സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സെൻ പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ കയറി വിളക്ക് കാലുകൾ നശിപ്പിച്ച് യുവാവ്. വലിയ മൂല്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിൽ ഉണ്ടായിരുന്ന തുണി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിതമായതും മാർപാപ്പ പങ്കെടുക്കുന്ന ചടങ്ങുകൾക്ക്‌ ഉപയോഗിക്കുന്നതുമായ വിളക്ക്കാലാണ് ഇയാൾ നശിപ്പിച്ചത്. യുവാവിന് മാനസിക വെല്ലുവിളികൾ ഉള്ളതായി സംശയിക്കുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് വിശദമാക്കി. ഈ സംഭവത്തിന് പിന്നാലെ സെൻ പീറ്റേഴ്സ് ബസിലിക്കയിൽ സുരക്ഷ സന്നാഹങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.
Read more

കോൺഗ്രസിനുള്ളിൽ ആർഎസ്എസുകാരോ…?

പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍.എസ്.എസുമായി നടക്കുന്നവരെ പാര്‍ട്ടിയില്‍ വേണ്ടെന്ന് തുറന്നടിച്ചത് മുൻ മുഖ്യമന്ത്രിയും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലതൊട്ടപ്പനുമായ സാക്ഷാൽ എ കെ ആന്റണി ആയിരുന്നു. അത് പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയ ചർച്ചകൾ ചെറുതൊന്നുമായിരുന്നില്ല. കോണ്‍ഗ്രസിനടിയിലെ മണ്ണ് ചോര്‍ന്ന് അണികള്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്നുകൂടി ആന്‍റണി അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിനും അതിലെ മുഖ്യ ഘടകമായ കോണ്‍ഗ്രസിനും നേരിട്ട വന്‍ തിരിച്ചടിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മൂന്നാം ശക്തിയായി ഉയര്‍ന്നുവന്നതാണെന്ന വസ്തുത […]
Read more

അഡ്വ.ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി പ്രസിഡന്റ്‌

തൃശൂര്‍: തൃശൂര്‍ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അധ്യക്ഷനെ പ്രഖ്യാപിച്ചു. അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്. വിഭാഗീയ പ്രവർത്തനങ്ങളെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു. വി.കെ ശ്രീകണ്ഠന്‍ എംപിക്കായിരുന്നു താത്കാലിക ചുമതല. ‌
Read more

ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും താമര ചൂടുമ്പോൾ

പൊതു തെരഞ്ഞെടുപ്പിന് ശേഷം ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും ബിജെപി കൈപ്പിടിയിലൊതുക്കി. ഇന്ത്യയിൽ ഇപ്പോൾ ഗൃഹപാഠം ചെയ്യുകയും പാഠങ്ങൾ പഠിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയേ ഉള്ളൂ. അത് ആർ എസ് എസ് നയിക്കുന്ന ബിജെപിയാണ്. ഏത് തന്ത്രവും അതിന് പയറ്റാൻ അവർ തയ്യാറാണ്. ആപ്പിന്റെ ജനപ്രിയ രാഷ്ട്രീയവും അപ്രസക്തമാക്കാൻ അവർക്ക് കഴിഞ്ഞു. ബിജെപി ഇതര കക്ഷികൾ തൊട്ടുമുമ്പുളള ഗോദയിലെ മൽപ്പിടുത്തത്തെക്കുറിച്ച് മാത്രം ആലോചിക്കുമ്പോൾ അടുത്ത പത്തോ അമ്പതോ വർഷമാണ് സംഘപരിവാറിന്റെ അജണ്ട.ലക്ഷണമൊത്ത മധ്യവർഗ്ഗ പാർട്ടിയായിരുന്നു കെജ് […]
Read more

തെരഞ്ഞെടുപ്പ് കാലത്ത് ഇടത്-വലത് പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന് അനന്തുകൃഷ്ണൻ

മൂവാറ്റുപുഴ: സഹകരണസംഘം അക്കൗണ്ടുകളിലൂടെ രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയെന്ന് പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. ഇത് സംബന്ധിച്ച വിവരങ്ങൾക്കായി പൊലീസ് ഇയാളുടെ ഫോണിലെ ചാറ്റുകളും മറ്റും പരിശോധിച്ചു വരികയാണ്. മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്-വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമായി 90 ലക്ഷം രൂപ നൽകി. പണമായും അല്ലാതെയും നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടവരുടെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴിയും പണം കൊടുത്തുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ […]
Read more

ജയിലിൽ പ്രത്യേക പരിഗണന,ഡിഐജിയുമായി വഴിവിട്ട ബന്ധം; ഷെറിനെതിരെ വെളിപ്പെടുത്തലുമായി സഹതടവുകാരി

കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് വിഐപി പരിഗണന ആയിരുന്നു എന്നാണ് ആരോപണം. ഷെറിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത് അന്നത്തെ ഡിഐജി പ്രദീപ് ആണെന്നും സുനിത പറഞ്ഞു. ഷെറിൻ തന്റെ തൊട്ടടുത്ത സെല്ലിൽ ആയിരുന്നു എന്നും മറ്റുതടവുകാരെപോലെ അല്ലാതെ പ്രത്യേക പരിഗണന അവർക്ക് നൽകിയിരുന്നു എന്നും സുനിത വ്യക്തമാക്കി. സാധാരണ ജയിലിൽ ഉണ്ടായിരുന്ന ഭക്ഷണമല്ല അവർക്ക് ഉണ്ടായിരുന്നത്. മൂന്നുനേരം പുറത്തുനിന്ന് ജീവനക്കാർ ഭക്ഷണം വാങ്ങി നൽകിയിരുന്നു. […]
Read more

കർഷകരെ ചൂണ്ടി സർക്കാരിനിട്ട് ഷോൺ ജോർജിന്റെ വെട്ട്

സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിനുശേഷം അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ജനോപകാരബജറ്റെന്നും ജനദ്രോഹബജറ്റെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്. ഭരണപക്ഷ രാഷ്ട്രീയ പാർട്ടികൾ ബജറ്റ് ജന നന്മയ്ക്ക് ഉതകുന്നതാണെന്ന് പറയുമ്പോൾ, ജനതയെ ആകെ പരിപൂർണ്ണമായും വഞ്ചിക്കുന്ന ബജറ്റ് ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. ബജറ്റുമായി ബന്ധപ്പെട്ട ബിജെപി നേതാവ് ഷോൺ ഷോർജിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായി മാറിയിരിക്കുന്നത്. കർഷകരുടെ ക്ഷേമത്തിനുവേണ്ടി യാതൊരുവിധത്തിലുള്ള പദ്ധതികളും ബജറ്റിൽ ഇല്ലെന്ന് ഷോൺ വിമർശിക്കുന്നുണ്ട്. പരിപൂർണ്ണമായും കർഷക ദ്രോഹ ബജറ്റ് ആണിതെന്നും […]
Read more

ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ച് ബജറ്റ്; 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 % കൂട്ടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ ഭൂനികുതി കുത്തനെ വർധിപ്പിച്ചു. ഭൂനികുതി സ്ളാബുകളിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. അതോടൊപ്പം തന്നെ 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും പുനഃക്രമീകരണം ഉണ്ടാകും. ഇതനുസരിച്ച് നികുതിയിലും വ്യത്യാസം വരും. ഇതിലൂടെ 50% ത്തിലധിക വരുമാനം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു. കോടതി ഫീസും വർദ്ധിപ്പിച്ചു. […]
Read more

റിപ്പോ നിരക്ക് കുറച്ച് ആർബിഐ

റിപ്പോ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. അഞ്ചുവർഷത്തിനിടെ ആദ്യമായിട്ടാണ് നിരക്കിൽ കുറവ് വരുന്നത്. അവസാനമായി റിപ്പോ നിരക്ക് കുറച്ചത് 2020 മെയ് മാസത്തിലായിരുന്നു. കഴിഞ്ഞ 11 യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിരുന്നില്ല. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തന്നെ തുടരുകയായിരുന്നു. 2023 ഫെബ്രുവരിയിലാണ് അവസാനമായി ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. പണപ്പെരുപ്പം […]
Read more

കെ ഹോം വരുന്നു: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കുറഞ്ഞ നിരക്കിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കും

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകൾക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്നതാണ് പദ്ധതി. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.