Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

തമിഴ്നാടിന് ആശ്വാസം; മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു

തേനി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിട്ടു. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ പ്രദേശത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണ് വെള്ളം തുറന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് ജലസേചനത്തിനായി വെള്ളം ലഭ്യമാക്കുക. ഇതിന് പുറമെ മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും തുറന്നുവിട്ടിട്ടുണ്ട്. തേക്കടിയിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. തേനി […]
Read more

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം, ഫോണിനും നിരോധനം

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം വകുപ്പ്. വിഐപി സന്ദർശനം നടത്തുന്നതിന് തലേദിവസം തന്നെ ക്ഷേത്ര അധികൃതരെ വിവരം അറിയിക്കണമെന്നാണ് പുതിയ നിർദേശം. ക്ഷേത്രത്തിലെത്തുന്ന സമയവും സംഘത്തിലുള്ളവരുടെ എണ്ണവും മുൻകൂട്ടി അറിയിക്കണം. സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വിഐപികൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. സാധാരണ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി. ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. റീൽസ് ചിത്രീകരണം പരിധിവിട്ടതോടെയാണ് നിയന്ത്രണം […]
Read more

സവർക്കർ ചോദ്യാവലി വിവാദം; പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്ന് മന്ത്രി

കാസർകോട്: സ്കൂൾ ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെട്ടതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദമായ ക്വിസ് പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധമില്ലെന്നും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെട്ട പരിപാടിയല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ക്വിസെന്നും അബദ്ധം നിറഞ്ഞ ചോദ്യമാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വൈദേശികാധിപത്യത്തിന്റെ പീഡനം ഏറ്റുവാങ്ങിയ നിരവധി മഹാരഥന്മാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച […]
Read more

സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ; വിവരാവകാശ അപേക്ഷകള്‍ നിരസിച്ച് പൊലീസ് ആസ്ഥാനം

കൊച്ചി: സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാതെ പൊലീസ് ആസ്ഥാനം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്ര വിവാദമായതിന് പിന്നാലെയാണ് വിവരങ്ങൾ നൽകാൻ പൊലീസ് വിസമ്മതിച്ചത്. ഹെലികോപ്റ്റർ പൊലീസിന്റെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ കഴിയില്ലെന്നുമാണ് എറണാകുളത്തെ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് പൊലീസ് നൽകിയ മറുപടി. ഹെലികോപ്റ്റർ സംബന്ധിച്ച് ഏഴ് വിവരങ്ങളാണ് രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നത്. ഹെലികോപ്റ്റർ എപ്പോൾ വാടകയ്‌ക്കെടുത്തു, […]
Read more

ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; വിരലിന് പരിക്കേറ്റ് സായ് സുദർശൻ പുറത്ത്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. മികച്ച ഫോമിലുള്ള ഇടംകൈയൻ ബാറ്റർ സായ് സുദർശൻ വിരലിനേറ്റ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായി. ഓഗസ്റ്റ് 15ന് ഗാലെയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനായിരുന്നു സുദർശന്റെ സാധ്യത. ഐപിഎല്ലിലും തുടർന്ന് ഇന്ത്യ എ, അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരമാണ് സായ് സുദർശൻ. ഫിറ്റ്നസ് തെളിയിക്കണമെന്ന നിബന്ധനയോടെയാണ് താരത്തെ 15 അംഗ ടീമിൽ […]
Read more

സത്യവാങ്മൂലത്തില്‍ അഭിഭാഷകൻ്റെ വ്യാജ ഒപ്പ്; കൈയ്യോടെ പിടികൂടി ഹൈക്കോടതി

കൊച്ചി: സത്യവാങ്മൂലത്തിൽ അഭിഭാഷകന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതായി ഹൈക്കോടതിയുടെ കണ്ടെത്തൽ. അഭിഭാഷകർ വാഹനങ്ങളിൽ ‘കേരള ഹൈക്കോടതി’ എന്ന ബോർഡ് ഉപയോഗിക്കുന്നതിനെതിരെ മരട് സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സംഭവം. ഹർജിക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ അഭിഭാഷകന്റെ ഒപ്പ് വ്യാജമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് സത്യവാങ്മൂലം പരിശോധിച്ച കോടതി ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി. ഹർജിയിൽ ചില സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ. പ്രകാശ് ഹർജി പിൻവലിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു. […]
Read more

പ്രതികൂല കാലാവസ്ഥ; മുതലപ്പൊഴിയില്‍ സ്കൂബ സംഘം തിരച്ചില്‍ നിര്‍ത്തി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള സ്‌കൂബാ സംഘത്തിന്റെ തിരച്ചിൽ താൽക്കാലികമായി നിർത്തി. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനെ തുടർന്നാണ് നാലംഗ സ്‌കൂബാ സംഘം തിരച്ചിൽ അവസാനിപ്പിച്ചത്. ഷിജിനെ കാണാതായി ഒമ്പത് ദിവസം പിന്നിട്ട ശേഷമാണ് സ്‌കൂബാ സംഘം തിരച്ചിലിനായി കടലിലിറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലമുൾപ്പെടെയുള്ള മേഖലകളിൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചിരുന്നു. അതേസമയം, സ്‌കൂബാ സംഘത്തിന്റെ തിരച്ചിലിൽ അതൃപ്തി രേഖപ്പെടുത്തി ഷിജിന്റെ കുടുംബവും രംഗത്തെത്തി. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. […]
Read more

കെപിസിസി അധ്യക്ഷ പദവി; കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. കെ.സി. വേണുഗോപാലിന്റെ വസതിയിലെത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണത്തിന് ശേഷമാണ് മടങ്ങിയത്. കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തന്റെ താൽപര്യം മാത്യു കുഴൽനാടൻ വീണ്ടും അറിയിച്ചതായാണ് സൂചന. കെ.സി. പക്ഷത്തുനിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് […]
Read more

ഒടുവിൽ സ്‌കൂബ സംഘമെത്തി; ഷിജിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിലിന് സ്‌കൂബാ സംഘം എത്തി. നാലംഗ സ്‌കൂബാ സംഘമാണ് ഇന്ന് തിരച്ചിലിനായി കടലിലിറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലമുൾപ്പെടെയുള്ള മേഖലകളിൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു. ഷിജിനെ കാണാതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സ്‌കൂബാ സംഘം തിരച്ചിലിന്റെ ഭാഗമാകുന്നത്. സ്‌കൂബാ സംഘത്തെ എത്തിക്കുന്നതിലെ കാലതാമസത്തിൽ കുടുംബവും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെ, ഷിജിനായുള്ള തിരച്ചിൽ മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിലും തുടരുകയായിരുന്നു. കടലിൽ കാണാതായ മറ്റ് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലും […]
Read more

വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ 1 ലക്ഷം രൂപ വരെ സബ്സിഡി; തമിഴ്നാട് ബജറ്റിൽ വൻ പ്രഖ്യാപനം

ചെന്നൈ: സംസ്ഥാനത്തെ പുനരുപയോഗ ഊർജ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി തമിഴ്നാട് സർക്കാരിന്റെ കന്നി ബജറ്റ്. ‘പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന’ പദ്ധതിയുടെ ഭാഗമായി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നൽകുന്ന പരമാവധി സബ്സിഡി 78,000 രൂപയാണ്. ഇതിന് പുറമെ സംസ്ഥാന സർക്കാരിന്റെ വിഹിതം കൂടി ഉൾപ്പെടുത്തിയാണ് ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix