കടുപ്പിക്കാൻ ദേവസ്വം മന്ത്രി; ദേവസ്വം ബോർഡിനെതിരെ മുഖ്യമന്ത്രിക്ക് കത്തയക്കും
തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ബോർഡിന്റെ ഒരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളിൽ വീഴ്ചകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ അലംഭാവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയയ്ക്കാനാണ് മന്ത്രിയുടെ തീരുമാനം. മണ്ഡലകാല തീർഥാടനം സുഗമമായി പൂർത്തിയാക്കാൻ മന്ത്രിതലത്തിലുള്ളതും ഉദ്യോഗസ്ഥതലത്തിലുള്ളതുമായ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ശബരിമലയിൽ മാസപൂജയ്ക്കായി എത്തിയ ഭക്തർക്ക് […]
Read more