സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newdelhi

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം കടലിൽ ഭൂചലനം

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലൈ 22-ന് രാവിലെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. Content: Earthquake in the sea near Andaman and Nicobar Islands
Read more

കക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ബലാത്സംഗക്കേസ് റദ്ദാക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: അപൂര്‍വ സാഹചര്യങ്ങളില്‍ കക്ഷികള്‍ പരസ്പരം ഒത്തുതീർപ്പിലെത്തിയാൽ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി.പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരേ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബലാത്സംഗം ഗുരുതരമായ കുറ്റമാണ്. ഒത്തുതീർപ്പിന്റെ പേരിൽ ബലാത്സംഗക്കേസിലെ ക്രിമിനല്‍നടപടികള്‍ റദ്ദാക്കുന്നത് പ്രോത്സാഹനം അർഹിക്കുന്ന ഒന്നല്ല. എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ അധികാരം ഇടുങ്ങിയ ഫോര്‍മുലവെച്ച് ഒതുക്കാനും പാടുള്ളതല്ല. ഓരോ കേസും വ്യത്യസ്തമാണ്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചുവേണം തീരുമാനമെടുക്കേണ്ടത്. പ്രതിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ന്നെന്ന് […]
Read more

മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ചു: ഡല്‍ഹിയില്‍ പത്തുവയസുകാരനെ അച്ഛന്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: മഴയത്ത് കളിക്കാന്‍ പോകണമെന്ന് വാശിപിടിച്ച പത്തുവയസുകാരനെ അച്ഛന്‍ കുത്തിക്കൊന്നു. സാഗര്‍പൂർ ഏരിയയിൽ നാല്‍പ്പതുകാരനായ പിതാവാണ് മകനെ കുത്തിക്കൊന്നത്. മഴയത്ത് കളിക്കാന്‍ പോകണമെന്ന് കുട്ടി നിരന്തരം വാശിപിടിച്ചതോടെ കുപിതനായ പിതാവ് കത്തിയെടുത്ത് വന്ന് കുട്ടിയെ കുത്തുകയായിരുന്നു. ദാദാ ദേവ് ആശുപത്രിയില്‍ നിന്ന് കുത്തേറ്റ നിലയില്‍ ഒരു കുട്ടിയെ കൊണ്ടുവന്നിട്ടുളളതായി പൊലീസിന് ഫോണ്‍ കോള്‍ വന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അച്ഛനാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ഇടത് […]
Read more

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള നിര്‍ണായക ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ നിർണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. 270 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ച […]
Read more

സാഹിത്യ അക്കാദമി യുവപുരസ്‌കാരം അഖില്‍ പി ധര്‍മജന്

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം പ്രഖ്യാപിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മജനാണ് ഇത്തവണത്തെ യുവപുരസ്‌കാരം. അഖിലിന്റെ റാം c/o ആനന്ദി എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്. Content: Sahitya Akademi Youth Award goes to Akhil P Dharmajan
Read more

പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ പരിശോധന നടത്തുന്നത് പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പ്രതികളുടെ അനുമതി കൂടാതെ നുണപരിശോധന നടത്താൻ അനുമതി നൽകിയ പട്‌ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം. ആധുനിക അന്വേഷണ രീതികൾ ആവശ്യമാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലായെന്നും ബെഞ്ച് പറഞ്ഞു. നിർബന്ധിച്ചുള്ളതോ സമ്മതമില്ലാത്തതോ ആയ നുണപരിശോധന നിയമത്തിൽ […]
Read more

മുംബൈ ലോക്കൽ ട്രെയിനുകളിൽ ഓട്ടോമേറ്റിക് വാതിലുകൾ

ന്യൂഡൽഹി: ആളുകൾ പുറത്തേക്ക് വീണ് അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ എല്ലാ മുംബൈ ലോക്കൽ ട്രെയിനുകളിലും ഓട്ടോമേറ്റിക് വാതിലുകൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ദിവയ്ക്കും മുംബൈയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. മുബൈ-സബർബൻ ശൃംഖലയിലുള്ള എല്ലാ ട്രെയിനുകളും റീ ഡിസൈൻ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് തിരക്കേറിയ ട്രെയിനിൽ നിന്ന് ആളുകൾ താഴേക്ക് വീണ് അപകടം ഉണ്ടായത്. ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരാണ് […]
Read more

ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍

കൊച്ചി: ജലക്ഷാമവും ഭൂഗര്‍ഭജലത്തിന്‍റെ അമിത ചൂഷണവും പരിഹരിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ യമുന നദിയിലെ ജലസംഭരണ പദ്ധതിക്ക് ആദ്യമായി ആമസോണ്‍ ധനസഹായം നല്‍കുന്നു. രാജ്യത്തുടനീളമുള്ള ആമസോണിന്‍റെ ജല സംരക്ഷണ പദ്ധതികളുടെ ശ്രേണിയില്‍ ഇതും ഉള്‍പ്പെടും. 2020 മുതലുള്ള ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന പ്രധാന തടാക പുനരുദ്ധാരണ ശ്രമങ്ങളും സാമൂഹിക ജല പരിഹാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വര്‍ഷം തോറും 400 ദശലക്ഷം ലിറ്റര്‍ നിറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ഓടെ ഇന്ത്യയിലെ തങ്ങളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം […]
Read more

കെ.സി വേണുഗോപാലിന്റെ കൂരിയാട് സന്ദര്‍ശനത്തിന്പിന്നാലെ ഡല്‍ഹിയില്‍ പിഎസി യോഗം: എന്‍എച്ച്എഐ ചെയര്‍മാനെയടക്കം നിര്‍ത്തിപ്പൊരിച്ചു; പിന്നാലെ കൂട്ടനടപടി

കേരളത്തില്‍ ദേശീപാത തകര്‍ന്ന് ഒന്നര ആഴ്ചയോളമായിട്ടും നടപടിയെടുക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ഇടപെടലിന് പിന്നാലെ ശക്തമായ നടപടിക്കൊരുങ്ങുന്നു. പിഎസി ചെയര്‍മാന്‍ കെ.സി.വേണുഗോപാലിന്റെ കൂരിയാട് സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗം ഡല്‍ഹിയില്‍ ചേരുകയും ഗതാഗത വകുപ്പിനോടും ദേശീയപാത അതോറിറ്റിയോടും വിശദീകരണം തേടുകയും കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പിഎസിയുടെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ഉപരിതല ഗതാതഗത മന്ത്രി നിതിന്‍ ഗഡ്ക്കരി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വരുന്ന […]
Read more

കോവിഡ്: രാജ്യത്ത് കേസുകൾ 1000 കടന്നു; കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളുണ്ടെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.