എൽഡിഎഫ്- ജനകീയ വികസന മുന്നണിക്ക് പിന്തുണ; കേരള പ്രവാസി സംഘം പരപ്പനങ്ങാടിയിൽ പ്രചാരണ ജാഥ നടത്തി
മലപ്പുറം: കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് കമ്മിറ്റി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് – ജനകീയ വികസന മുന്നണി സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. പുത്തൻ പീടിക ഡിവിഷനിൽ നിന്ന് ആരംഭിച്ച ജാഥ കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തെക്കെപ്പാട്ട് ലത്തീഫ് ഉദ്ഘാടനം ചെയ്തു.സിപിഐ(എം) തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ, ഏരിയ കമ്മിറ്റി അംഗം കെ. ജയചന്ദ്രൻ, ഡിവിഷൻ 29 ലെ സ്ഥാനാർഥി കേലച്ചൻ കണ്ടി […]
Read more

