Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഏകദേശം ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി ഇറാഖ് പൗരനെയും ബിദൂനി യുവാവിനെയും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി നടത്തിയ സംയുക്ത നടപടിയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കബ്ദ് മേഖലയിലെ കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. തെളിവുകൾ സഹിതം ചോദ്യം ചെയ്തപ്പോൾ പിടികൂടിയ ഗുളികകൾ തങ്ങളുടേതാണെന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും പ്രതികൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. […]
Read more

ജർമനിയിൽ ഭരണകക്ഷിക്ക് തിരിച്ചടി; ബെർലിനിൽ ഡി ലിങ്കെ ഒന്നാമത്

ബെർലിൻ: ജർമ്മനിയിലെ രണ്ട് സംസ്ഥാനങ്ങളിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ ഇടതുപക്ഷ പാർട്ടിയായ ഡി ലിങ്കെ ഒന്നാമതെത്തിയപ്പോൾ, വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി, അഥവാ എ.എഫ്.ഡി, ഏറ്റവും കൂടുതൽ വോട്ട് നേടി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാൻസലർ ഫ്രീഡ്രിഷ് മെർസിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമായി. ബെർലിനിൽ 25.7 ശതമാനം വോട്ട് നേടിയാണ് ഡി ലിങ്കെ ഒന്നാമതെത്തിയത്. മെർസിന്റെ സി.ഡി.യുവിന് […]
Read more

MSC Elsa 3 കപ്പൽ മുങ്ങിയ കേസ്; ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ MSC Elsa 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിലെ നിലവിലെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷിയായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പലിലുണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. […]
Read more

വിജയ് സർക്കാരിനെ വിമർശിക്കാൻ തിടുക്കം കാണിക്കേണ്ടതില്ല: പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെ വിമർശിക്കാൻ തിടുക്കം കാണിക്കേണ്ടതില്ലെന്ന് നടൻ പ്രകാശ് രാജ്. സർക്കാർ അധികാരത്തിലെത്തിയിട്ട് 120 ദിവസം മാത്രമായതിനാൽ ഇപ്പോൾ തന്നെ പ്രവർത്തനം വിലയിരുത്തുന്നത് അകാലമാണെന്നും കുറഞ്ഞത് ഒരു വർഷത്തെ സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. വിജയ്‌യെക്കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. എന്നാൽ സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ ആദ്യ ബജറ്റ് […]
Read more

സോണിയ ഗാന്ധിയുടെ വോട്ടർപട്ടിക കേസ്; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് എതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി വീണ്ടും പരിഗണിക്കാൻ ഡൽഹി കോടതി നിർദേശം നൽകി. ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഡൽഹി ദ്വാരകയിലെ പ്രത്യേക കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ ആവശ്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്റെ വാദം കേൾക്കുകയോ സ്റ്റാറ്റസ് റിപ്പോർട്ട് തേടുകയോ ചെയ്തിട്ടില്ലെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടി. […]
Read more

മുഖ്യമന്ത്രി മലപ്പുറത്ത്; ചാർട്ടേഡ് വിമാനം യാത്രയ്ക്കായി സജ്ജമാക്കിയത് സ്വകാര്യ വ്യക്തി

മലപ്പുറം: മഴക്കെടുതി ബാധിത സ്ഥലം സന്ദർശനത്തിനായി മുഖ്യമന്ത്രി വി ഡി സതീശൻ മലപ്പുറത്തെത്തി. ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരെത്തിയാണ് മലപ്പുറത്തേക്ക് മുഖ്യമന്ത്രിയെത്തിയത്. യാത്ര വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രം​ഗത്തെത്തിയിരുന്നു. സർക്കാർ തുക ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയെന്നും, ഒരു സ്വകാര്യ വ്യക്തിയാണ് യാത്രയ്ക്കായി വിമാനം സജ്ജമാക്കിയതെന്നുമാണ് ഓഫീസിന്റെ വിശദീകരണം. എന്നാൽ വിമാനം സജ്ജമാക്കിയ ആ സ്വകാര്യ വ്യക്തി ആരാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പത്ത് സീറ്റുകളുള്ള […]
Read more

സെപ്റ്റംബർ 25ന് സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് തുടക്കം

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് സെപ്റ്റംബർ 25ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം. നിരവധി മാറ്റങ്ങളോടെയാണ് പുതിയ സീസൺ എത്തുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് സൂപ്പർ ലീഗ് കേരള ഷീൽഡ് ലഭിക്കും. മത്സരങ്ങളുടെ എണ്ണം 33ൽ നിന്ന് 35 ആയി ഉയർത്തിയിട്ടുണ്ട്. സെമിഫൈനൽ മത്സരങ്ങൾ ഹോം, എവേ ഫോർമാറ്റിലായിരിക്കും. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ […]
Read more

പ്രിയദർശിനി നൂറാം ദിനാഘോഷം; സാരി വിതരണം വ്യാജപ്രചാരണമെന്ന് KSRTC ചെയർമാൻ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോകളിൽ വനിതകൾക്ക് സാരി വിതരണം ചെയ്യുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി ചെയർമാൻ ഡോ. പി. എസ്. പ്രമോദ് ശങ്കർ അറിയിച്ചു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ 10ന് ഗതാഗത മന്ത്രി സി. പി. ജോൺ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ സന്ദർശിക്കും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും. വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് […]
Read more

വനിതാ ടിടിഇയുടെ ഫോൺ മോഷ്ടിച്ചു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

പാലക്കാട്: ജോലി തിരക്കിനിടെ വനിതാ ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ച പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. മാറാട് റഷീദ് എന്നറിയപ്പെടുന്ന റഷീദിനെയാണ് ഷൊർണൂരിൽ നിന്ന് റെയിൽവേ പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധന പൂർത്തിയാക്കി കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയ കൊല്ലം സ്വദേശിയായ ടിടിഇ സിന്ധുവിന്റെ മൊബൈൽ ഫോണാണ് മോഷണം പോയത്. സിന്ധുവിന്റെ അടുത്തെത്തിയ പ്രതി 1,000 […]
Read more

മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകടഭീഷണിയിൽ

കോഴിക്കോട്: ദേശീയപാതയിലെ മുക്കാളിയിൽ സംരക്ഷണഭിത്തി നിർമാണത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ വർഷം തന്നെ ഇതേ സ്ഥലത്ത് രണ്ടുതവണ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടർന്ന് സംരക്ഷണഭിത്തി നിർമാണം ഊർജിതമായി നടക്കുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഭിത്തിയുടെ അടിത്തറയ്ക്കായി കുഴിയെടുത്തതിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. അതിനാൽ വലിയ ദുരന്തം ഒഴിവായി. നിരവധി തൊഴിലാളികളാണ് ഇവിടെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ രണ്ട് വീടുകൾ പൂർണമായും അപകടഭീഷണിയിലായി. കൈതോക്കുന്നുമ്മൽ ദേവരാജിന്റെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix