Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: killed

വടക്കാഞ്ചേരി വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: കിള്ളിമംഗലം സ്വദേശിയെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ബാബുവാണ് മരിച്ചത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്ത് നിന്ന് കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ്, നാട്ടുകാർ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവർ ചേർന്ന് […]
Read more

ബെംഗളൂരുവിൽ 13കാരനെ അയൽവാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ 13 വയസുകാരനെ അയൽവാസി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. യെലഹങ്ക വിനായക നഗറിൽ താമസിക്കുന്ന പ്രജ്വലാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ഭാസ്കർ റെഡ്ഡിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. പണം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാസ്കർ റെഡ്ഡി പിടിയിലായത്. കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ കുട്ടിയുടെ […]
Read more

മണിമലയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

കോട്ടയം: മണിമല കുറിക്കാട്ടൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബുവാണ് മരിച്ചത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ചയാണ് ഷിബുവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പഞ്ചായത്ത് അംഗം […]
Read more

ചാന്നാങ്കരയിൽ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു; ചെറുമകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശി മെഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നും രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷിബിൻ മെഴ്‌സിയെ കത്തികൊണ്ട് കഴുത്തറുത്തതായാണ് പൊലീസ് പറയുന്നത്. കത്തിയുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഷിബിൻ സമീപവാസികളോട് കൊല നടത്തിയതായി പറഞ്ഞതായാണ് വിവരം. തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട […]
Read more

ഡൽഹിയിൽ രണ്ടംഗ സംഘം ജിം ട്രെയിനറെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കിലെത്തിയ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജിം ട്രെയിനർ കൊല്ലപ്പെട്ടു. 28കാരനായ വിജയ് കുമാറാണ് മരിച്ചത്. സൗത്ത് ഡൽഹിയിലെ ഫത്തേപൂർ ബേരിയിലെ ആയ നഗറിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ വിജയ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏകദേശം 12 തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ വിജയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ […]
Read more

ജയ്പൂരിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി യുവാവ്; പ്രതി ഒളിവിൽ

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയതായി യുവാവിനെതിരെ പരാതി. കർദാനി മേഖലയിലാണ് സംഭവം. ഗീതാ ഝാ, മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെയും മക്കളെയും രാഹുൽ ഇഷ്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 10 മണി കഴിഞ്ഞിട്ടും വീട്ടിൽ ആളനക്കം കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് […]
Read more

മലയിൻകീഴിലെ ഒരുവയസുകാരിയുടെ കൊലപാതകം; വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങളെന്ന് മൊഴി

തിരുവനന്തപുരം: മലയിൻകീഴിൽ ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വിവാഹബന്ധത്തിലെ പ്രശ്നങ്ങളെന്ന് പൊലീസ്. കേസിലെ പ്രതിയായ ക്രിസ്റ്റി പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ഭർത്താവ് വീട്ടിലേക്ക് പോകുന്നത് വിലക്കിയെന്നും കുടുംബത്തിൽ നിന്ന് അകറ്റിനിർത്തിയെന്നും ക്രിസ്റ്റി മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഇതിലുള്ള വിഷമത്തെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് മൊഴി. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും ശ്രമിച്ചെന്നും ഇതിനായി ഉറക്കഗുളികകൾ കഴിച്ചെന്നും ക്രിസ്റ്റി പറഞ്ഞതായി പൊലീസ് അറിയിച്ചു. അതേസമയം, ക്രിസ്റ്റിയുടെ മൊഴി പൊലീസ് […]
Read more

ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കം; ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു

ഇടുക്കി: ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്ക് അടിയേറ്റ് ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. സംഭവത്തിന് ശേഷം വിഷം കഴിച്ച പിതാവ് ഉടുമ്പക്കൽ ജോയിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ ആക്രമണത്തിനിടെ ഇരുമ്പുവടി പിടിച്ചുവാങ്ങി ജോയ് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ മുതൽ മദ്യപിച്ചിരുന്ന ജസ്റ്റിൻ വീട്ടുകാരുമായി വഴക്കിലായിരുന്നുവെന്ന് മൂന്നാർ പൊലീസ് അറിയിച്ചു. ഇതിനിടെ ജോയിയെ ആക്രമിക്കാൻ ജസ്റ്റിൻ എത്തിയെന്നും കയ്യിലുണ്ടായിരുന്ന ഇരുമ്പുവടി പിടിച്ചുവാങ്ങി […]
Read more

ഭാര്യയയെ തലയറുത്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഗുവാഹത്തി: അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഗുവാഹത്തിയിലെ ബസിഷ്ഠപുരിലാണ് സംഭവം. 25കാരിയായ റിയ താലൂക്ക്ദാർ ഗോസ്വാമിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാമാനുജൻ ഗോസ്വാമിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഹതിഗാവ് പൊലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് റിയയുടെ മൃതദേഹം അപ്പാർട്ട്മെന്റിൽ നിന്ന് കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ […]
Read more

നാഗർകോവിലിൽ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി; ആഭരണങ്ങളും പണവും കവർന്നു

നാഗർകോവിൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി. 20 പവൻ ആഭരണങ്ങളും 25,000 രൂപയും കവർന്നു. വടിവീശ്വരത്തിന് സമീപം തേരടിമൂട് സ്വദേശിനി ചിന്നമ്മ (78) ആണ് കൊല്ലപ്പെട്ടത്. പെൺമക്കളുടെ വിവാഹശേഷം ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഞായറാഴ്ച ഉച്ചയോടെ ഒരു മകൾ പതിവുപോലെ ചിന്നമ്മയ്ക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയിരുന്നു. വൈകീട്ട് മറ്റൊരു മകൾ എത്തിയപ്പോഴാണ് ചിന്നമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൈകൾ കെട്ടിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix