സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഇ.ഡി.ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൂന്നുകോടി രൂപ തട്ടിയെടുത്ത കേസിലെ ഗ്രേഡ് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക സ്പീക്കറുടെ ബന്ധുവീട്ടില്‍ പരിശോധന നടത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തതിനാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീര്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ കര്‍ണാടക പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാറാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇരിങ്ങാലക്കുട പോലീസ് ക്വാട്ടേഴ്‌സില്‍ നിന്നായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. ഷഫീർ ബാബു ഉൾപ്പടെ ആറുപേരാണ് […]
Read more

തോമസ് കെ തോമസ് എന്‍സിപി (എസ്.പി) സംസ്ഥാന അധ്യക്ഷന്‍

മുംബൈ: എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി എ.കെ. ശശീന്ദ്രൻ തോമസ് കെ.തോമസിനായി വാദിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.സി.ചാക്കോ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തന്നെ തുടരും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. അന്തരിച്ച മുന്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്. […]
Read more

ഗില്ലെയ്ൻ ബാരെ സിൻഡ്രോം; ആന്ധ്രയിൽ ഒരാൾ കൂടി മരിച്ചു

ഗുണ്ടൂർ: ആന്ധ്രപ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മയാണ് മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് ഇവർ മരിച്ചത്. കഴിഞ്ഞ ആഴ്ച തുടക്കത്തിൽ ശ്രീകാകുളം സ്വദേശിയായ 10 വയസുകാരൻ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവരെ ഗുണ്ടൂരേക്ക് എത്തിച്ചത്. ഫെബ്രുവരി 3ന് രോഗബാധ സ്ഥിരീകരിച്ച കമലമ്മ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഫെബ്രുവരി […]
Read more

തിരുവല്ലയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തിക്കൊണ്ട് പോകാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തികൊണ്ടുപോകാൻ ശ്രമം. ആഞ്ഞിലിത്താനം സ്വദേശിയായ ജെബിനാണ് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഇത് കണ്ട ജീവനക്കാർ ഓടിയെത്തി പ്രതിയെ തടഞ്ഞുവെയ്ക്കുകയും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാത്രി തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിന് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓർഡിനറി ബസാണ് ഇയാൾ ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമിച്ചത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്. സംഭവത്തിൽ മോഷണ ശ്രമകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. […]
Read more

ശശിതരൂരിന്റെ ലേഖനം: സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴൽനാടൻ

കൊച്ചി: ശശി തരൂരിന്റെ ലേഖനം സ്വാഗതം ചെയ്ത സിപിഎം നേതാക്കളെ പരിഹസിച്ച് മാത്യു കുഴൽനാടൻ. തരൂരിന്റെ ലേഖനം കേരലാം ചർച്ചചെയ്യണമെന്നും അതുപോലെ തരൂർ വിപ്ലവകാരിയാണെന്നും വരെ സിപിഎം പറഞ്ഞു. ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ അതിനെ സ്വാഗതം ചെയ്യുന്നു. ഈ ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് കാണാതെ പോകരുത്. ലേഖനത്തിലെ ഈ ഭാഗം എടുത്ത് പറഞ്ഞു പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗീകരിച്ചതുപോലെ മുതലാളിത്തമാണ് നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും ഇന്ന് അത് […]
Read more

യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം; തലയോട്ടി അടിച്ചുതകർത്തു

തൃശ്ശൂർ: പെരുമ്പിലാവിൽ യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം. സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരിക്കേറ്റു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചുതകർത്തത്. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാർ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിന്റെ ദൃശ്യത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഹോക്കി സ്റ്റിക്ക് ഉൾപ്പടെ ഉപയോ​ഗിച്ച് ഷക്കീറിനെ നിലത്തിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തലയോട്ടി പൊട്ടുകയും […]
Read more

മഹാകുംഭമേളയ്ക്കെതിരെ വ്യാജ പ്രചാരണം: 54 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ യുപി പൊലീസ്

ലഖ്നൗ: മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ നടപടിയുമായി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച 54 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. 2025 ഫെബ്രുവരി 13-ന് സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെ, മഹാകുംഭവുമായി തെറ്റായി ബന്ധിപ്പിച്ച രണ്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പൊലീസ് തിരിച്ചറിഞ്ഞു. മഹാകുംഭ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തമുണ്ടായെന്നും 40-50 വാഹനങ്ങൾ കത്തിനശിച്ചുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പൊലീസ് കണ്ടെത്തി. 2020 […]
Read more

നെടുങ്കണ്ടത്ത് കാര്‍ നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നാലുപേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. മേരി എബ്രഹാമും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. രാത്രിയായതിനാൽ തന്നെ അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷികളില്ല. ഈട്ടിത്തോപ്പിലുള്ള പഴയ വീട് സന്ദര്‍ശിച്ച് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട കാർ നൂറുമീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇവരെക്കൂടാതെ […]
Read more

ഡൽഹിയ്ക്ക് പിന്നാലെ ബീഹാറിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയ്ക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രതയിലാണ് ബീഹാറിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read more

കൃഷ്ണഗിരിയിൽ പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നു

കോയമ്പത്തൂർ: തമിഴ്‍നാട്ടിലെ കൃഷ്ണഗിരിജില്ലയിൽ പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. അധ്യാപകർ വിദ്യാർത്ഥിനികളെ ബലാത്സംഗംചെയ്ത സംഭവങ്ങൾ തുടർച്ചയായി തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. കൂടാതെ ശൈശവവിവാഹവും കൂടുകയാണ്. കഴിഞ്ഞ 26 മാസത്തിനിടെ 221 പോക്‌സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർചെയ്തത്. കഴിഞ്ഞവർഷംമാത്രം 130 കേസുണ്ടായി. രജിസ്റ്റർ ചെയ്യാതെ ഒതുക്കി തീർക്കുന്ന കേസുകളും നിരവധിയാണ്. കഴിഞ്ഞ ആറുവർഷത്തിനിടെ ജില്ലയിൽ 18 വയസ്സ് എത്തുന്നതിനുമുൻപ്‌ വിവാഹിതരായത് 2,519 പെൺകുട്ടികളാണ്. 2024-ൽ ജില്ലയിൽ 22 ശൈശവവിവാഹങ്ങൾ നടന്നു. സാധാരണയിൽ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന മലയോര മേഖലയിലാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.