സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: movie

വീണ്ടും ആവേശത്തിലാക്കാൻ ചി​ദംബരം

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരവും ആവേശത്തിന് ശേഷം ജിതു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിതു മാധവൻ നിർവഹിക്കും. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായ രണ്ട് ചിത്രത്തിന്റെ സംവിധായകർ ഒന്നിക്കുന്നു എന്നതാണ് ഇതുവരെ പേര് വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ പ്രത്യേകത. ക്യാമറ- ഷൈജു ഖാലിദ്, മ്യൂസിക്ക്- സുഷിൻ ശ്യാം, എഡിറ്റിംഗ്- വിവേക് ഹർഷൻ, ആർട്- അജയൻ ചാലിശ്ശേരി.
Read more

ഒരുമ്പെട്ടവൻ ജനുവരി 3 ന് പ്രദർശനത്തിനെത്തുന്നു

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരുമ്പെട്ടവൻ ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്നു.ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ […]
Read more

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടി യിലേക്ക്; ജനുവരി മൂന്ന് മുതൽ സ്ട്രീമിംഗ്

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ പ്രി പുരസ്‌കാരവുമായി തിളങ്ങിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഒടിടിയിലേക്ക്. 2025 ജനുവരി 3ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഒരുപാട് നിരൂപകപ്രശംസ നേടിയ ചിത്രം 29-ാമത് ഐഎഫ്എഫ്‌കെയിലും പ്രദർശിപ്പിച്ചിരുന്നു. ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ ദിവ്യ പ്രഭ ,കനികുസൃതി, അസിസ് നെടുമങ്ങാട്, ഛായ കദം, ഹൃദു ഹാറൂണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ […]
Read more

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രതി പിടിയിൽ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പോലീസ് . പ്രതി ആദിഖ് ഹനാനെ ആലുവയിൽ നിന്നാണ് സൈബർ പോലീസ് പിടികൂടിയത്. . കഴിഞ്ഞ ദിവസമായിരുന്നു വ്യാജ പതിപ്പ് പ്രചരിപ്പിച്ച വിഷയത്തിൽ നിർമാതാവ് കൊച്ചി ഇൻഫോ പാർക്കിലെ സൈബർ സെല്ലിൽ പരാതി നൽകിയത് . തുടർന്ന് പ്രതിയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി മാർക്കോയുടെ ലിങ്ക് പ്രചരിപ്പിച്ചത്.ഇൻസ്റ്റാഗ്രാമിൽ സന്ദേശമയച്ചാൽ മാർക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാം എന്നായിരുന്നു […]
Read more

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: അല്ലു അർജുന്റെ വീടിനു നേരെ ആക്രമണം.ഗേറ്റ്‌ ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലെറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ കടന്ന് വീടിനു സമീപം എത്തിയ സംഘമാണ് അതിക്രമിച്ച് കയറി വസ്തുവകകൾ നശിപ്പിച്ചത്. സംഘം അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സർവകലാശാലയിലെ ജെഎസി യിലെ എട്ട് അംഗങ്ങളെ അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സിനിമ പ്രചാരണത്തിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന് […]
Read more

പള്ളീലച്ചന്റെ മകനായ വയനാട്ടുകാരൻ തൊട്ടതെല്ലാം പൊന്ന്; ബേസിലിന്റെ 2024

2024 ബേസിൽ ജോസഫിന്റെ വർഷമാണ്. എഞ്ചിനീയറിംഗ് പഠന കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ ബേസിൽ എന്ന സിനിമാക്കാരന്റെ ഉദയം . തിരക്കഥകൃത്തായും സംവിധായകനായും പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്ത പരിചയത്തിൽ സിനിമ മേഖലയിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം. 2013 ൽ ടി കെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ; മുകളിൽ ഒരാളുണ്ട് എന്ന സിനിമയിലൂടെയാണ് ബേസിൽ ജോസഫ് എന്ന നടന്റെ മുഖം […]
Read more

എഴുത്തുകാരി ആര്യഭുവനേന്ദ്രന്റെ ആദ്യ ചിത്രം ‘കള്ളം’ തിയേറ്ററിലേയ്ക്ക്

കൊച്ചി: അതിരുകൾ ഇല്ലാത്ത സിനിമാ സ്വപ്നങ്ങളുമായി യുവ എഴുത്തുകാരി ആര്യഭുവനേന്ദ്രൻ നിർമ്മിച്ച പുതിയ ചിത്രം ‘കള്ളം’ പ്രേക്ഷകരിലേക്ക്, ചിത്രത്തിൻ്റെ തിരക്കഥയും ആര്യയുടെതാണ്. മലയാള സിനിമയിലേയ്ക്ക് ഒരു വനിതാ തിരക്കഥാകൃത്ത് കൂടി ഈ ചിത്രത്തിലൂടെ സാന്നിധ്യമറിയിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ മലയോര ഗ്രാമമായ വിതുരയിൽ നിന്നുമാണ് ആര്യ ഭുവനേന്ദ്രൻ എന്ന എഴുത്തുകാരി അതിരുകൾ ഇല്ലാത്ത തൻ്റെ സിനിമാ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഇറങ്ങിതിരിച്ചത്. ചിത്രം ഈ മാസം 13 ന് റിലീസ് ചെയ്യും. നിർമ്മാണത്തിന് പുറമെ ചിത്രത്തിന്റെ കഥയും […]
Read more

എന്റെ മുൻ കാമുകന്മാർ കണ്ട് പഠിച്ചോളൂ; വിവാഹ വാർഷികം ആഘോഷിച്ച് അമല പോൾ

കുമരകത്ത് വിവാഹ വാർഷികം ആഘോഷിച്ച് നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും. കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിൽ ഇരുവരും തങ്ങളുടെ കുഞ്ഞിനൊപ്പം വിവാഹവാർഷികം ആഘോഷിച്ചു. ‘എന്റെ പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! ഈ വർഷം കുമരകത്ത് നടന്ന അവിസ്മരണീയമായ ആഘോഷം, പ്രണയം അനുദിനം നിലനിർത്തുന്ന ഒരു മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് എന്നെ ഓർമ്മിപ്പിച്ചു. നമ്മളുടെ ആദ്യ കാഴ്ച മുതലുള്ള എല്ലാ മധുര സർപ്രൈസുകളിലൂടെയും, യഥാർത്ഥ പരിശ്രമം എങ്ങനെയായിരിക്കുമെന്ന് നിങ്ങളുടെ […]
Read more

മമ്മൂട്ടി ചിത്രം ആവനാഴി; റി റിലീസ് ജനുവരി 3 ന്

ബിനുകൃഷ്ണ /സബ് എഡിറ്റർ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്മേക്കർ ഐ.വി.ശശി അണിയിച്ചൊരുക്കിയ മമ്മൂട്ടി ചിത്രം ആവനാഴി ഡിജിറ്റൽ സാങ്കേതിക മികവോടെ ജനുവരി 3 ന് റി റിലീസ് ചെയ്യും. റോസിക എന്റർടൈമെൻസ് ചിത്രം തീയേറ്ററിൽ എത്തിക്കും. വൻ സാമ്പത്തിക വിജയം നേടിയ ചിത്രത്തിൽ മമ്മൂട്ടിയുടെ ഏറെ ആഘോഷിക്കപ്പെട്ട പൊലീസ് കഥാപാത്രമാണ് ആവനാഴിയിലെ സിഐ ബൽറാം. 1986 ൽ റിലീസായി 38 വർഷത്തിന് ശേഷമാണ് ഐ വി ശശി സംവിധാനം ചെയ്ത ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്നത്തെ ഇൻഡസ്ടറി […]
Read more

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബിനുകൃഷ്ണ /സബ് എഡിറ്റർ കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ” ജനുവരി ആദ്യം പ്രദർശനത്തിനെത്തും. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കറിയയാണ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. അൽത്താഫ് സലിം, നസ്ലിൻ ജമീല […]
Read more

Recent News

Advertisement