സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC

കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു

സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ് തുക അനുവദിച്ചത്. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1572.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.
Read more

ശമ്പള പ്രതിസന്ധി അവസാനിക്കുന്നു: കെഎസ്ആർടിസിയിൽ ഒന്നാംതീയതി ശമ്പളമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അവസാനിക്കുന്നു. എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ നൽകും. സർക്കാരിന്റെ സഹായത്തോടെയാണ് ശമ്പളം നൽകുകയെന്നും ഗണേഷ് കുമാർ പറഞ്ഞു. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി, മാസം തോറും 50 കോടി സർക്കാർ തുടർന്ന് നൽകും. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ […]
Read more

സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകില്ല; സമരത്തിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകൾ സ്പാർക്ക് വെബ്സൈറ്റിൽ ചേർക്കാൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവിതരണം കൃത്യമാക്കണമെന്നാവശ്യപ്പെട്ട് സമരംചെയ്ത സംഭവത്തിൽ ജീവനക്കാരുടെ ശമ്പളം വൈകില്ല. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം സ്പാര്‍ക്ക് വെബ്‌സൈറ്റില്‍ ഉൾപ്പെടുത്താൻ ഉത്തരവിറങ്ങി. ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫ്രെബുവരി മാസത്തെ ശമ്പള ബില്ലുകള്‍ പ്രത്യേകമായി പ്രോസസ് ചെയ്യേണ്ടതില്ലെന്നും ഇവ മറ്റു ബില്ലുകള്‍ക്കൊപ്പം പ്രോസസ് ചെയ്ത് സമയബന്ധിതമായി അപ്രൂവല്‍ കൊടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യില്‍ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്.) നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയത് ഫെബ്രുവരി നാലിനാണ്. വിവിധ […]
Read more

കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് നിർദ്ദേശം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി നാലിന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെയാണ് നടപടി. ഡയസ്നോൺ എൻട്രി വരുന്ന ജീവനക്കാരുടെ ബില്ലുകൾ പ്രത്യേകമായി പ്രോസസ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. സ്പാർക് സെല്ലിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രം അപ്പ്രൂവ് ചെയ്താൽ മതിയെന്ന് നിർദേശം നൽകി. ശമ്പളം […]
Read more

തീപ്പിടുത്തം പതിവാകുന്നു; കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ അഗ്നിശമന ഉപകരണം സ്ഥാപിക്കുന്നു

കൊല്ലം: തീപ്പിടുത്തം പതിവാകുന്ന സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും അഗ്നിശമനാ ഉപകരണം (ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ) സ്ഥാപിക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഉള്‍പ്പെടെ ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീപ്പിടുത്തം ഉണ്ടാകുന്നത് പരിഗണിച്ചാണ് ഈ തീരുമാനം. കോണ്‍ട്രാക്ട് കാര്യേജുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അഗ്‌നിശമനാ ഉപകരണം ഉണ്ടായിരിക്കണമെന്ന് മോട്ടോര്‍ വാഹനനിയമം പറയുന്നു. ഇതിനുവേണ്ട ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാര്‍ക്ക് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
Read more

ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വർധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി

കൊല്ലം: ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്‌സല്‍ നിരക്കുകള്‍ വർധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തിൽ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌കൊറിയര്‍ പാഴ്‌സലുകള്‍ എത്തിക്കുന്നത്. കെ എസ് ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് വലിയ പങ്കുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപ 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് […]
Read more

മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെഎസ്ആർടിസി ബസുകൾ അനുവദിക്കും: മന്ത്രി കെബി ഗണേഷ് കുമാർ

ഇടുക്കി: കുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്ക് മൂന്നാര്‍ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ‘ചുണക്കുട്ടികൾ’ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി. അതിനാൽ പുതുതായി നാല് കെഎസ്ആർടിസി, ബസുകൾ കൂടി അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബെസ് എന്നും ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് […]
Read more

കെഎസ്ആർടിസിക്ക് 103 കോടി രൂപ; പെൻഷൻ വിതരണത്തിനായി 73.10 കോടി

സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റുള്ളവയ്ക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ കെഎസ്ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയത്. ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപ.
Read more

ചൊവ്വാഴ്ച 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം: ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്. തിങ്കളാഴ്ച 12 മണി മുതല്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ഷങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് എത്തിയിരിക്കുന്നത്. ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം നിര്‍ത്തുക, ശമ്പളപരിഷ്‌കരണ കാരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ശമ്പള പരിഷ്‌കരണത്തില്‍ […]
Read more

മണ്ഡല-മകരവിളക്ക്: 32.95 കോടി വരുമാനം നേടി കെഎസ്ആർടിസി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസിൽ നിന്നും 32.95 കോടിയുടെ വരുമാനം നേടി കെഎസ്ആർടിസി. പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,43,468 ചെയിൻ സർവ്വീസുകളും 35,000 ദീർഘദൂര സർവ്വീസുകളും ഉണ്ടായിരുന്നു. 59. 78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 15 ന് പുലർച്ചെ 5.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.