളക്കത്തെ തുടർന്നാണ് ബ്രഹ്‌മദത്തനെ മേലമ്പാറയിലെ വീട്ടുവളപ്പിൽ തളച്ചിരുന്നത്. അതേസമയം, ഇടിമിന്നലേറ്റ് ആന […]
Read more

സുഗതന്റെ പേരിൽ വ്യാജ ഒപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതന്റെ പേരിൽ വ്യാജ ഒപ്പ് ഇട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. നഗരസഭയിലെ സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെട്ട രജിസ്റ്ററുകളും പരിശോധിക്കാനാണ് പൊലീസ് നീക്കം. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത സുഗതന്റെ പേരിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയാണ് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ […]
Read more

സുരേഷ് ബാബുവിനെതിരെ യുവതിയുടെ പരാതി; ശക്തമായ ഡിജിറ്റൽ തെളിവുകളെന്ന് സൂചന

പാലക്കാട്: സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയെന്ന് റിപ്പോർട്ട്. ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി സുരേഷ് ബാബുവിനെതിരെ പരാതി നൽകിയതെന്നാണ് വിവരം. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ അതിന്റെ ഗുരുതര സ്വഭാവം പാർട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ നടപടിയെന്ന നിലയിൽ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. നടപടികൾക്ക് പിന്നാലെ […]
Read more

അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കൊലക്കുറ്റം ചുമത്തി പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിലവിൽ പട്ടികജാതി പട്ടികവർഗ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ കൊലക്കുറ്റമായി പരിഗണിച്ച് വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയും നേരത്തെ സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് ഹർജികൾ […]
Read more

യുവതിയെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്ന് മൊഴി; തഹസിൽ ജീവനക്കാരൻ കസ്റ്റഡിയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ സുഹൃത്തായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്ന കേസിൽ തഹസിൽ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫത്തേഹാബാദ് തഹസിലിൽ ലേഖ്പാലായി ജോലി ചെയ്യുന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ടതായി സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്താൻ പുഴയിൽ തിരച്ചിൽ തുടരുകയാണ്. ആഗ്രയിലെ ബാഹ് മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി നൂരി ദർവാസ പരിസരത്ത് താമസിച്ചാണ് പഠിച്ചിരുന്നത്. ഇതിനിടെയാണ് സ്വന്തം ഗ്രാമവാസിയും ഫത്തേഹാബാദ് തഹസിൽ ജീവനക്കാരനുമായ യുവാവുമായി സൗഹൃദത്തിലായത്. പഠിക്കാനെന്ന പേരിൽ വീട്ടിൽനിന്ന് ഇറങ്ങുന്ന യുവതി ഫത്തേഹാബാദിൽ […]
Read more

തിരുവനന്തപുരം ഹോസ്റ്റൽ സംഘർഷം; കർശന നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലുണ്ടായ യൂത്ത് കോൺഗ്രസ്-പൊലീസ് അതിക്രമത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ആസൂത്രിത അക്രമസംഭവങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അക്രമത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അധികാര ദുർവിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പതിവ് സമരകേന്ദ്രങ്ങൾ ഒഴിവാക്കി ഹോസ്റ്റൽ പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനം ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് പിണറായി വിജയൻ ആരോപിച്ചു. […]
Read more

ആർ. ശ്രീലേഖ രാജിവച്ചെന്ന വാർത്ത ശരിയല്ല; ബിജെപി നേതാവ് എസ്. സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചെന്ന വാർത്ത ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആർ. ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരെ സന്ദർശിച്ച ശേഷമുള്ള ചിത്രം പങ്കുവെച്ച് എസ്. സുരേഷ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകൾ കാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകൾ വേണ്ടവിധം നിർവഹിക്കാൻ കഴിയുമോ എന്ന ചിന്തയും ആശങ്കയും ശ്രീലേഖയ്ക്കുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമാണ് സുരേഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. ഇതാണ് പിന്നീട് രാജിവെച്ചെന്ന തരത്തിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix