Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MK Stalin

മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: ജനസംഖ്യാനുപാതമായി മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് എം കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ നവ ദമ്പതികള്‍ എത്രയും വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭ്യര്‍ത്ഥന. സമയമെടുത്ത് വേണം കുടുംബം കെട്ടിപ്പടുക്കാന്‍ എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നങ്ങനെ പറയാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം […]
Read more

ബിജെപിയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി പറഞ്ഞു; വെളിപ്പെടുത്തി ഡിഎംകെ

കേന്ദ്ര സർക്കാരിനെതിരെയുള്ള എം കെ സ്റ്റാലിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡിഎംകെ. ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്നും എൻഡിഎയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെന്നും പാർട്ടി ഖജാൻജിയും എംപിയുമായ ടിആർ ബാലുവിന്റെ വെളിപ്പെടുത്തി. ഈ കാര്യം കഴിഞ്ഞദിവസം കാഞ്ചീപുരത്ത് പാർട്ടി പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബാലു അവകാശപ്പെട്ടത്. തേൻപുരട്ടിയ വിഷമെന്നാണ് മോദിയുടെ വാക്കുകളെ ബാലു വിശേഷിപ്പിച്ചത്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്‌തു. വിദ്യാഭ്യാസ മേഖലയിൽ തമിഴ്‌നാടിനു കിട്ടേണ്ട വിഹിതം […]
Read more

പുതുവർഷ സമ്മാനം; കണ്ണാടിപ്പാലം ഇന്ന് തുറക്കും

കന്യാകുമാരി: പുതുവർഷത്തിൽ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക സമ്മാനമായി കണ്ണാടിപ്പാലം ഇന്ന് പൊതുജനങ്ങൾക്ക് തുറക്കും. ത്രിവേണി സംഗമ തീരത്ത്, വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും നടുവിൽ കടലിൽ നിർമിച്ച പാലം, ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്ക് സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണുകൊണ്ട് നിർമിച്ച പുതിയ തിരുവള്ളുവർ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ നടക്കും. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പാലം നിർമിച്ചതെന്ന് […]
Read more

ലോക ചെസ്സ് ചാമ്പ്യന് 5 കോടി രൂപ പാരിതോഷികം നൽകും: എം കെ സ്റ്റാലിൻ

ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനു 5 കോടി രൂപ പാരിതോഷികം നൽകുമെന്ന് അറിയിച്ച് തമിഴ്നാട് സർക്കാർ. സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈന യുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഡി ഗുകേഷ് ലോക ചാമ്പ്യൻഷിപ്പ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാകുന്ന വ്യക്തിയാണ് ഗുകേഷ്. ഗുകേഷിനെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു . വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. […]
Read more

ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണം; പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധവുമായി ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം രംഗത്തെത്തി. ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യവും വിളിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാല്‍ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു. ഹിന്ദി ഇതര ഭാഷകളെ […]
Read more

കാളിദാസിന്റെ വിവാഹക്ഷണക്കത്ത് എം കെ സ്റ്റാലിന് സമ്മര്‍പ്പിച്ച് ജയറാമും കുടുംബവും

നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നല്‍കി. ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു ജയറാമും പാര്‍വതിയും സ്റ്റാലിനെ ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥിയാണ് സ്റ്റാലിന്‍. വിവാഹ ക്ഷണക്കത്ത് നല്‍കുന്ന ചിത്രങ്ങള്‍ കാളിദാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി കരിംഗരായരാണ് കാളിദാസിന്റെ വധു. കഴിഞ്ഞ മാസം നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer