Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kozhikod

ജുവലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യാ ശ്രമം; യുവതി അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വലറിയില്‍ മോഷണം നടത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടി നാട്ടുകാര്‍. പന്തീരങ്കാവിലെ സൗപര്‍ണിക ജൂവലറിയിലെത്തിയ യുവതി കടയുടമയോട് സ്വര്‍ണമാല ആവശ്യപ്പെടുകയും അദ്ദേഹം മാലയെടുക്കാനായി തിരിഞ്ഞപ്പോള്‍ മോഷണ ശ്രമം നടത്തുകയുമായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ഇവരെ കെട്ടിയിട്ട ശേഷം നാട്ടുകാര്‍ പൊലീസിന് കൈമാറി. ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പൂവാട്ട്പറമ്പ് സ്വദേശി സൗദാബിയെന്ന യുവതിയാണ് പിടിയിലായത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണത്തിലേക്ക് വഴിവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. ജൂവലറി തുറക്കാനായി കടയുടമ കൃഷ്ണന്‍ എത്തിയപ്പോഴാണ് യുവതിയും […]
Read more

റെയില്‍വേ സ്റ്റേഷനു സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്നതായി പരാതി

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുക്കുന്നതായി പരാതി. റെയില്‍വേ മുത്തപ്പന്‍ക്ഷേത്രത്തിനു സമീപത്തെ വടകര പഴയ ബസ്സ്റ്റാന്‍ഡ്, കോട്ടപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തുറന്ന അഴുക്കുചാലിലൂടെയാണ് മാലിന്യമൊഴുക്കുന്നത്. ഇവിടെനിന്നുള്ള ദുര്‍ഗന്ധം കാരണം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാകുന്നുണ്ട്. അതേസമയം അഞ്ചുവര്‍ഷത്തോളമായി ഇതിലൂടെ മാലിന്യമൊഴുക്കാന്‍ തുടങ്ങിയിട്ടെന്നാണ് ആരോപണം. നേരത്തേ ചില സമയങ്ങളില്‍മാത്രമാണ് ഒഴുക്കിവിട്ടിരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും മാലിന്യമൊഴുക്കുന്ന അവസ്ഥയാണുള്ളത്. രാവിലെയും വൈകീട്ടുമാണ് കൂടുതലായും മാലിന്യമൊഴുക്കുന്നത്. മാത്രമല്ല പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. […]
Read more

നാദാപുരത്ത് വ്യാജവാറ്റിനായി സൂക്ഷിച്ച വാഷ് പിടികൂടി

കോഴിക്കോട്: നാദാപുരത്ത് വ്യാജവാറ്റിനായി സൂക്ഷിച്ച വാഷ് പിടികൂടി. 230 ലിറ്റര്‍ വാഷ് ആണ് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചത്. ചെക്യാട് വില്ലേജില്‍ ഇളമ്പ ഉന്നതിക്ക് സമീപത്തെ തോടിനരികില്‍ വ്യാജവാറ്റിനായി പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാദാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ.ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു മലയോര മേഖലയില്‍ വ്യാപക പരിശോധന നടത്തിയത്. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.പി.ഷിജിന്‍, കെ.സിനീഷ് എന്നിവര്‍ പങ്കെടുത്തു.
Read more

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.പി. കുഞ്ഞബ്ദുള്ളയ്ക്ക് കെട്ടിവെക്കാനുള്ള തുക പാർട്ടി ബ്രാഞ്ച് സെക്രട്ടറി കൈമാറി

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി. കുഞ്ഞബ്ദുള്ളയ്ക്ക് ഇലക്ഷൻ കമ്മീഷനിൽ കെട്ടിവെക്കേണ്ട തുക സിപിഐഎം മംഗലാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി എം. കെ. ദാമോദരൻ കൈമാറി. തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി നിർബന്ധമായിട്ടുള്ള ഈ തുക കൈമാറ്റം പാർട്ടി നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഇതോടെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ നടപടികൾ കൂടുതൽ ശക്തിപ്രാപിച്ചതായി പാർട്ടി പ്രവർത്തകർ അറിയിച്ചു.
Read more

കോഴിക്കോട് രണ്ട് ദിവസമായി ദുരിതപ്പെയ്ത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴയുടെ ദുരിതപ്പെയ്ത്ത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈകുന്നേരങ്ങളിൽ ജില്ലയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പെയ്ത മഴയിൽ ജനം വലഞ്ഞു. മഴയോടൊപ്പം അതിതീവ്ര കാറ്റും, ഇടിയും മിന്നലും, പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നതിനും കാരണമായി. റോഡുകളിൽ പലയിടങ്ങളിലും വെള്ളം കയറിയതും, കുഴികളും, റോഡും മനസ്സിലാകാതെ യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. കോഴിക്കോട് പെരുന്തുരുത്തിയിൽ വൈദ്യുത കമ്പിയിലേക്ക് ചാഞ്ഞ ഉണങ്ങിയ ഓലയ്ക്ക് തീ പിടിച്ചത് പ്രദേശവാസികളിൽ ആശങ്ക പടർത്തി.
Read more

കോഴിക്കോട് കുണ്ടായി സ്കൂളിൽ നാളെ ‘കുഞ്ഞരങ്’ ഉണരും

കോഴിക്കോട്: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുണ്ടായി എ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജ് കം ആക്ടിവിറ്റി റൂം നാളെ വിദ്യാർത്ഥികൾക്കായി തുറന്നു നൽകുന്നു. കുട്ടികളിലെ കലാ സാംസ്കാരിക രംഗത്തെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി പുതുതായി പണി കഴിപ്പിച്ച ബിൽഡിംഗിലാണ് കുഞ്ഞരങ്ങ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. കൊടുവള്ളി AEO ശ്രീ അബ്ദുൽ ഖാദർ 2025 നവംബർ 18 ന് ഉച്ചക്ക് 2:30 ന് ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയിൽ മുഖ്യ അഥിതിയായി ഫ്ലവേഴ്സ് ടോപ് […]
Read more

ഏൽപ്പിച്ച ജോലിയിൽ നിരുത്തരവാദിത്വം; ബിഎൽഒ യ്ക്ക് സബ് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സബ് കളക്ടർ. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് സബ് കളക്ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിയാണ് നോട്ടീസ് അയച്ചത്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു. നവംബര്‍ 15ന് മുമ്പായി കാരണം ബോധ്യപ്പെടുത്തണമെന്നും നോട്ടീസില്‍ പറയുന്നു. 984 വോട്ടര്‍മാരില്‍ 390 പേര്‍ക്കാണ് ബിഎല്‍ഒ ഫോം നല്‍കിയത്. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ബിഎല്‍ഒയായിരുന്ന അനീഷ് […]
Read more

കോഴിക്കോട് സി.പി.എം കാൽനട പ്രചരണ ജാഥ നടത്തി

കോഴിക്കോട്: കോഴിക്കോട് കല്ലായിലെ 37-ാം വാർഡിൽ സി.പി.എം കാൽനട പ്രചരണ ജാഥ നടത്തി. വികസിത കോഴിക്കോട് വികസിക്കാത്ത കല്ലായ് എന്ന മുദ്രാവാക്യത്തോടെ കല്ലായിലെ 37-ാം വാർഡിലെ വയലക്കരപ്പറമ്പിൽ നിന്നും എം.എസ്. ബാബുരാജ് റോഡ് വരെയായിരുന്നു ജാഥ. സി.പി.എം വയലക്കരപ്പറമ്പ് ബൂത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു കാൽനട പ്രചരണ ജാഥ നടത്തിയത്. കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്ന സി.പി.എം, കോഴിക്കോടിന്റെ മുഖച്ഛായ വികസനത്തിലൂടെ മാറ്റിക്കൊണ്ടിരിക്കുമ്പോൾ കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡ് വികസന മുരടിപ്പിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജാഥ ഉദ്ഘാടനം ചെയ്ത ശേഷം ജാഥാ […]
Read more

കുന്ദമംഗലം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്തിൽ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സ്ഥാനാർഥി പ്രഖ്യാപനം നടത്തി. പാലത്തായി പീഡന കേസ് പുറത്തുകൊണ്ടു വരുന്നതിൽ വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ് മൂവ്മെന്റും മുന്നിൽ നിന്ന് നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളിൽ വെൽഫെയർ പാർട്ടി എന്നും ഇരകളോടൊപ്പം നിൽക്കുമ്പോൾ ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാർഡ് 2 കാസിം മാസ്റ്റർ, വാർഡ് 8 ശബ്ന ഒ പി, […]
Read more

നാടിന് കൗതുകമായി കിഴക്കയിൽ സഹോദരിമാരുടെ പോരാട്ടം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടുണരുമ്പോൾ കോഴിക്കോട് പേരാമ്പ്രയിലെ എരവട്ടൂർ കിഴക്കയിൽ വീട് ഒരു അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഈ കുടുംബത്തിലെ മൂന്ന് സഹോദരിമാർ ഒരേ മുന്നണിക്ക് വേണ്ടി വ്യത്യസ്ത സീറ്റുകളിൽ ജനവിധി തേടുന്നു. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം നെഞ്ചിലേറ്റി അമ്മയുടെ പിന്തുണയോടെയാണ് വനജ, സരിത, സജിത എന്നിവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. പേരാമ്പ്ര നിയോജകമണ്ഡലത്തിലാണ് ഈ സഹോദരിമാരുടെ പോരാട്ടം. മൂത്ത സഹോദരിയായ വനജ (56) പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer