സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കോഴിക്കോട്ട് സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ പ്ലസ്ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ട്‌തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് പ്ലസ്ടു വിദ്യാർഥിയെ സ്‌കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ പ്രൈവറ്റ് കോളേജിൽ പ്ലസ്ടു വിദ്യാർഥിയായ അനുരഞ്ജ് (17) ആണ് മരിച്ചത്. വീടിനടുത്തുള്ള കുണ്ടുതോട് യു.പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തൊട്ടിൽപ്പാലം പോലീസും കോഴിക്കോട് റൂറൽ ഫോറൻസിക്ക് യൂണിറ്റും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

മേക്കപ്പ് ആർട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു. മേക്കപ്പ് രംഗത്ത് ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സുധീഷ് പിന്നീട് സംവിധാന രംഗത്തേക്കും കടക്കുകയായിരുന്നു. നാട്ടിൻപുറത്തെ തനത് നർമ മുഹൂർത്തങ്ങൾ കോർത്തിണക്കി അദ്ദേഹം സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൈവേലി, മുള്ളമ്പത്തുള്ള മാതൃഗൃഹത്തിൽ വെച്ച് നടക്കും. സുധീഷ് കൈവേലിയുടെ നിര്യാണത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.
Read more

വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി; 14 കാരനും സഹപാഠിയും തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കരമനയിൽ വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറുമായി കറങ്ങാനിറങ്ങിയ വിദ്യാർത്ഥികള്‍ അപകടത്തിൽപ്പെട്ടു. കരമന നീറമണ്‍കരയിൽ വച്ചാണ് 14 വയസ്സുകാരൻ ഓടിച്ച വാഹനം തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തിൽപെട്ട വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല. കാറിന്റെ ഉടമയായ ഒൻപതാം ക്ലാസുകാരന്റെ അമ്മക്കെതിരെ കരമന പൊലീസ് കേസെടുത്തു.
Read more

ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തിന് പുതിയ തുടക്കം കുറിക്കുന്നവൻയായി സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി പുതിയ നേട്ടത്തിലെത്തി. ആക്കുളം മുതൽ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ ജലപാതയുടെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാകുന്നു. ഫെബ്രുവരി 26 ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണത്തിന്റെ ഭാഗമായി ഇന്‍ലാന്‍ഡ് നാവിഗേഷൻ വകുപ്പിന്‍റെ വിവിധ പദ്ധതികളും ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയും ഉദ്ഘാടനത്തിനുള്ളടങ്ങിയിരിക്കുന്നുണ്ട്. വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാർക്കിൽ […]
Read more

ശമ്പളവർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നാളെ പണിമുടക്കും; സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചേക്കും

തൃശ്ശൂർ: ഭൂമിയിലെ മാലാഖമാർ എന്ന് എല്ലാവരും പറയുന്നുണ്ട്,പക്ഷെ അതിനു അനുസരിച്ച ശമ്പളമോ ബഹുമാനമോ കിട്ടുന്നില്ല. സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും. ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്‌സുമാർക്ക് അടിസ്ഥാന […]
Read more

കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ആറ്റൂർ ഭഗവതികുണ്ടിൽ സ്വദേശിയായ സാരജ് ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ വാഴക്കോട് സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. പട്ടാമ്പിയിലെ സുഹൃത്തിനെ വീട്ടിൽ എത്തിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. അപ്രതീക്ഷിതമായി കാട്ടുപന്നി റോഡിലേക്ക് ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് റോഡരികിലെ മരക്കുറ്റിയിൽ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം. സംസ്ഥാന പാതയുടെ വീതികൂട്ടൽ, പുതുക്കിപ്പണിയൽ പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചിട്ടിരുന്ന മരങ്ങൾ പല ഭാഗങ്ങളിലും നീക്കം ചെയ്യാതിരുന്നതായും നാട്ടുകാർ […]
Read more

മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഒരാൾ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറിയിൽ കുടങ്ങിക്കടക്കുന്ന ക്ലീനർ മുസ്തഫയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാരും പിന്നാലെയെത്തിയ ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ വാഹനം വെള്ളത്തിൽ പൂർണമായും താഴ്ന്നുപോയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും […]
Read more

സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും: 2.69 കോടി വോട്ടർമാർ പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. പുതിയ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. കൂടാതെ 2,23,558 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.​കഴിഞ്ഞ ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്മേൽ ലഭിച്ച പരാതികളും ഹിയറിങ് നടപടികളും പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മരണപ്പെട്ടവർ, വിദേശ പൗരത്വം […]
Read more

ബിയോണ്ട് ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷവിമർശനവുമായി : ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ച ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. ചിത്രം കേവലം ഒരു സിനിമയല്ലെന്നും, മുസ്ലീങ്ങൾക്കെതിരെ വർഗീയതയും വെറുപ്പും മാത്രം ലക്ഷ്യം വെക്കുന്ന പ്രൊപ്പഗണ്ട സൃഷ്ടിയാണെന്നും അവർ ആരോപിച്ചു. ​കേരളത്തിന്റെ മതേതരത്വത്തെയും സമാധാനപരമായ സാമൂഹികാന്തരീക്ഷത്തെയും നേരിട്ട് വെല്ലുവിളിക്കുന്ന ഇത്തരം സിനിമകൾക്കെതിരെ മതേതര കേരളത്തിൽ നിന്ന് ശക്തമായ […]
Read more

‘നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, നിന്റെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോട് കൂടി തീരും’; അഖിൽ മാരാർക്കെതിരെ പരിഹാസവുമായി സത്യഭാമ

പാലക്കാട്: ബിഗ് ബോസ് താരം അഖിൽ മാരാർ ട്വന്റി- 20 യിൽ ചേർന്നതിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്നും, അഖിൽ മാരാർ ചേർത്തുപിടിച്ച മറ്റു മതസ്ഥരെ ചതിക്കുകയായിരുന്നില്ലേയെന്നും സത്യഭാമ ചോദിക്കുന്നു. അയാളുടെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും സത്യഭാമ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല.” സത്യഭാമ ഫേസ്‌ബുക്കിൽ കുറിച്ചു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.