Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: news

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല

കോഴിക്കോട്: ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി അനുവദിച്ചത്. ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴക്കെടുതി തുടരുന്നതിനാലാണ് നടപടി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read more

ഡല്‍ഹിയില്‍ കനത്തമഴ; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് മണിക്കൂറില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഡല്‍ഹിയില്‍ ഗതാഗതം താളം തെറ്റി. മെഹ്റൗളി-ബദര്‍പൂര്‍ റോഡ്, ഐടിഒ, വസീറാബാദ് റോഡ്, പട്ടേല്‍ റോഡ്, റോഹ്തക് റോഡ്, ശങ്കര്‍ റോഡ്, കീര്‍ത്തി നഗര്‍, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ, പീരാഗര്‍ഹി, ഷഹീന്‍ ബാഗ് തുടങ്ങിയ മേഖലകളില്‍ […]
Read more

യൂണിവേഴ്സൽ ബോസ് കേരളത്തിലേക്ക്; കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ മത്സരം കാണാൻ ക്രിസ് ഗെയ്ൽ എത്തും

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ കേരളത്തിലെത്തും. ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമ കൂടിയായ ഗെയിൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരള സന്ദർശന വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയിൽ, ടീമിനെ പിന്തുണയ്ക്കാനും കെസിഎൽ മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും ആരാധകരോട് സ്റ്റേഡിയത്തിലെത്താൻ ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി […]
Read more

സൗദി-തുർക്കി-പാകിസ്ഥാൻ പുതിയ പ്രതിരോധ കരാർ; നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ‘മക്ക സംയുക്ത പ്രതിരോധ കരാർ’ എന്ന പേരിലുള്ള കരാറിലാണ് മൂന്ന് രാജ്യങ്ങളും ധാരണയിലെത്തിയത്. വെള്ളിയാഴ്ച സൗദിയിൽ നടന്ന യോഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്. കരാർ പ്രകാരം […]
Read more

വിദ്യാര്‍ത്ഥികൾക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി; ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: യുവജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് രാഹുല്‍ ഗാന്ധി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഇതിനോടകം നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു. ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്, ജാര്‍ഖണ്ഡിലെ ജെഎംഎം സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഭാഗമാണെന്ന് രാഹുല്‍ ഗാന്ധി മറുപടി […]
Read more

അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ

കൊച്ചി: അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ട് കൂട്ടാളികളെ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശികളായ ഇവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഒളിയിടത്തിൽ എത്തി പ്രതിയെ പിടികൂടാനാണ് പൊലീസ് നീക്കം. നിലവിൽ അർജുൻ ആയങ്കിക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, പൊലീസ് നടപടികളെ വെല്ലുവിളിച്ച് അർജുൻ ആയങ്കി നേരത്തെ രംഗത്തെത്തിയിരുന്നു. താൻ കീഴടങ്ങില്ലെന്നും […]
Read more

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നതായി ഫിഷറീസ് മന്ത്രി, വിശദീകരണം പത്രക്കുറിപ്പിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കാതെ പത്രക്കുറിപ്പിലൂടെ വിശദീകരണം നൽകി ഫിഷറീസ് മന്ത്രി. സംസ്ഥാന സർക്കാർ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ കരയിലും കടലിലും വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടർ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും […]
Read more

വേർപിരിയുന്നില്ല; വിജയ്–സംഗീത വിവാഹമോചന ഹർജി പിൻവലിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കെതിരെ നൽകിയിരുന്ന വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു. ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചതോടെ കേസ് കോടതി തീർപ്പാക്കി. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് സംഗീത കോടതിയിൽ ഹാജരായി തന്റെ നിലപാട് അറിയിച്ചത്. നേരത്തെ, വിജയ്‍യുടെ അമ്മ ഇടപെട്ടതായി സൂചന ഉണ്ടായിരുന്നു. വിവാഹമോചനം വേണ്ടെന്ന നിലപാടിലേക്ക് ഇരുവരും എത്തുന്നതായും ഒന്നായി മുന്നോട്ട് പോവുമെന്നുമായിരുന്നു അഭ്യൂഹം. 1998-ൽ യുകെയിൽ രജിസ്റ്റർ വിവാഹം നടത്തിയ വിജയും സംഗീതയും 1999-ൽ ചെന്നൈയിൽ മതാചാരപ്രകാരം […]
Read more

അനധികൃത ക്വാറികൾക്കെതിരെ കർശന നടപടി; മലപ്പുറത്ത് പ്രത്യേക പരിശോധനാ സംഘവും 24 മണിക്കൂർ ചെക്ക് പോസ്റ്റുകളും

മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കും അനുമതിയില്ലാത്ത മണ്ണെടുപ്പിനുമെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മലപ്പുറം–വേങ്ങര റോഡിൽ പാണക്കാട് സമീപം അടുത്തിടെ ഉണ്ടായ രൂക്ഷമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ ചേർന്ന ജിയോളജി, പഞ്ചായത്ത്, പൊലീസ്, റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്തുന്നതിനും പെർമിറ്റില്ലാതെ കുന്നിടിച്ചും മണ്ണെടുത്തും നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ജിയോളജി, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക പരിശോധനാ […]
Read more

സമുദ്രാതിർത്തി ലംഘിച്ചു; മലയാളി അടക്കം 11 മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി ഉൾപ്പെടെ 11 ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള മത്സ്യതൊഴിലാളികളെയാണ് പിടികൂടിയത്. രാമേശ്വരത്ത് നിന്ന് രണ്ടാഴ്ച മുമ്പാണ് സംഘം മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഇന്നലെ വൈകുന്നേരത്തോടെ സമുദ്രാതിർത്തി കടന്നതിനെ തുടർന്നാണ് ശ്രീലങ്കൻ നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യതൊഴിലാളികളുടെ യാത്രാ രേഖകളും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ട് ശ്രീലങ്കൻ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ സമീപിച്ചതായാണ് വിവരം. കസ്റ്റഡിയിലുള്ളവരുടെ മോചനത്തിനായുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix