ഭൂനികുതി വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്
കണ്ണൂർ: ഭൂനികുതി വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷക വിരുദ്ധ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നും, കർഷകരെ മാനിക്കുന്നില്ല എന്നും പാംപ്ലാനി ആരോപിച്ചു. ഉദ്യോഗസ്ഥർക്ക് ശമ്പളം വർധിപ്പിക്കാൻ കർഷകരുടെ കഴുത്തിനു പിടിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ കാണാൻ കഴിഞ്ഞതെന്നും മലയോര കർഷകർക്ക് വേണ്ടി ഒന്നുമില്ലെന്നും ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച സംഗമത്തിലാണ് ആർച്ച് ബിഷപ്പിന്റെ പരാമർശം. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആദായമാർഗമായി കർഷകരുടെ ഭൂമി […]
Read more

