Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി; വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി

കാസർകോട്: കൈയിൽ പെട്രോളും കഴുത്തിൽ കുരുക്കുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വയോധികനെ അഗ്നിരക്ഷാസേന സാഹസികമായി താഴെയിറക്കി. പി.കെ. മോഹൻദാസ് (70) ആണ് രക്ഷപ്പെട്ടത്. കൈവശ ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 27 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ആരോപിച്ചാണ് മോഹൻദാസ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടർന്ന് ശ്രദ്ധ തിരിക്കുന്നതിനായി […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളിയില്‍ പാര്‍ട്ടി നടപടി; രമ്യ ഹരിദാസിന് താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പാർട്ടി നടപടി. രമ്യ ഹരിദാസ് എംഎൽഎയ്ക്കും യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടമ്പലത്തിനും കെപിസിസി താക്കീത് നൽകി. സംഭവവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ ഇരു വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ചിറയിൻകീഴിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കെപിസിസി പ്രത്യേക സമിതിക്കും രൂപം നൽകി. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എൻ. വിൻസന്റ്, കെ.എസ്. ശബരീനാഥൻ, നെയ്യാറ്റിൻകര സനൽ എന്നിവർ അംഗങ്ങളാണ്. ചിറയിൻകീഴിലെ തമ്മിലടിയിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടായെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച […]
Read more

കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ. സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ദിവസം കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്ക് യാത്ര ചെയ്യുന്നതിനായി മാത്രമാണ് അനുമതി നല്‍കിയത്. ഇതോടെ റേഞ്ച് റോവര്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നുവെന്ന വാദം ചോദ്യം ചെയ്യപ്പെടുകയാണ്. സാധാരണയായി ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവാഹനം ഉപയോഗിക്കുമ്പോള്‍ ആവശ്യമായ അനുമതികള്‍ നേടേണ്ടതുണ്ട്. ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. റേഞ്ച് […]
Read more

ടാറ്റ ഗ്രൂപ്പിൽ വീണ്ടും അധികാരത്തർക്കം; ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിൽ ഭിന്നത

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് വീണ്ടും അധികാരത്തർക്കം. ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടാനുള്ള ബോർഡ് തീരുമാനമാണ് പുതിയ തർക്കത്തിന് വഴിവെച്ചത്. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുടെ എതിർപ്പ് മറികടന്നാണ് ബോർഡ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഇതോടെ ടാറ്റ ഗ്രൂപ്പിലെ പ്രധാന തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ട്രസ്റ്റും കമ്പനിയുടെ ബോർഡും തമ്മിലുള്ള ഭിന്നത പുറത്തുവന്നിരിക്കുകയാണ്. ഇരുപക്ഷത്തിന്റെയും നിയമപോരാട്ടത്തിന് പ്രമുഖ അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും ഹരീഷ് സാൽവെയും രംഗത്തെത്തുമെന്നാണ് […]
Read more

ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ല; ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. താൻ ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും റിയാസ് പറഞ്ഞു. തുടർനടപടികൾ നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളെ ശക്തമായി എതിർത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുൻപന്തിയിൽ നിന്ന […]
Read more

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്. മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിൽ […]
Read more

പിണറായിക്കെതിരെ FIR ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരായ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം നടത്താനാണ് തീരുമാനമെന്നും ചെന്നിത്തല മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്ന് […]
Read more

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നിലപാട് മാറ്റവുമായി വിജിലൻസ്. വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചത്. നേരത്തെ അനുമതി ആവശ്യമാണെന്നായിരുന്നു വിജിലൻസിന്റെ നിലപാട്. പ്രോസിക്യൂഷൻ അനുമതി വേണമോ എന്ന കാര്യത്തിൽ ഇനി ഹൈക്കോടതിയാണ് അന്തിമ തീരുമാനം എടുക്കുക. പിന്നാക്ക വിഭാഗ വികസന വകുപ്പും നേരത്തെ തന്നെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. സർക്കാർ വകുപ്പുകൾ […]
Read more

ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് സി.എച്ച്. നാഗരാജുവിനെ മാറ്റി

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജുവിനെ സ്ഥാനത്ത് നിന്ന് മാറ്റി. മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഇന്റലിജൻസ് വിഭാഗത്തിലേക്കാണ് മാറ്റിയത്. സീനിയർ ഐജി സ്പർജൻ കുമാറിനെയാണ് പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചത്. എഐ ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന് കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുതൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികൾ വരെ മന്ത്രിയുടെ ഓഫീസും കമ്മീഷണറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ദക്ഷിണ മേഖല ഐജി ആർ. […]
Read more

2,000 രൂപക്ക് മുകളിൽ യുപിഐ വഴി സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പ് ഉടമകൾ; വലഞ്ഞ് ജനം

ചണ്ഡിഗഢ്: UPI ഇടപാടുകൾക്ക് ചാർജ് ഈടാക്കി തുടങ്ങിയതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങളിലേക്കും എത്തിത്തുടങ്ങുന്നു. പെട്രോള്‍ പമ്പുകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ നിര്‍ത്താന്‍ ഒരുങ്ങുകയാണ് പഞ്ചാബിലെയും മധ്യപ്രദേശിലെയും പെട്രോളിയം ഡീലര്‍മാര്‍. ഒക്ടോബര്‍ 16 മുതല്‍ ഉയര്‍ന്ന തുകയിലുള്ള യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിക്കില്ലെന്നാണ് ഡീലര്‍മാരുടെ നിലപാട്. യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് പെട്രോള്‍ പമ്പുടമകളുടെ പ്രതിഷേധത്തിന് കാരണം. ഇതിനകം തന്നെ കുറഞ്ഞ ലാഭവിഹിതത്തിലാണ് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധിക ചാര്‍ജ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix