Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

അർജുൻ ആയങ്കിയുടെ കൂട്ടാളി പ്രണവ് ഒളിവിൽ; തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

കണ്ണൂർ: അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. അർജുൻ ആയങ്കി ഒളിവിലായിരുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാദ പോസ്റ്റുകൾ ഇട്ടത് പ്രണവാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം അർജുൻ ആയങ്കി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. അഴീക്കോട് സ്വദേശിയായ പ്രണവിനെയാണ് പൊലീസ് ഇപ്പോൾ തിരയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിവരെ തളിപ്പറമ്പിൽ അർജുൻ ആയങ്കിക്കൊപ്പം പ്രണവ് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതെന്നും അതിനുശേഷമാണ് പ്രണവ് ഒളിവിൽ പോയതെന്നാണ് […]
Read more

സവർക്കറെ പുകഴ്ത്തി ചോദ്യാവലി; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഗുരുപ്രസാദിന്റെ നേതൃത്വത്തിലാണ് എൽ.പി. വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങൾ തയ്യാറാക്കിയത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയിലാണ് സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെട്ടത്. “ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്നായിരുന്നു വിവാദ ചോദ്യം. […]
Read more

മത്സ്യത്തൊഴിലാളികളെ അപമാനിച്ച പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി. മുരളീധരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശം അത്യന്തം ഹീനമാണെന്ന് വി. മുരളീധരൻ എംഎൽഎ. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുരളീധരൻ ആരോപിച്ചു. മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി, ആ എണ്ണം തികയുന്നതുവരെ കാത്തിരിക്കുകയാണോ ചെയ്യുന്നതെന്നും മുരളീധരൻ ചോദിച്ചു. വി.ഡി. സതീശൻ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയായ […]
Read more

കാസർകോട് കളക്ടറേറ്റിൽ എലിവിഷം കഴിച്ച സീനിയർ ക്ലർക്ക് മരിച്ചു

കാസർകോട്: കാസർകോട് കളക്ടറേറ്റിൽ ഓഫീസിൽവെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ (41) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലിവിഷം കഴിച്ച് അവശനിലയിൽ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free […]
Read more

സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ സൂചന. അതേസമയം, ഇന്ന് (ഓഗസ്റ്റ് 9) നാളെയും (ഓഗസ്റ്റ് 10) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശക്തമായ […]
Read more

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണം: ഖാർഗെ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, സ്വർണം, വെള്ളി, പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയമിച്ചതും ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും പൂജകൾക്ക് തുടക്കം കുറിച്ചതും കൊടിയേറ്റം നടത്തിയതുമെല്ലാം പ്രധാനമന്ത്രിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടായിരുന്നുവെന്നും അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ സഭയിലെത്തി […]
Read more

അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിക്ക് സ്റ്റേഷൻ ജാമ്യം; ജാമ്യത്തിനെത്തിയ ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

കണ്ണൂർ: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് അജയ് ആയങ്കിയെ അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചെന്നും നിയമനടപടികൾക്കായി ഈ തുക സുഹൃത്തിന് കൈമാറിയെന്നും അജയ് പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം, അജയ് ആയങ്കിയെ ജാമ്യത്തിലെടുക്കാൻ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ ക്വട്ടേഷൻ സംഘാംഗത്തെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇയാൾക്കെതിരായ കേസുകൾ ഉൾപ്പെടെ […]
Read more

അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

കൊച്ചി: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കുറിച്ച് പൊലീസിന് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകാൻ തയ്യാറാണെന്ന് ഒരു വ്യക്തി അറിയിച്ചതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ അർജുൻ ആയങ്കിയുടെ പേരിൽ പോസ്റ്റുകൾ ഇട്ടത് സുഹൃത്താണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ സുഹൃത്ത് പ്രണവും ഒപ്പമുണ്ടായിരുന്നുവെന്നും തളിപ്പറമ്പിൽ നിന്ന് ഇന്നലെ പ്രണവ് മറ്റൊരിടത്തേക്ക് പോയെന്നും […]
Read more

മൂവാറ്റുപുഴയിൽ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വൈദികർ തമ്മിൽ ഏറ്റുമുട്ടി

കൊച്ചി: മൂവാറ്റുപുഴ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച പ്രാർഥനയ്ക്കായി ഓർത്തഡോക്സ് വൈദികർ പള്ളിയിലെത്തിയതോടെയാണ് തർക്കമുണ്ടായത്. പള്ളി അവകാശ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി മൂവാറ്റുപുഴ സബ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വൈദികർ പള്ളിയിലെത്തിയത്. ഇതോടെയാണ് ഇരു വിഭാഗങ്ങളിലെയും വൈദികർ തമ്മിൽ വാക്കുതർക്കവും തുടർന്ന് സംഘർഷവും ഉണ്ടായത്. വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയിലാണ് വൈദികർ തമ്മിൽ ഏറ്റുമുട്ടിയത്.
Read more

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കാനുള്ള നിർദേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. പേരുമാറ്റം ഔദ്യോഗികമായി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയുടെ ഭാഗമായാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix