സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കോട്ടയം തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ കവർച്ച; രണ്ടു ലക്ഷം രൂപയോളം നഷ്ടപ്പെട്ടു

കോട്ടയം: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ കവർച്ച. പള്ളിയിലെ മുറിയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയോളം മോഷ്ടാക്കൾ അപഹരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം നടന്നത്. മുറിയുടെ താഴ് തകർന്ന നിലയിലായിരുന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
Read more

കേരളത്തിനപ്പുറം നോട്ടക്കും നോക്കെത്താ ദൂരത്താകുന്ന സിപിഎം

കേരളം വിട്ടു കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കൊടി കാണണമെങ്കിൽ റെയിൽവേ സ്റ്റേഷനിൽ പോകണമെന്ന പ്രസംഗം നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്നത്തെ സിപിഎമ്മിന്റെയും മറ്റ് കമ്മ്യുണിസ്റ്റ് പാർട്ടികളുടെയും അവസ്ഥ ഏറെക്കുറെ അതിലും പരിതാപകരമാണ്. കേരളത്തിൽ മാത്രമാണ് രാജ്യത്ത് സിപിഎമ്മിന് ഇന്ന് ഭരണമുള്ളത്. ഭരണം ഇല്ലെന്നത് മാത്രമല്ല, സിപിഎമ്മിന്റെ സാന്നിധ്യം പോലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇല്ലെന്നതാണ് വാസ്തവം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും ഇടതു വിദ്യാർഥി സംഘടനകളും സജീവമാണെങ്കിലും ഡൽഹി പൊതു […]
Read more

കൊല്ലം കോർപറേഷൻ മേയർ സ്ഥാനം രാജിവെച്ച് മേയർ പ്രസന്ന ഏണസ്റ്റ്; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം: കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാനത്തെ ഒരുവർഷം മേയർ സ്ഥാനം സിപിഐക്കെന്ന ധാരണ പ്രകാരമാണ് പദവി ഒഴിഞ്ഞത്. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധിച്ചിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും ഫെബ്രുവരി അഞ്ചിന് സിപിഐ രാജിവെച്ചിരുന്നു. അന്ന് തന്നെ താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇതിൻ […]
Read more

അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊന്നു; മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. പ്രതി കിരൺ കൊലപാതകം നടത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുന്നപ്ര വാടയ്ക്കലിൽ നടന്ന സംഭവത്തിൽ പ്രതി കിരണിനെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ചയായിരുന്നു പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തെളിവെടുപ്പിനായി പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതിനുമുൻപും […]
Read more

ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു

പ്രയാഗ് രാജ്: മഹാ കുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30 ഓടെ പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് സ്വീകരിച്ചു. പക്ഷികൾക്ക് ഭക്ഷണം നൽകിയ ശേഷമാണ് രാഷ്‌ട്രപതി പുണ്യസ്നാനം നടത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‌രാജില്‍ ഒരുക്കിയിരുന്നത്. തുടർന്ന് ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തി. […]
Read more

വഴി തടഞ്ഞ് സിപിഎം സമ്മേളനം: പൊലീസ് ഉദ്യോഗസ്ഥർ അധിക സത്യവാങ്മൂലം നൽകണം: ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് മാർച്ച് മുന്നിലേക്ക് മാറ്റി. എം വി ഗോവിന്ദൻ ബുധനാഴ്ച 4 മണിക്ക് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ചെയ്തതിനെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. സ്റ്റേജ് […]
Read more

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് അനുമതി നൽകിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും […]
Read more

കടലിൽ നിന്ന് സ്ത്രീയു‌ടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. ത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസ്‌ സ്ഥലത്തെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more

പകുതി വില തട്ടിപ്പ്: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ കേസ്

മലപ്പുറം: പകുതി വില തട്ടിപ്പുകേസിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്കെതിരെ കേസ്. സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. പ്രസ്തുത കേസിലെ മൂന്നാം പ്രതിയാണ് സി.എൻ രാമചന്ദ്രൻ. ഇമ്പ്ലിമെന്റിങ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നൽകിയ പരാതിയിലാണ് കേസ്. എൻജിഒ ഫെഡറേഷന്റെ ഉപദേശക സമിതി അംഗമായിരുന്നു ജസ്റ്റിസ്. സി.എൻ രാമചന്ദ്രൻ നായർ. പകുതി വില തട്ടിപ്പിൽ കോഴിക്കോട് ജില്ലയിൽ ജനശ്രീ മിഷൻ വഴിയും തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ജനശ്രീ മിഷൻ കോട്ടൂർ മണ്ഡലം […]
Read more

അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചു; ഡല്‍ഹിയില്‍ ബിജെപിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉടനില്ല

ന്യൂഡൽഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ഉടൻ ഉണ്ടാവുകയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കടക്കാമെന്നാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്രയിലേത് പോലെ എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളേയും മുഖ്യമന്ത്രിമാരേയുമെല്ലാം ക്ഷണിച്ച് വന്‍ ആഘോഷമാക്കി 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചടക്കിയത് ആഘോഷമാക്കാനാണ് ബിജെപി നീക്കം. ഡല്‍ഹി ഫലം ഇന്നലെ പുറത്ത് വന്നതിന് പിന്നാലെ ഇന്ന് അതിഷി മുഖ്യമന്ത്രി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.