Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

സ്വാതന്ത്ര്യദിനം; കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കും; സന്ദർശകർക്ക് പ്രവേശനമില്ല

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കും. ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യമായേക്കുന്നതിനാൽ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ യാത്രക്കാർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസ് എസ്.പി. എം. ജെ. സോജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. കേസിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിന് മുമ്പ് മാറ്റിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഓർഡർ ചെയ്ത മുഴുവൻ നെയ്യും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് […]
Read more

ആകാശച്ചുഴിയല്ല; എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ച്ചയിലേക്ക് പതിച്ചത് സാങ്കേതിക തകരാര്‍ മൂലം

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്രൂയിസ് ഘട്ടത്തിൽ വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടതായാണ് വിവരം. വിമാനത്തിന്റെ കോക്പിറ്റിൽ പ്രിന്റ് ചെയ്ത മെയിന്റനൻസ് റിപ്പോർട്ട് പ്രകാരം, വിമാനത്തിൽ ഒന്നിലധികം ഹൈഡ്രോളിക് തകരാറുകൾ ഉണ്ടായിരുന്നതായും കണ്ടെത്തി. ഓഗസ്റ്റ് നാലിനാണ് AI2379 വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. തുടക്കത്തിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണ് അപകടസാഹചര്യത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് വിമാനത്തിലുണ്ടായ സാങ്കേതിക തകരാറുകളാണ് സംഭവത്തിന് പിന്നിലെന്ന വിവരങ്ങൾ […]
Read more

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അമീന്‍. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്ലറ ജംഗ്ഷനിലായിരുന്നു അപകടം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ തുറന്നതിനെ തുടർന്ന് അൽ അമീൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥി ചികിത്സയിലാണ്.
Read more

ലക്ഷദ്വീപിലെ കടലിൽ പെട്രോളിങ്ങിന് പോയ പൊലീസ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

കവരത്തി: ലക്ഷദ്വീപിൽ പട്രോളിങ്ങിനിടെ പൊലീസ് ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പൊലീസുകാരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അമിനി ദ്വീപ് സ്വദേശിയായ ഉമ്മർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഉദ്യോഗസ്ഥനെ കവരത്തിയിലെത്തിച്ച് ചികിത്സ നൽകി വരികയാണ്. കവരത്തി സ്വദേശിയായ നബീലിനെയും ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഹിദായത്തിനെയുമാണ് കാണാതായത്. ഇരുവർക്കുമായി കടലിൽ തെരച്ചിൽ തുടരുകയാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. അപകടത്തിന്റെ കൂടുതൽ […]
Read more

അർജന്റീന ടീമിന് പണമയച്ചത് മാനദണ്ഡങ്ങൾ പാലിച്ച്, കരാർ ഇപ്പോഴും റദ്ദായിട്ടില്ല: യു ഷറഫലി

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ കഴമ്പില്ലെന്ന് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി. അർജന്റീന ടീമിന്റെ സന്ദർശനത്തിനായി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പണം അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിവാദങ്ങളും ആരോപണങ്ങളും തുടരുന്നത് കേരളത്തിലെ വലിയ കായിക പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും ഷറഫലി പറഞ്ഞു. വലിയൊരു പദ്ധതി ഏറ്റെടുക്കാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ എംഡി തയ്യാറായത് ചെറിയ ബാധ്യതയായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന ഘട്ടത്തിലാണ് പദ്ധതിക്കായി […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണം: തമിഴ്നാട് കായിക മന്ത്രി

ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരേണ്ട സമയമാണിതെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള ഒരാൾ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ആധിപത്യം വർധിക്കുമെന്നും അതോടെ തമിഴ്നാടിന്റെ ശബ്ദം ദുർബലമാകുമെന്നും ആഥവ് അർജുന ചൂണ്ടിക്കാട്ടി. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രധാനമന്ത്രി […]
Read more

കേന്ദ്ര ബില്ലുകള്‍ക്ക് എതിരെ തമിഴ്നാട്ടില്‍ പ്രമേയം; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പിൻവലിക്കണം

ചെന്നൈ: കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന മണ്ഡല പുനർനിർണയ നടപടിക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കി. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം നിലവിലെ 543 ആയി തന്നെ നിലനിർത്തണമെന്നും, നിലവിലുള്ള സീറ്റ് ഘടനയിൽ തന്നെ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തിന് ഡിഎംകെ, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ പിന്തുണ നൽകി. അതേസമയം എഐഎഡിഎംകെ, ബിജെപി, പിഎംകെ തുടങ്ങിയവർ എതിർത്തു. ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിട്ടുനിൽക്കുന്ന […]
Read more

ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; വാഷിംഗ്ടൺ സുന്ദറും പുറത്തേക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. ജസ്പ്രീത് ബുംറയ്ക്കും സായ് സുദർശനും പിന്നാലെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പരമ്പരയിൽ നിന്ന് പുറത്തായേക്കും. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഏറ്റ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് സുന്ദർ പൂർണമായി മുക്തനായിട്ടില്ല. ഇതോടെ ഗാലെയിൽ ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ താരം കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. രണ്ടാം ടെസ്റ്റിൽ സുന്ദറിനെ കളിപ്പിക്കണമോ എന്ന കാര്യത്തിലും ബിസിസിഐ മെഡിക്കൽ സംഘവും ടീം മാനേജ്മെന്റും ആശങ്കയിലാണ്. നിലവിൽ ബംഗളൂരുവിലെ […]
Read more

‘മലയാളിയെന്നതില്‍ അഭിമാനം’; സുഷ്മിത ദേബിന്റെ ‘ലുങ്കിവാല’ പരാമര്‍ശത്തില്‍ ജോണ്‍ ബ്രിട്ടാസ്

ന്യൂഡൽഹി: മലയാളിയായതിലും ദക്ഷിണേന്ത്യക്കാരനായതിലും അഭിമാനമുണ്ടെന്ന് രാജ്യസഭയിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസ്. ബിജെപി എംപി സുഷ്മിത ദേവിന്റെ ‘ലുങ്കിവാല’ പരാമർശത്തിനെതിരെയാണ് ബ്രിട്ടാസ് ശക്തമായി പ്രതികരിച്ചത്. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്നും തന്റെ സംസ്കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൾകൊണ്ട് രാഷ്ട്രീയമായി പോരാടാം. എന്നാൽ തന്നെ ആവർത്തിച്ച് ‘ലുങ്കിവാല’ എന്ന് വിളിച്ചതായി ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ സുഷ്മിത ദേവിനെതിരെ രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണന് ബ്രിട്ടാസ് അവകാശലംഘന നോട്ടീസും നൽകി. പരാമർശത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix