എംഡിഎംഎയുമായി ബസ് യാത്രികൻ പിടിയിൽ
സുൽത്താൻബത്തേരി: കർണാടകയിൽ നിന്ന് എംഡിഎംഎ ബസിൽ കേരളത്തിലേക്ക് കടത്തുകയായിരുന്നു യുവാവിനെ മുത്തങ്ങയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ കോഴിക്കോട് അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ് ഫയാസ് ആണ് ബത്തേരി പൊലീസിൻ്റെ പിടിയിലായത്. ജില്ല ലഹരി വിരുദ്ധ സ്ക്വാഡിൻ്റ സഹായത്തോടെ ആയിരുന്നു അറസ്റ്റ്. ശനിയാഴ്ച രാവിലെ മുത്തങ്ങയിലെ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥിതിചെയ്യുന്ന തകരപ്പാടിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പ്രതിയുടെ പാന്റിന്റെ വലതു പോക്കറ്റിൽ […]
Read more