Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

ചെങ്കോട്ട തിരിച്ചു പിടിച്ച് 4ാം വാർഡ്

മലപ്പുറം: കാവനൂർ പഞ്ചായത്തിലെ കഴിഞ്ഞ 5 വർഷമായി യുഡിഎഫ് ഭരിക്കുന്ന 4ാം വാർഡ് തിരിച്ചു പിടിച്ച് എൽഡിഎഫ്. വർഷങ്ങളായി ഇടതുപക്ഷ പാർട്ടി ഭരിക്കുന്ന 4ാം വാർഡിൽ കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് ആയിരുന്നു വിജയിച്ചത്. 5 വർഷത്തെ യുഡിഎഫ് ഭരണത്തെ മാറ്റിമറിച്ചു കൊണ്ട് ചെങ്കോട്ട തിരിച്ചു പിടിച്ച് ഇടതുപക്ഷ സ്ഥാനാർഥി എ. കെ. ചന്ദ്രശേഖരൻ.ചരിത്രം വീണ്ടെടുത്ത് എൽഡിഎഫ്.4ാം വാർഡിൽ ഇനി ചുവപ്പിൻ ഭരണം.
Read more

ആലത്തൂർ നിയോജകമണ്ഡലത്തിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം ഉറപ്പാക്കി

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സമ്പൂർണ വിജയം സ്വന്തമാക്കി. മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണത്തിലേക്ക് എത്തിയതോടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റമാണ് സംഭവിച്ചത്. കാവശ്ശേരി, മേലാർകോട്, കുഴൽമന്നം, തേങ്കുറിശ്ശി, കിഴക്കഞ്ചേരി, എരുമയൂർ, വണ്ടാഴി, ആലത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലൊക്കെയും എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 12 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചപ്പോൾ യു.ഡി.എഫിന് 6 സീറ്റുകളും എൻ.ഡി.എയ്ക്ക് ഒരു സീറ്റും ലഭിച്ചു. മേലാർകോട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 9 സീറ്റുകളോടെ […]
Read more

ലതികാ സുഭാഷിന് ദയനീയ പരാജയം

കോട്ടയം: കോട്ടയം നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതികാ സുഭാഷിന് ദയനീയ പരാജയം. 48-ാം വാർഡായ തിരുനക്കരയിൽനിന്ന് മത്സരിച്ച ലതികാ സുഭാഷ് വെറും 113 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സുശീല ഗോപകുമാറാണ് വിജയിച്ചത്. സുശീലക്ക് 703 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി നിത്യ രതീഷ് 279 വോട്ടുകൾ നേടി രണ്ടാമതെത്തി. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന ലതികയുടെ ഈ മത്സരം അപ്രതീക്ഷിതമായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ […]
Read more

ചാവക്കാട് നഗരസഭയിൽ എൽഡിഎഫ് ഭരണം നിലനിർത്തി

തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 33 സീറ്റുകളുള്ള നഗരസഭയിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. യു.ഡി.എഫിന് 12 സീറ്റുകളാണ് ലഭിച്ചത്. തുടർച്ചയായ വികസന പ്രവർത്തനങ്ങളും ജനകീയ പദ്ധതികളുമാണ് എൽ.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കൾ പ്രതികരിച്ചു. ഫല പ്രഖ്യാപനത്തിന് പിന്നാലെ നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ വിജയാഘോഷം നടത്തി. വിജയികൾ : 01 ഷാജി ടി. എം (യുഡിഎഫ്)02 വി. ജി. സഹദേവൻ (എൽഡിഎഫ്)03 കെ. എച്ച്. സലാം (എൽഡിഎഫ്)04 സഫൂറ […]
Read more

തുടരും എൽഡിഎഫ്, വളരും വിജയപ്രകടനവുമായി ഇടതുപക്ഷം

തൃശ്ശൂർ: “തുടരും എൽഡിഎഫ്, വളരും ഗുരുവായൂർ” എന്ന മുദ്രവാക്യം ഉയർത്തി എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദതിമിർപ്പിൽ വിജയപ്രകടനം നടത്തി. 2000 മുതൽ തുടർച്ചയായി ഗുരുവായൂർ നഗരസഭ ഭരിക്കുന്ന ഇടതുമുന്നണിയുടെ മറ്റൊരു ശക്തമായ വിജയ മുന്നേറ്റമാണ് നഗരത്തിൽ സാക്ഷാത്കരിച്ചത്. മഞ്ജുളാലിനു മുന്നിൽ താത്കാലികമായി സമാപിച്ച പ്രകടനം, വൈകുന്നേരത്തോടെ കൂടുതൽ ശക്തിയും ഊർജസ്വലതയും കൈവരിച്ച് വീണ്ടും ആരംഭിക്കുമെന്ന് നേതൃത്വം അറിയിച്ചു.
Read more

ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര

തൃശൂർ :ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര.വാര്‍ഡ് 1 ജോജു വി.ജെ, വാര്‍ഡ് 5 നിധിന്‍ പുല്ലന്‍ വാര്‍ഡ് 6 അഡ്വ. അനഘ ജി വിഷ്ണു പ്രിയ വാര്‍ഡ് 16 നിത അജീഷ്, വാര്‍ഡ് 35 ജില്‍ ആന്റണി,വാര്‍ഡ് 36 അഞ്ജന ശ്രീധരന്‍,എന്നിവര്‍ക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ വാര്‍ഡ് 37 കെ.ടി.ജോണി, 26 രാമന്‍ തട്ടായത്, വാര്‍ഡ്  17 അല്‍ഫോന്‍സ ചാക്കോ,എന്നിവരുടെ ആദ്യ മത്സരമായിരുന്നെങ്കില്‍ വാര്‍ഡ് 23 വി.ജെ.ജോജിയുടെ മൂന്നാം മത്സരവും,വാര്‍ഡ് വാര്‍ഡ് 14 ഉഷ […]
Read more

ഗുരുവായൂർ വിജയികൾക്ക് അഭിവാദ്യങ്ങൾ നേർന്നു മുൻ ചെയർപേഴ്സൺ ഗീതാ ഗോപി

തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിൽ തകർപ്പൻ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരിൽ ആവേശം നിറച്ച് ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണും മുൻ നാട്ടിക എം.എൽ.എയുമായ ഗീതാ ഗോപി രംഗത്തെത്തി. വിജയാഘോഷങ്ങളിൽ പങ്കെടുത്ത അവർ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു. ഗുരുവായൂർ എന്നും ഇടതു ഭരണത്തിൽ ഭദ്രമാണ് എന്നും ജനങ്ങൾ വികസനങ്ങൾ തീർച്ചറിയുന്നുണ്ടെന്നും ഈ എൽഡിഫ് തരംഗം തന്നെ വരുന്ന നിയമസഭാ ഇലക്ഷനിലും ആവർത്തിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടമാക്കി.
Read more

ഗുരുവായൂർ വീണ്ടും ചുവപ്പിച്ചു; എൽഡിഎഫിന് തുടർച്ചയായ ഭരണവിജയം

തൃശ്ശൂർ: ഗുരുവായൂർ ടൗൺഷിപ്പ് 1995ൽ നഗരസഭയായതിന് ശേഷം 2000 മുതൽ തുടർച്ചയായി ഭരിച്ചുവരുന്ന എൽഡിഎഫ് നേതൃത്വം വീണ്ടും അധികാരത്തിലെത്തി. 46 അംഗ നഗരസഭയിൽ ഇരുപത്തിയാറു സീറ്റുകൾ സ്വന്തമാക്കിയ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു.യുഡിഎഫിന് പതിനാറു സീറ്റുകളും എൻഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചപ്പോൾ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷത്തിലാണ്. സീറ്റുവിഹിതം:എൽഡിഎഫ് – 26 യുഡിഎഫ് – 17 എൻഡിഎ – 2 സ്വതന്ത്രർ – 1 വിജയിച്ച […]
Read more

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്; എൽഡിഎഫ് ലീഡ് തുടരുന്നു

കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണൽ പുരോഗമിക്കവെ എൽഡിഎഫ് ലീഡ് തുടരുകയാണ്. ചീക്കിലോട്, നന്മണ്ട, പാലങ്ങാട്, കാക്കൂർ, കിഴക്കുംമുറി, ചെറുകുളം, തലക്കളത്തൂർ, അന്നശ്ശേരി എന്നീ ഡിവിഷനുകളിൽ എൽഡിഎഫിനാണ് നിലവിൽ മുൻതൂക്കം. അതേസമയം കുട്ടമ്പൂർ, നരിക്കുനി, പുന്നശ്ശേരി, ചേളന്നൂർ, ഒളോപ്പാറ എന്നീ ഡിവിഷനുകളിൽ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്. വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ഫലത്തിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വിജയമുറപ്പിച്ചു എൽഡിഎഫ്

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങുന്നതിനൊപ്പം പൂർണ്ണ ആത്മവിശ്വാസത്തോടെ ഗുരുവായൂർ ടൗൺഹാളിന് മുൻപിൽ ഇടത് പ്രവർത്തകരും അനുഭാവികളും തടിച്ചുകൂടി. വിജയ പ്രതീക്ഷയിലെത്തി പ്രവർത്തകർ ചുവപ്പൻ പതാകകൾ ഉയർത്തി ആവേശം പ്രകടിപ്പിച്ചു. ടൗൺഹാൾ പരിസരം മുഴുവൻ ചുവപ്പൻ നിറത്തിൽ മുങ്ങിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഫല പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ തുടർച്ചയായി മുപതാം വർഷവും എൽഡിഎഫ് നഗരസഭ ഭരിക്കും എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix