Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: killed

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അം​ഗം കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്​ഗഡിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സെൻട്രൽ കമ്മറ്റി അം​ഗം കൊല്ലപ്പെട്ടു. 66 കാരനായ തെന്റു ലക്ഷ്മി നരസിം​ഹ ചലത്തെയാണ് വധിച്ചത്. തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നേതാവിനെയാണ് സുരക്ഷാ സേന വധിച്ചത്. ​ഗൗതം, സുധാകർ, ആനന്ദ്, സോമണ്ണ എന്നീ പേരുകളിലും ഇയാൾ പ്രവർത്തിച്ചിരുന്നു. മെയ് 21 ന് സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചിരുന്നു. ബസവരാജു അടക്കം 27 മാവോയിസ്റ്റുകളെയാണ് സുരക്ഷാ […]
Read more

കർണാടകയിൽ യുവാവിനെ കടയിൽകയറി വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊപ്പൽ ജില്ലയിലെ തവരെഗെര നഗരത്തിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട് വസ്തുതർക്കം നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ കൊല്ലുമെന്ന് സംഘം ഭീഷണിമുഴക്കിയിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

കളള്ഷാപ്പിലെ തർക്കം; തൃശ്ശൂരിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ

തൃശ്ശൂ‍ർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്. തൃശ്ശൂർ ആനന്തപുരം കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ സഹോദരൻ യദുകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി വിഷ്ണു ഒളിവിൽ പോയിരുന്നു.
Read more

മദ്യപിച്ച് തർക്കം; തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിലാണ് കൊല നടക്കുന്നത്. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണനാണ് മരിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു.
Read more

ബംഗ്ലാദേശിൽ ഹിന്ദു സംഘടനാ നേതാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനാ നേതാവിനെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തി. ദിനാജ്പുർ ജില്ലയിലെ ‘പൂജ ഉദ്‌ജപാൻ പരിഷദ്’ എന്ന സംഘടനയുടെ നേതാവായ ബബേഷ് ചന്ദ്ര എന്നയാളെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ നാല് പേർ ബബേഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നർബാരി ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സംഘം ബബേഷിനെ വീടിന് മുമ്പിൽ ഉപേക്ഷിച്ചു. തുടർന്ന് കുടുംബം ബബേഷിനെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബബേഷിനെ തട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാർ അടക്കം കണ്ടിട്ടുണ്ട്. തട്ടിക്കൊണ്ട് പോകലിൽ ഉൾപ്പെട്ടവർ […]
Read more

“പപ്പ വീപ്പയ്ക്കകത്തുണ്ട്” : സൗരഭിന്റെ ക്രൂരമായ കൊലപാതകം കുട്ടി കണ്ടിരിക്കാമെന്ന് സൂചന

മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഈ കൊലപാതകം ദമ്പതികളുടെ ആറുവയസുള്ള മകള്‍ക്ക് അറിയാമായിരുന്നെന്ന് സൂചന. കുട്ടി അയല്‍ക്കാരോട് അച്ഛന്‍ വീപ്പയ്ക്കകത്തുണ്ട് എന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് സൗരഭിന്റെ അമ്മ രേണു ദേവി പറഞ്ഞു. മാര്‍ച്ച് 4 നാണ് സൗരഭ് കൊല്ലപ്പെട്ടത്. ഭാര്യ മുസ്‌കാനും കാമുകന്‍ […]
Read more

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടി ഭാര്യയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് : മീററ്റിൽ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി . ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് സൗരഭ് രജ്പുത് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതക്കത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഒരു പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ ഇട്ട് സിമന്റ് നിറയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ മുസ്ക്കാനും സൗരഭും മൂന്ന് വര്‍ഷമായി അവരുടെ അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ മുസ്കന്റെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു സൗരഭ്. […]
Read more

ഐഎസ്‌ഐഎസ് നേതാവ് അബു ഖദീജ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: തീവ്രവാദ ഗ്രൂപ്പായ ഐഎസ്ഐഎസിന്റെ നേതാവ് അബ്ദുള്ള മകി മുസ്ലേ അല്‍-റിഫായി കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും നേതാവാണ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുളള മകി മുസ്‌ലേ അല്‍-റിഫായി. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് വിവരം അറിയിച്ചത്. ഐഎസ്ഐഎസിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആഗാള നേതാവ് പദവിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടയാളാണ് അബു ഖദീജ. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെയാണ് ഇറാഖി സുരക്ഷാ സേന ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് വിവരം. ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച […]
Read more

ഹരിയാനയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഛണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ബിജെപിയുടെ മുണ്ഡല്‍ന മണ്ഡലത്തിലെ പ്രസിഡന്റായ സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയല്‍വാസിയാണ് സുരേന്ദ്ര ജവാഹറിനെ വെടിവെച്ചത്. ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. നാളുകളായി ഇരുവരും തമ്മില്‍ ഭുമി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. പ്രതി നേരത്തെ സുരേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി സോനിപത്തിലേക്ക് നിലം നികത്താന്‍ വേണ്ടി സുരേന്ദ്ര എത്തിയ സമയത്ത് ആക്രമിക്കുകയായിരുന്നു.
Read more

കോഴിക്കോട് ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

കോഴിക്കോട് താമരശേരിയിൽ ലഹരിക്ക് അടിമയായ മകൻ കിടപ്പിലായ അമ്മയെ വെട്ടിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത് . അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി അമ്പത്തിമൂന്നുക്കാരിയായ സുബൈദയെയാണ് 25-കാരനായ മകൻ ആഷിക്ക്കൊലപ്പെടുത്തിയത്.ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു. സുബൈദയുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നത് . ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more
Advertisement
WhiteswanTV Footer