സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കുംഭമേളയിൽ പങ്കെടുത്ത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുത്ത് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മഹാ കുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു. നല്ല രീതിയിൽ മഹാകുംഭമേള നടത്തുന്നതിന് യോഗി സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നതെന്നും രാജ്യത്തിന്റെ പുരോഗതിക്കും ഒരുമയ്ക്കുമായി താന്‍ ഗംഗാ ദേവിയോട് പ്രാര്‍ത്ഥിച്ചുവെന്നും അര്‍ലേക്കര്‍ പറഞ്ഞു.
Read more

തായ്‌ലൻഡിൽ നിന്ന് കൊച്ചിയിലേക്ക്; കോൺഫ്ലകസ് കവറിൽ ഒരു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

കൊച്ചി: സംസ്ഥാനത്ത് പോസ്റ്റൽ വഴി നടന്ന ഏറ്റവും വലിയ ലഹരി കടത്ത് പിടികൂടി കസ്റ്റംസ്. തായ്‌ലന്‍ഡിൽ നിന്ന് കൊച്ചിയിലേക്ക് കൊറിയറായി എത്തിയ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം പിടികൂടിയത്. ഭക്ഷ്യവസ്തു എന്ന് തോന്നിപ്പിക്കും വിധം കോൺഫ്ലെക്സിൻ്റെ കവറിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. ഒരു കോടി രൂപ വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കൊച്ചി കാക്കനാട് സ്വദേശിയായ സാബിയോ എബ്രഹാം ജോസഫിനെ അറസ്റ്റ് ചെയ്തു. തായ്ലൻഡിൽ നിന്ന് കാരക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസിലാണ് […]
Read more

ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും എംഎൽഎ സ്ഥാനം ഉടൻ തെറിക്കും

എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റൊരാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്.
Read more

മാവോവാദി സന്തോഷ് പിടിയിൽ

ഹൊസൂർ: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടി. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അം​ഗമായിരുന്നു. വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ് സന്തോഷ്. കേരളത്തിൽ നിന്നുള്ള എ.ടി.എസ്. സംഘം തമിഴ്നാട്ടിലെ ഹുസൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Read more

9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

പ്രശസ്ത ചെണ്ട കലാകാരന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു

പ്രമുഖ ചെണ്ട കലാകാരനും കലാമണ്ഡലം ചെണ്ടവിഭാഗം മുന്‍ മേധാവിയുമായ വെള്ളിനേഴി തിരുവാഴിയാട് തേനേഴിത്തൊടി വീട്ടില്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു. 57 വയസായിരുന്നു. മൃതദേഹം ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോട് തേനേഴിത്തൊടി വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം 11നു പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. 1983ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട വിദ്യാര്‍ഥിയായി ചേര്‍ന്ന ബാലസുന്ദരന്‍ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍ എന്നിവരുടെ കീഴില്‍ ചെണ്ട പഠിച്ച് നാലു വര്‍ഷത്തെ ഡിപ്ലോമയും ഒരു […]
Read more

പോപ്പിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

വത്തിക്കാൻ: ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. മാര്‍പാപ്പ അ​​​​​പ​​​​​ക​​​​​ട​​​​​നി​​​​​ല ത​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് മെ​​​​​ഡി​​​​​ക്ക​​​​​ൽ സം​​​​​ഘത്തിന്‍റെ റിപ്പോര്‍ട്ട്. പോപ്പിന്റെ ജീ​​​​​വ​​​​​ന് ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ല്ല, എന്നാൽ അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച​​​​​കൂ​​​​​ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ തു​​​​​ട​​​​​രേ​​​​​ണ്ടി​​​​​വ​​​​​രുമെന്ന് ഡോ. ​​​​​സെ​​​​​ർ​​​​​ജി​​​​​യോ ആ​​​​​ൽ​​​​​ഫി​​​​​യേ​​​​​രി അ​​​​​റി​​​​​യി​​​​​ച്ചു. ത​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളൊ​​​​​ന്നും മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്ക​​​​​രു​​​​​തെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചെന്നും ഡോ​​​​​ക്‌​​​​​ട​​​​​ർ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തുന്നു.ഇ​​ത് ആദ്യ​​മാ​​യാ​​ണ് മാ​​ർ​​പാ​​പ്പ​​യെ ചി​​കി​​ത്സി​​ക്കു​​ന്ന മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ൽ​​ നി​​ന്ന് ആ​​രോ​​ഗ്യ​​നി​​ല സം​​ബ​​ന്ധി​​ച്ച വി​​വ​​രം പു​​റ​​ത്തു​​വ​​രു​​ന്ന​​ത്.നിലവിൽ റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. നേരത്തെ പോപ്പിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ […]
Read more

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

കൊച്ചി: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ സംസ്ഥാന ദുരന്ത നിവാരണ […]
Read more

ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം. വീഡിയോ നീക്കം ചെയ്യണമെന്ന് എക്സിനോട് റെയിൽവേ

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ റെയിൽവേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിർദേശം നൽകി. 285 ലീങ്കുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി മറച്ചുവയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ നീക്കം. 36 മണിക്കൂറിനുള്ളിൽ വീഡിയോ ലിങ്കുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതിൽ റെയിൽവേയുടെ അനാസ്ഥ ചർച്ചചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളാണിവ.ഡിസംബറിൽ നേരിട്ട് ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം ലഭിച്ചതിന് ശേഷം മന്ത്രാലയത്തിന്റെ ആദ്യത്തെ പ്രധാന […]
Read more

റെയിൽവേ സ്റ്റേഷൻ അപകടം: ദൃശ്യങ്ങളടങ്ങിയ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് എക്‌സിന് റയിൽവെയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങളുടെ ലിങ്കുകള്‍ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എക്‌സിന് നോട്ടീസയച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും നോട്ടീസില്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.