സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴക്കടുത്ത് ദേശീയ പാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടം. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. നീർക്കുന്നം പടിഞ്ഞാറെ കാട്ടുമ്പുറം ശ്യാംലാലി (41) നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബൈക്ക് യാത്രികനായിരുന്നു യുവാവ്. അമിതവേഗത്തിൽ റോഡിൽ തെറ്റായ ദിശയിലൂടെ പോയ ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ബൈക്ക് ബസിനടിയിൽപെട്ടു. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ […]
Read more

കെഎസ്ആര്‍ടിസിയുടെ ഓണം സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍

ബംഗളൂരു: മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടികളുമായി കെഎസ്ആര്‍ടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നടത്തും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകള്‍ ഉള്‍പ്പെടെയാണ് ഓണക്കാലത്ത് സര്‍വീസ് നടത്തുക. ട്രെയിനില്‍ ടിക്കറ്റില്ല. സ്വകാര്യ ബസ് സര്‍വീസുകളുടെ ടിക്കറ്റ് കൊള്ള. ഉയര്‍ന്ന വിമാന നിരക്ക്. ഓണക്കാലത്ത് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളെ അലട്ടുന്ന യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ബംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സര്‍വീസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. പുതുതായി കെഎസ്ആര്‍ടിസിയുടെ ഭാഗമായി മാറിയ […]
Read more

ഡ്രൈവിങ്ങിനിടെ ഫോണുപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ചിറ്റൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ കൊല്ലങ്കോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസന്‍സാണ് പാലക്കാട് ആര്‍ ടി ഒ സി.യു. മുജീബ് സസ്പെന്‍ഡ് ചെയ്തത്. സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലേക്ക് പരിശീലനത്തിനും അയക്കും. ഒരാഴ്ച മുന്‍പ് കൊല്ലങ്കോട്ടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂര്‍ ഡിപ്പോയുടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ […]
Read more

ട്രാന്‍സ്‌പോ 2025 വാഹന പ്രദര്‍ശന൦; പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനവുമായി KSRTC

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും മോട്ടോര്‍വാഹന വകുപ്പും കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വാഹനപ്രദര്‍ശനമായ ട്രാന്‍സ്‌പോ 2025-ന് എത്തുന്ന സന്ദര്‍ശകര്‍ക്കായി കെഎസ്ആര്‍ടിസി പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളില്‍ സൗജന്യമായി എക്‌സ്‌പോ കേന്ദ്രമായ കനകക്കുന്നില്‍ എത്തിച്ചേരാം. ഇതോടൊപ്പം ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസ്സില്‍ കേവലം 20 രൂപ മാത്രം നല്‍കി നഗരക്കാഴ്ചകള്‍ ആസ്വദിച്ച് മേളയില്‍ എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയില്‍ എത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ […]
Read more

പുത്തൻ മാറ്റങ്ങളുമായി കെഎസ്ആർടിസി; സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പറുകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പറുകൾ അനുവദിച്ചു. ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ ലാൻഡ് ഫോൺ സംവിധാനം […]
Read more

പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71.21 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത്‌ 6614.21 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന […]
Read more

കൊച്ചിയിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ യാത്ര; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

കൊച്ചിയിലെ കെ. എസ്. ആർ. ടി. സി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക്‌ ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം എന്ന ഓപ്ഷനിൽ കൊച്ചി സിറ്റി റൈഡ് (Kochi City Ride) എന്നും ഗോയിങ് ടു ഓപ്ഷനിൽ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. കൂടാതെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും9961042804 – (ഷാലിമാർ തോമസ്, യൂണിറ്റ് കോർഡിനേറ്റർ)8289905075 – (മനോജ്, അസിസ്റ്റൻ്റ് കോർഡിനേറ്റർ) 9447223212 – (പ്രശാന്ത് […]
Read more

‘ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറി’; വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

കൊല്ലം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെന്‍റ് ചെയ്ത് കെഎസ്ആർടിസിയിൽ വിവാദ ഉത്തരവ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്‍റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെഎസ്ആർടിസി നടപടിയെടുത്തത്. പല അച്ചടക്ക നടപടികളും ഉത്തരവുകളും കണ്ട കെഎസ്ആർടിസിയിൽ ഇതൊരു വിചിത്ര ഉത്തരവാണ്. കൊല്ലത്തെ വനിതാ കണ്ടക്ടറാണ് നടപടി നേരിട്ടത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ. പക്ഷേ അതിലേക്കെത്തിയ […]
Read more

ഗവി യാത്രയുമായി കെഎസ്ആര്‍ടിസി

രണ്ട് ദിവസത്തെ ഗവി യാത്രയുമായി കെഎസ്ആര്‍ടിസി. കോഴിക്കോട് കെഎസ്ആര്‍ടിസി ബ‍ഡ്ജറ്റ് ടൂറിസം സെല്ലാണ് ഗവിയിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ 9ന് രാവിലെ 8 മണിക്ക് ഗവിയിലേക്ക് യാത്ര ആരംഭിക്കും. ഗവിയ്ക്ക് പുറമെ അടവി, പരുന്തുംപാറ എന്നിവിടങ്ങളും സന്ദര്‍ശിക്കും. അടവിയിലെ കുട്ടവഞ്ചിയിലുള്ള മനോഹരമായ യാത്രയും കാട് ആസ്വദിച്ച് ഗവിയിലൂടെയുള്ള നടത്തവുമാണ് യാത്രയിലെ പ്രധാന ഭാഗങ്ങൾ. നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ പരുന്തുംപാറയിലും കയറാം എന്നതാണ് മറ്റൊരു സവിശേഷത. […]
Read more

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നാള ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്.ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.