യുഡിഎഫ് കോട്ടയിൽ എൽഡിഎഫിന് അട്ടിമറി വിജയം
കാസർഗോഡ്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ യു.ഡി.എഫിന്റെ കുത്തക കോട്ടയായ കോളംകുളം വാർഡിൽ എൽ.ഡി.എഫിലെ എ.പി സജിത്ത് കുമാറിന് അട്ടിമറി വിജയം. 94 വോട്ടിനാണ് കോൺഗ്രസിലെ സി.വി ബാലകൃഷ്‌ണനെ തോൽപ്പിച്ചത്. രൂപീകരണം മുതൽ യു.ഡി.എഫിന്റെ കൂടെയായിരുന്നു ഈ വാർഡ്. അതാണ് സി.പി.ഐ യിലെ സജിത്ത് കുമാറിലൂടെ എൽഡിഎഫ് പിടിച്ചെടുത്തത്.
Read more

