സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇക്കാര്യം കുട്ടി തുറന്നു പറഞ്ഞത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ജനുവരി മാസത്തിലായിരുന്നു സംഭവം. വീട്ടില്‍ അച്ഛനും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞില്ല. കുട്ടിക്ക് പീഡനത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. സ്‌കൂളില്‍ കഴിഞ്ഞദിവസം നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടി വിവരം പറഞ്ഞതോടെ അധികൃതര്‍ […]
Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം; ലീവെടുത്തത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും ക്ലര്‍ക്ക് സനല്‍

തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ നിരപരാധിയെന്ന് ക്ലര്‍ക്ക് സനല്‍. ലീവെടുത്തത് മറ്റുചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സനല്‍ പറഞ്ഞു. വിദ്യാർത്ഥിയുടെ മരണവിവരം അറിയുന്നത് പൊലീസ് വിളിച്ചപ്പോഴാണെന്നും സനൽ പറഞ്ഞു. മനഃപൂർവ്വം തന്നെ കുറ്റാരോപിതനാക്കിയാൽ അതിനെ നേരിടുമെന്നും സനൽ കൂട്ടിച്ചേർത്തു. ‘മരിച്ച വിദ്യാര്‍ത്ഥി ഇന്നലെ ഓഫീസില്‍ എത്തി സീല്‍ എടുത്തിരുന്നു. അധ്യാപിക പറഞ്ഞിട്ടാണ് സീല്‍ എടുക്കുന്നതെന്ന് ബെന്‍സണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സീല്‍ എടുക്കേണ്ട കാര്യമില്ലാത്തതിനാല്‍ ഞാന്‍ തടഞ്ഞു. ഇതോടെ വിദ്യാര്‍ഥി എന്നോട് ദേഷ്യപ്പെട്ടു. എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. […]
Read more

കായിക മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷവിമർശനവുമായി കേരള ഒളിമ്പിക് അസോസിയേഷന്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമെന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. കായിക വകുപ്പിന് മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ […]
Read more

ശാരീരികബന്ധമില്ലാതെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായാൽ അത് അവിഹിതമല്ല: മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: ശാരീരികബന്ധമില്ലാതെ മറ്റൊരു പുരുഷനോട് ഭാര്യയ്ക്ക് പ്രണയമോ അടുപ്പമോ തോന്നിയാല്‍ അത് അവിഹിതമായി കണക്കാക്കാൻ കഴിയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അത് അവിഹിതമായി കണക്കാക്കാൻ കഴിയൂവെന്നും ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ച് വ്യക്തമാക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അതുകൊണ്ട് ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്നും കാണിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 4,000 രൂപ നല്‍കാന്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഭര്‍ത്താവ്‌ ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്. ഭര്‍ത്താവിന്റെ തുച്ഛമായ […]
Read more

പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊച്ചി: പകുതി വിലയിൽ സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ജില്ലയിൽ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ, കോതമംഗലം എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളാണ് അന്വേഷക സംഘം പരിശോധിക്കുന്നത്. ജില്ലയിലെ സ്റ്റേഷനുകളിലായി 34 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവ പുതിയ എഫ്.ഐ.ആർ. ഇട്ട് പ്രത്യേക അന്വേഷക സംഘത്തിന് നൽകും കൂടാതെ പോലീസിന്റെ കേസന്വേഷണ റിപ്പോർട്ടും ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ച് സംഘം ഗിരിനഗറിൽ അനന്തുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ ബീ വെൻച്വേഴ്സിൽ പരിശോധന […]
Read more

കൊയിലാണ്ടിയിൽ ആനകളിടഞ്ഞ് അപകടം: മൂന്ന് മരണം, ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ ദുരന്തത്തില്‍ മൂന്ന്. മരണം. മരിച്ചവരോടുളള ആദര സൂചകമായി നഗരസഭയിലെ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. വാര്‍ഡ് 17,18,25,26,27,28,29,30,31 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടത്തുക.അതേസമയം, സംഭവത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം രാവിലെ എട്ടുമണിയോടെ നടക്കും. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്റരോടും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവിട്ടു.വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കരിമരുന്ന് […]
Read more

2026ൽ എറണാകുളം യുഡിഎഫ് തൂത്തുവാരും

അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കേവലം മാസങ്ങളുടെത് മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും സംജാതമാവുക. മുന്നണികളും പാർട്ടികളും ഇപ്പോഴേ പ്രവർത്തനങ്ങളുമായി സജീവമായി കഴിഞ്ഞിരിക്കുന്നു. പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാനുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. അതിന് തൊട്ടുമുൻപ് ലഭിച്ചിരുന്ന മണ്ഡലങ്ങൾ പോലും കൈവിട്ടുപോയി. ഇടതിനാകട്ടെ തുടർഭരണം ലഭിക്കുകയും ചെയ്തു. അപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ […]
Read more

ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎ ആശുപത്രി വിട്ടു. 46 ദിവസത്തിന് ശേഷമാണ് ഉമാ തോമസിനെ ഡിസ്ചാർജ് ചെയ്തത്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കേറ്റത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക.
Read more

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പള്ളിവികാരിയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു

കൊച്ചി: പള്ളിവികാരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. റായ്പൂർ സെൻറ് മേരീസ് പള്ളിയിലെ വികാരി ഫാ. നെൽസൺ കൊല്ലനശേരിക്കെതിരെയാണ് കേസ്. പിഴല സ്വദേശിയാണ് വൈദീകൻ. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ വാങ്ങിയെടുക്കുകയും ചെയ്തു എന്നാണ് വൈദികനെതിരായ പരാതി. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നും പരാതിയിൽ പറയുന്നു. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ വൈദ്യ പരിശോധന നടത്തി. റായ്‌പൂരിലാണ് പള്ളി വികാരി ജോലി […]
Read more

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

കണ്ണൂർ: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടുകയും ഇടതു കൈ ചവിട്ടി ഒടിക്കുകയും ചെയ്തു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെയാണ് സംഭവം ഉണ്ടായത്. റാഗിങ് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ പരാതി നൽകി. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്, വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളം കുടിക്കാന്‍ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.